Thursday, September 30, 2021

world Translation Day

World Translational Day !!!!

ജീവിതത്തിൽ ആദ്യം ആയി വായിച്ച പുസ്തകം ബാലരമ ആയിരുന്നു. പിന്നെ വായിച്ചു തീർത്തത് പഠിച്ച സ്കൂളിലെ കുപ്പത്തൊട്ടിയിൽ നിന്നും കിട്ടിയ ബൈബിൾ കഥകൾ എന്ന മനോഹരമായ പുസ്തകം. അന്ന് പ്രായം 12 വയസ്. സ്കൂളിലെ ഒരു ലൈബ്രറിയും  ഉണ്ടായിരുന്നു. അവിടെ നിന്നും ഒരിക്കലും തന്നെ പുസ്തകം എടുത്തിരുന്നില്ല. സത്യം പറഞ്ഞാൽ ആരൊക്കെ ആണ് എഴുത്തുകാർ എന്നൊന്നും അറിയില്ല. അതുകൊണ്ടു തെന്നെ എങ്ങനെ ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കണം എന്നൊന്നും അറിയില്ലായിരുന്നു. കൈയിൽ വന്നു ചേർന്ന എല്ലാ പുസ്തകവും വായിച്ചു. ഇരുപതു രൂപയ്ക്കു കൈയിൽ എത്തിപ്പെട്ട ഗാന്ധിജിയുടെ ആത്മകഥയും ഉണ്ടായിരുന്നു. ഒരു വിവർത്തനം ആയിരുന്നു ആ പുസ്തകം. ആ നോവൽ ഒരു സ്കൂൾ അവധിക്കാലത്തു വായിച്ചു തീർത്തു. 

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ആണ് പബ്ലിക് ലൈബ്രറിയെ കുറിച്ച് അച്ഛൻ എന്നോട് പറഞ്ഞത്. അച്ഛൻ തന്നെ ഒരു മെമ്പർഷിപ് എടുത്തു തന്നു. അങ്ങനെ ഞാൻ പബ്ലിക് ലൈബ്രറിയിൽ എത്തി. എവിടെ നിന്നും എങ്ങനെ നോവൽ ഒക്കെ എടുക്കണം എന്നൊന്നും അറിയില്ല. മലയാളം വിഭാഗത്തിലെ ആദ്യം കണ്ട ഒരു വലിയ റാക്കിൽ ഒരു നോവൽ എടുത്തു. കിഴവനും കടലും ആയിരുന്നു. ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്നൊന്നും അന്ന് എനിക്കറിയില്ലായിരുന്നു. ഒരാഴ്ചക്കുള്ളിൽ അത് വായിച്ചു തിരികെ നൽകി. വീണ്ടും അതെ റാക്കിൽ നിന്ന് തന്നെ നോവൽ എടുത്തു. ആർത്തിയോടെ വായിച്ചു തീർത്തു. ആ റാക്കിലെ ഏകദേശം 80 ശതമാനത്തോളം നോവലുകൾ ഞാൻ വായിച്ചു തീർത്തു.  പിന്നെ ആണ് എനിക്ക് മനസിലായത്, ഞാൻ വായിക്കുന്നതെല്ലാം വിവർത്തനം ആയിരുന്നു. 

അതായത് എന്റെ വായനാശീലം തുടങ്ങിയത് വിവർത്തനങ്ങൾ വായിച്ചാണ്. എന്തുകൊണ്ടോ ഇന്നും എനിക്ക് ഇംഗ്ലീഷിൽ  എഴുതിയ ഒരു നോവലും വായിച്ചു തീർക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഏതേലും നല്ല ഇംഗ്ലീഷ് കണ്ടാൽ അവയുടെ വിവർത്തങ്ങൾ തേടി ഇന്നും പോകും. ഇ അടുത്തകാലത്തായി തമിഴിൽ നിന്നും വരുന്ന നോവലുകളും വായിച്ചു തുടങ്ങി. 

വായിക്കു വായിച്ചു വളരു  

Aneesh Omana Raveendran

Monday, September 27, 2021

ഇരട്ടകുട്ടികളെ പ്രസവിക്കുന്ന മയിൽപ്പീലി



ഇരട്ടകുട്ടികൾ പ്രസവിക്കുന്ന മയിൽപ്പീലി!!!

ഇന്നലെ ആണ് മോൻസനെ കുറിച്ച് അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ എന്റെ പക്കൽ ഉള്ള പഴയ പുസ്തകങ്ങളും ഡയറിയും തപ്പി ഇറങ്ങി. തട്ടിന്റെ മുകളിൽ നിന്നും അവ പൊടി തട്ടി എടുത്തു. ഓരോ ബുക്കും സാവധാനം തുറന്നു നോക്കി. അങ്ങനെ അവസാനം ആ നിധി ഞാൻ കണ്ടെത്തി.

"ഇരട്ടകുട്ടികൾ മാത്രം പ്രസവിക്കുന്ന എന്റെ മയിൽപ്പീലി". ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് എന്റെ പ്രണയിനി തന്നതാണ്. അന്നേ അവൾ എന്നോട് പറഞ്ഞിരുന്നു. തലമുറകൾ കൈമാറ്റം ചെയ്‌താണ്‌ എന്റെ കയ്യിൽ ഇതു എത്തിയത്. ഇതു ഞാൻ നിനക്കു പ്രണയ സമ്മാനം ആയി നൽകുന്നു. ഇതാണ് ഞാൻ ഇന്ന് വീണ്ടും തട്ടിൻ പുറത്തു നിന്നും പൊടി തട്ടി എടുത്തത്. മയിൽ പീലിക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോഴും ഇരട്ടകുട്ടികളെ പ്രസവിക്കുന്നും ഉണ്ട്.

എനിക്ക് ഇപ്പോൾ കുറച്ചു കാശിനു ആവശ്യം ഉണ്ട്. ഇരട്ടകുട്ടികളെ മാത്രം പ്രസവിക്കുന്ന ഈ മയിൽ പീലിയെ വേണേൽ എന്നെ കോണ്ടാക്ട് ചെയുക. വെറും 5000 രൂപ മാത്രം.

നന്ദി നമസ്കരം
100% സാക്ഷരകേരളമേ😎😎😎

Sunday, September 26, 2021

സിവിൽ സർവീസ് റിസൾട്ട്

സിവിൽ സർവിസ് റിസൾട്ട് ഒരു വിങ്ങൽ ആണ്.💔💔💔

എല്ലാവർഷവും സിവിൽ സർവീസ് റിസൾട്ട് വരുമ്പോൾ മനസിൽ ഒരു വിങ്ങൽ അനുഭവപ്പെടും. എനിക്കും അതു നേടാൻ കഴിഞ്ഞില്ല എന്നൊരു വിങ്ങൽ. പത്താം ക്ലാസിലെ  പഠിക്കുമ്പോൾ തന്നെ തീരുമാനിച്ചത് ആണ് ഒരു ഐ പി എസ് കാരൻ ആകണം എന്ന്‌. സുരേഷ് ഗോപി സിനിമകൾ ആയിരുന്നു ഒരു ഇൻസ്പിറേഷൻ.അതിനായി പഠിച്ചു. ബി.ടെക് കഴിഞ്ഞപ്പോൾ തന്നെ എവിടെ നിന്നും തുടങ്ങണം എന്നായി അന്വേഷണം. ആ അന്വേഷണം എത്തി നിന്നത്, പബ്ലിക് ലൈബ്രറിയിൽ ആണ്. ഇതുമായി ബന്ധപ്പെട്ട മാസികകൾ വായിച്ചു. 3 വട്ടം സിവിൽ സർവീസ് പരീക്ഷ എഴുതി. ഒന്നും നടന്നില്ല. ഞാൻ പഠിച്ച സാങ്കേതിക മേഖലയിലേക്ക്  ശ്രദ്ധ തിരിഞ്ഞു. സിവിൽ സർവീസ് 2013 ആയപ്പോൾ തന്നെ കെട്ടി പൂട്ടി വച്ചു.ഇനി എന്നെ കൊണ്ട് നടക്കില്ല.

ജോലി സംബദ്ധം ആയി ഡൽഹിയിൽ ഒക്കെ പോകുമ്പോൾ, വൈകുനേരങ്ങളിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററുകളുടെ മുന്നിൽ ഒക്കെ ഒന്നു പോകും. അടുത്തുള്ള കടകളിൽ നിന്നും ചായ കൂടിക്കും. അപ്പോൾ എനിക്കും ഒരു തോന്നൽ ആണ്, ഞാനും അവരിൽ ഒരുവൻ ആണെന്ന്. അവിടുത്തെ തിരക്കിൽ ഞാനും അലിഞ്ഞു ചേരും. ഹൃദയത്തിൽ എന്തോ ഒരു ഭാരവും ആയി തിരികെ ഹോട്ടൽ മുറിയിലേക്ക് പോകും.

അതേ ഭാരം സിവിൽ സർവിസ് റിസൾട്ട് വരുമ്പോൾ ഹൃദയത്തിൽ അനുഭവപ്പെടും. ഇപ്പോഴും ഞാൻ വീട്ടിൽ തമാശ ആയി പറയും, അന്നെന്നിക് വേണ്ട ഉപദേശം തരനും മറ്റും കുടുംബത്തിൽ ആരേലും ഒന്നു ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് ആ മൂന്നക്ഷരം നേടിയിട്ടുണ്ടാകുമായിരുന്നു. ഇന്നും അതു വിങ്ങൽ ആയി നില്കുവാണ്.

വൽക്കഷ്ണം-അച്ഛനും അമ്മയും എന്നെ ഇതു വരെ എത്തിച്ചു. സിവിൽ സർവീസ്കാർ മേടിക്കുന്ന അതേ ശമ്പളം തന്നെ ആണ് എനിക്ക് ഇന്ന് കിട്ടുന്നത്. എന്റെ അച്ഛനും അമ്മയും അതെനിക്ക് നേടി തന്നു. അതിൽ ഞാൻ അഭിമാനിക്കുന്നും ഉണ്ട്.

പക്ഷെ എന്നാലും ഒരു വിങ്ങൽ.💔💔💔

Sunday, September 19, 2021

ഓണം ബമ്പർ ഭാഗ്യവാൻ


ഞാൻ ആണ് ആ ഭാഗ്യവാൻ.

12 കോടി രൂപ. ചിന്തിക്കാൻ പോലും പറ്റാത്ത തുക.

കൊച്ചുവേളിയിൽ നിന്നും ബാംഗ്ലൂർക്കുള്ള ട്രെയിനിൽ കയറി. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. ഞാൻ ചെറു മയകത്തിലേക്കു വീണു. പക്ഷെ എന്റെ ഉപബോധമനസ് അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു. മനസിൽ മുഴുവൻ TE 645465 എന്നെ എന്റെ ലോട്ടറി ടിക്കറ്റ് മാത്രം. മൂന്നു മണിക്ക് ഓണം ബമ്പർ ഫലം വന്നപ്പോഴേ ഞാൻ ഈ നമ്പർ കണ്ടത് ആണ്. എന്റേതു ആണ് ആ ടിക്കറ്റ്. കയ്യിൽ ആ ടിക്കറ്റും ആയി ഞാൻ നടക്കുകയാണ്. താമ്പാനൂരും കടന്ന് സ്റ്റാച്യു ആണ് ലക്ഷ്യം. സെക്രട്ടറിയേറ്റിലെ പച്ച ഗേറ്റ് എനിക്ക് വ്യക്തമായി കാണുന്നുണ്ട്. നടന്നു ഞാൻ നേരെ ഗേറ്റിനു അടുത്തെത്തി, അടുത്തു കണ്ട പൊലീസുകാരനോട്.
ചേട്ടാ എനിക്ക് ധനകാര്യ മന്ത്രിയെ ഒന്നു കാണണം. കാര്യം അല്പം സീരിയസ് ആണ്.

അതൊന്നും പറ്റില്ല, പോലീസുകാരൻ പറഞ്ഞു.

അതെന്താ പറ്റത്തെ, ഞാൻ പോക്കറ്റിൽ ഇരുന്ന ലോട്ടറി ടിക്കറ്റ് അല്പം ഉയർത്തി വച്ചു.

പോലീസുകാരൻ തലയിൽ കൈ വച്ചു. 

ഡെയ് നി നിന്റെ പോലീസ് സ്റ്റേഷൻ വിൽകുന്നുണ്ടോ? 2 കോടി തരാം. ഞാൻ അല്പം   ഉച്ചത്തിൽ പറഞ്ഞു.

സാർ അകത്തേക്ക് പോകു, പോലീസ് പറഞ്ഞു.

ഞാൻ മുന്നിൽ വിരിച്ചിരിക്കുന്ന ചുവന്ന പരവതനിയിൽ കൂടി നടന്ന് മുന്നോട്ടു നീങ്ങി. വതിൽപടിയും കടന്ന്, കോണി പടിയിൽ എത്തി. അവിടെയും ചുവന്ന പരവതാനി ഉണ്ടായിരിന്നു. ധനകാര്യ മന്ത്രിയുടെ മുറിയുടെ മുൻപിൽ എത്തി. കതക് അകത്തു നിന്നും പൂട്ടിയിരിക്കുന്നത് ആണ്. ഇനി ഞാൻ വരും എന്ന് അറിഞ്ഞു, അവർ അകത്തു നിന്നും പൂട്ടിയത് ആണോ? ഞാൻ ആ മുറിയുടെ മുൻപിൽ തന്നെ നിന്നു. ആരും തന്നെ ഇല്ല.

മണിക്കൂറുകൾ മുൻപോട്ടു പോയി. രാത്രിയുടെ ഇരുളും തണുപ്പും കടുക്കുന്നു. 12 കോടി കൊണ്ടുപോകുവാൻ വേണ്ടി കൊണ്ട് വന്ന ചാക്ക് നിലത്തു വിരിച്ചു അതിൽ കിടന്നു. കാശ് കയ്യിൽ കിട്ടിയാൽ ആ തമ്പാനൂരിലെ ഷോപ്പിംഗ് കോംപ്ലസ്‌ കൊടുക്കുന്നുണ്ടോ എന്നു ചോദിക്കണം എന്നൊക്കെ മനസിൽ വിചാരിച്ചു,  ഞാൻ ഒന്ന് മയങ്ങി പോയി.

ടി ടി യുടെ ടിക്കറ്റ് ടിക്കറ്റ് എന്ന വിളി കേട്ടാണ് ഞാൻ ഉണർന്നത്. ചാടി എഴുന്നേറ്റു മൊബൈലിൽ ടിക്കറ്റ് കാണിച്ചു കൊടുത്തു.
ടി ടി ആർ ഒന്നു ചിരിച്ചു, ഇത് ബാംഗ്ലൂരിൽ നിന്നും കൊച്ചുവേളിക്ക് യാത്ര ചെയ്യണ്ട ടിക്കറ്റ് ആണ്. വേറെ ടിക്കറ്റ് എടുക്കണം. 565 രൂപ . ടി ടി ആർ പറഞ്ഞു.

ഞാൻ പോക്കറ്റ് ഒന്നു തപ്പി നോക്കി. 40 രൂപയെ ഉള്ളു. അടുത്തിരുന്ന സുഹൃത്തിനെ നോക്കി.

അളിയാ ഒരു 600 രൂപ ഉണ്ടോ? ഞാൻ 12 കോടി കിട്ടുമ്പോൾ അതിൽ നിന്നും താരം.

അപ്പോൾ തുറന്ന വായ ഇപ്പോഴും അവൻ അടച്ചിട്ടില്ല.

കുറച്ചു നേരത്തിനു ശേഷം എനിക്ക് ശെരിയായ ബോധം വന്നു. ടിക്കറ്റ് എടുത്തു, യാത്ര തുടർന്നു.

ഇനി പൂജ ബംബറിൽ കാണാം😎😎😎

Wednesday, September 15, 2021

ടി വി സീരിയലിന്റെ കഥ എഴുത്ത്😎😎😎



ഇന്നലെ വൈകുന്നേരം 7 മണി

ഫോൺ ബെല്ലടിക്കുന്നു. സുഹൃത്ത് വിനോദിന്റെ നമ്പർ ആണ്. ആരെഴുവര്ഷത്തോളം ആയി തമ്മിൽ കണ്ടിട്ട്. രണ്ട് പേരും തിരക്കിൽ ആയി പോയി. ഞാൻ ഫോൺ എടുത്തു. കുറച്ചധികം നേരത്തെ സംഭാഷണത്തിന് ശേഷം അവൻ പറഞ്ഞു.

ഡാ, ഞാൻ ഇപ്പോൾ ഒരു ചാനലിലെ പ്രൈംടൈമിൽ ഉള്ള സീരിയലിന്റെ എഡിപ്പിസോഡ് പ്രൊഡ്യൂസർ ആണ്. ഞങ്ങൾ പുതിയ കുറച്ചു എഴുത്തുകാരെ നോക്കുന്നു. നിനക്ക് താല്പര്യം ഉണ്ടോ?, അവൻ ചോദിച്ചു.

സംഗതി കൊള്ളാലോ?, ടൈറ്റിലിൽ എന്റെ പേര് വയ്ക്കുമോ? ഞാൻ ചോദിച്ചു.

ഡാ, അതുണ്ടാവില്ല, ടൈറ്റിലിൽ കഥ, അല്ലേൽ തിരക്കഥ എഴുതുന്ന ഒരു പ്രമുഖ എഴുത്തുകാരന്റെ പേര്‌മാത്രമേ വയ്ക്കു. പക്ഷെ ഓരേ എപ്പിസോഡിനും നല്ല കാശ് തരാം, അവൻ പറഞ്ഞു.

കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം ഞാൻ പാതി സമ്മതത്തോടെ, എഴുതാൻ നോക്കാം എന്നു പറഞ്ഞു.

ഡാ, പക്ഷെ ഒരു ചെറിയ കണ്ടീഷൻ ഉണ്ട്, അവൻ പറഞ്ഞു നിറുത്തി.

എന്താണ് കണ്ടീഷൻ? ഞാൻ ചോദിച്ചു.

ഞങ്ങൾ ഇപ്പോൾ ഒരു പാറ്റേണിൽ ആണ് സീരിയൽ മുന്നോട്ടു കൊണ്ടു പോകുന്നത്, ആ പാറ്റേണിൽ ഉള്ള കഥാ സന്ദർഭങ്ങൾ മാത്രമേ എഴുതാൻ പാടുള്ളൂ. അവൻ പറഞ്ഞു.

അളിയാ അതു നടക്കില്ല, ചില സീരിയലിലെ കഥാപാത്രം സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്നത് ആയിരിക്കും, പക്ഷെ ഉടുത്തിരിക്കുന്നത് കാഞ്ചീപുരം പട്ട് സാരി ആയിരിക്കും. അത്തരത്തിൽ ഉള്ള കോമളി എഴുത്തിനു ഞാൻ ഇല്ല...

ഡാ, നല്ല തുക ഓരോ എപ്പിസോഡിനും താരം., അവൻ പറഞ്ഞു.

സംഭാഷണം വീണ്ടും നീണ്ടു. അപ്പോൾ ആണ് അവൻ പറഞ്ഞത്.

ഡാ അനീഷേ, ഞങ്ങൾ ഒക്കെ സീരിയൽ ഒക്കെ ചെയ്യുന്നത് കൂലി വേല ചെയ്യുന്നത് പോലെ ആണ്.ഓരോ ആര്ടിസ്റ്റിനും ദിവസകൂലി ആണ്. കഥാ മൂല്യവും അവാർഡും നോക്കി ഇരുന്നാൽ റേറ്റിംഗിൽ താഴെ പോകും. അതോടെ സീരിയൽ നിൽക്കും. അതിനുപകരം പ്രേക്ഷകർക്കു എന്താണോ വേണ്ടത് അതു ഞങ്ങൾ കൊടുക്കുന്നു.
അവിഹിതം ആണ് വേണ്ടത് എങ്കിൽ അതു കൊടുക്കുന്നു.

കുറച്ചധികം നേരത്തെ സംഭാഷണത്തിന് ശേഷം ഞാൻ ഫോൺ വച്ചു. സീരിയൽ എഴുത്തിനു വന്ന ഓഫർ ഞാൻ വേണ്ട എന്നും വച്ചു.

ഞാൻ ഭാര്യയോട് എനിക്ക് സീരിയലിൽ കഥ എഴുതാൻ ഒരു അവസരം വന്ന കാര്യം പറഞ്ഞു.

ഹേ മനുഷ്യ നിങ്ങൾ ഫേസ്ബുക്കിൽ എഴുതി വെറുപ്പിക്കുന്നത് പോലെ സീരിയലിനും എഴുതി വെറുപികരുത്. ഇപ്പോൾ ആ സീരിയൽ കണ്ടു ഒരു രസം ഒക്കെ  പിടിച്ചു വരികയാണ്. ദയവായി ആ സീരിയലിനും എഴുതി കൊളമക്കരുത്....

ഞാൻ അപ്പോൾ തുറന്ന വാ ഇതുവരെ അടച്ചിട്ടില്ല....😎😎😎😎😎

അനീഷ് ഓമന രവീന്ദ്രൻ

Saturday, September 11, 2021

ഭാര്യ



പാവം ലീല ചേച്ചി 😀😀😀

പുഷ്പൻ മരിച്ചു.....

മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ പുഷ്പൻ സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി.

ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്."

പുഷ്പൻ  :  പ്രഭോ... ഏതാണാ വാക്ക് ?

ചിത്രഗുപ്തൻ : ലവ്

പുഷ്പൻ : L O V E

ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ.

പുഷ്പനേയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു..

ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം.

പുഷ്പൻ : ഉത്തരവ് പ്രഭോ !!

ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട്‌ പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും പുഷ്പൻ ഒന്ന് ഞെട്ടിപ്പോയി.

പുഷ്പൻ : ഉത്തരവ് പ്രഭോ !!

ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി പുഷ്പൻ കണ്ടു !
പുഷ്പൻ പകച്ചു പോയി..... അത് പുഷ്പന്റെ ഭാര്യയായിരുന്നു.

പുഷ്പൻ : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? !

ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ്‌ ഇടിച്ചു.  പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്.
സ്വർഗ്ഗത്തിലേക്ക്‌ ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് പുഷ്പൻ പറഞ്ഞു. നിൽക്ക് നിൽക്ക്  ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും.

ലീല : ഏതാണാ വാക്ക് ?

പുഷ്‌പ്പൻ : ചെക്കോസ്ലോവാക്യ

ശുഭം.

Thursday, September 9, 2021

ചിരി

ജീവിതത്തിലെ 
ഏറ്റവും മോശം 
ദിവസം അതു 
നമ്മൾ ചിരിക്കാത്ത
ദിവസം ആണ്.

Smile always...

ഇഷ്ട്ടം❤️❤️❤️

Tuesday, September 7, 2021

ബാങ്ക് എക്സിക്യൂട്ടീവ് ഇൻ കാവി ഡ്രസ്


ബാംഗ്ലൂരിലെ ഇന്ദിരനാഗർ മെട്രോ സ്റ്റേഷൻ. സുഹൃത്തിനെയും നോക്കിയുള്ള കാത്തിരിപ്പാണ്. പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ സുഹൃത്തെത്തും എന്ന വാട്‌സ്ആപ്പ് സന്ദേശം എത്തി. ഒക്കെ, എന്നാൽ ഒരു ചായ കൂടി ആകാം എന്നു മനസിൽ വിചാരിച്ച് തൊട്ടടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു. നടത്തിനിടയിൽ പോക്കറ്റിൽ ഉള്ള പേഴ്സ് എടുത്തു നോക്കി. രാജസ്ഥാൻ മരുഭൂമി പോലെ ശൂന്യം. ശെരി സുഹൃത്തു വരാൻ ഇനിയും സമയം ഉണ്ടല്ലോ, എ ടി എം ഇൽ നിന്നും കുറച്ചു കാശ് എടുക്കാം.

തൊട്ടടുത്തു കണ്ട എ ടി എം മെഷീനിൽ കയറി കാശെടുത്തു. വെറും 500 ആണ് എടുത്തത്. എ ടി എം ഇൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ ഒരു മിന്നായം പോലെ മനസിൽ അടുത്ത മാസം അടക്കേണ്ട ഇ എം ഐയെ കുറിച്ചാണ് ഓർമ വന്നത്. കിട്ടുന്ന ശമ്പളം മുഴുവനും ഇ എം ഐ കൊടുക്കുവാണല്ലോ എന്നു മനസിൽ ശപിച്ചു കൊണ്ട് ഞാൻ എ ടി എമിൽ നിന്നും പുറത്തിറങ്ങി.

സാറേ, എന്താ ഒരു വിഷമം പോലെ? സുന്ദരനും സുമുഖനും ആയ കാഷായ വസ്ത്രധാരി. 40 വയസ് പ്രായം കാണും.

ഒന്നുമില്ല, ആരാ? എനിക്ക് മനസ്സിലായില്ല.

സാറിന്റെ മനസിൽ ഇപ്പോൾ എന്താണ് എന്ന് ഞാൻ പറയട്ടെ? 

ഇതെന്താ സംഭവം എന്ന മട്ടിൽ ചുറ്റും നോക്കി. ഇനി വല്ല പ്രങ്കും ആണെങ്കിലോ, ക്യാമറ വല്ലതും വച്ചിട്ടുണ്ടോ ? ചുറ്റും ഒന്നു കണ്ണോടിച്ചു.

സർ ഈ മാസം സാറിനിങ്ങനെ പോകും, പക്ഷെ അടുത്ത മാസം ആദ്യം ഇ എം ഐ എങ്ങനെ അടക്കും എന്നല്ലേ സർ ഇപ്പോൾ മനസിൽ ഓർത്തത്.

എന്റെ കണ്ണു തള്ളി പോയി

അതേ!!!!, എങ്ങനെ മനസിലായി? ഞാൻ ചോദിച്ചു.

കഷ്ടപ്പെടുന്നവനെ തിരിച്ചറിയുകയാണ് എന്റെ ധർമം. മുങ്ങി തഴുന്നവനെ കൈപിടിച്ചു ഉയർത്തുകയാണ് എന്റെ നിയോഗം. ഇനി മുതൽ സാർ ഒറ്റയ്ക്കല്ല, ഞാനും ഉണ്ട് സാറിന്റെ കൂടെ.

ഇതെന്താ ദൈവം വല്ലതും പ്രത്യക്ഷപെട്ടത് ആണോ? ഞാൻ മനസ്സിൽ ചിന്തിച്ചു.

കാവി വസ്ത്രധാരി, ഷോള്ഡറിൽ കുറുകെ തൂക്കിയിരുന്ന  ബാഗിൽ നിന്നും ഒരു ഫോം എടുത്തു എന്റെ നേർക്കു നീട്ടി. സാർ, ഇതു പൂരിപ്പിക്കു. ഇതു പൂരിപ്പിച്ചു എന്നെ ഏൽപ്പിച്ചാൽ സാറിനു ഒരു ദിവസത്തിനുള്ളിൽ എത്ര രൂപ വേണേലും കിട്ടും.

മനസിലയായില്ല, ഞാൻ ഫോം കയ്യിൽ വാങ്ങി. ഫോമിൽ കൂടി ഒന്നു കണ്ണോടിച്ചു. പേർസണൽ ലോണിന്റെ ഫോം ആണ്.

സാർ പേർസണൽ ലോൺ വേണോ? വളരെ കുറഞ്ഞ പലിശ മാത്രം. ദേ ആ കാണുന്നതാണ് ബാങ്ക്. എ സി ഒക്കെ ഉണ്ട്, ഒരു പത്തു മിനിറ്റ് മതി. സാറ് വന്നാൽ അകത്തിരുന്നു ഫിൽ ചെയ്യാം. 

ഇതെന്ത്‌ എന്ന മട്ടിൽ!!! ഇപ്പോൾ ബാങ്ക് എക്സിക്യൂട്ടീവ് എല്ലാം കാഷായ വസ്ത്രധാരി ആയോ? ഞാൻ ചോദിച്ചു.

ജീവിക്കാൻ ആണ് സാറേ, സാറിനു ലോൺ വേണേൽ പത്തു മിനിറ്റ് കൊണ്ട് റെഡി ആക്കാം, അയാൾ പറഞ്ഞു.

എനിക്ക് വേണ്ട, ഞാൻ ഫോം തിരികെ കൊടുത്തു അയാൾ അതു വാങ്ങി ബാഗിൽ വച്ചു.

താങ്ക്സ്, ഞാൻ നടന്നു മുന്നോട്ട് നീങ്ങി. 

അപ്പോഴേക്കും കാഷായ വസ്ത്ര എക്സിക്യൂട്ടീവ് എ ടി എമിൽ നിന്നും വരുന്ന അടുത്ത ആളെ ലക്ഷ്യമാക്കി നീങ്ങി.

ജീവിക്കാൻ ഓരോരോ വേഷങ്ങൾ എന്നു മനസിൽ വിചാരിച്ചു കൊണ്ട് ചായ കുടിക്കാൻ ഞാനും മുന്നോട്ടു നീങ്ങി.

Aneesh omana raveendran

Monday, September 6, 2021

മുലപ്പാൽ വിൽപ്പനക്ക്❤️❤️❤️

മുലപ്പാൽ വിൽപനക്ക്!!!!

ഒരു ശനിയാഴ്ച.
അപരിചിതമായ മൊബൈൽ നമ്പറിൽ നിന്നും 4 തവണ കാൾ വന്നു. അഞ്ചാമത്തെ തവണയും അതേ നമ്പറിൽ നിന്നും കാൾ വന്നപ്പോൾ ഞാൻ കാൾ എടുത്തു.

ആരാ?ഞാൻ ചോദിച്ചു.

ഞാൻ വിവേക് ആണ്, ഒരു പതിഞ്ഞ സ്വരം ആയിരുന്നു.

അളിയാ, നി ഇപ്പോൾ എവിടെ? 10 വര്ഷത്തോളമായില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്, ഞാൻ പറഞ്ഞു.

വിവേക് സ്കൂൾ കാലഘട്ടം മുതൽ എന്റെ സുഹൃത്ത് ആണ്.

ഡാ, ഒരു സഹായം വേണം, വിവേക് പറഞ്ഞു നിറുത്തി.

എന്താ വേണ്ടത് നി പറ., ഞാൻ പറഞ്ഞു.

ഡാ മുലപ്പാൽ കൊടുക്കുന്ന ആരേലും അറിയോ? വിവേക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

മുലപാലോ? മനസിലായില്ല.

ഡ എനിക്ക് കുഞ്ഞു ജനിച്ചിട്ട്, ഇന്നേക്ക് പത്തു ദിവസം ആയി. വൈഫിന്റെ വീട്ടുകാർക്ക് ഒരേ നിർബന്ധം ഞങ്ങളുടെ കുഞ്ഞിന് മൂന്നു ദിവസം എങ്കിലും മുലപ്പാൽ കൊടുക്കണം എന്ന്. വൈഫിന് ആണേൽ പാലും ഇല്ല. ആരേലും നിനക്കു അറിയോ, ഈ മുലപ്പാൽ ഒക്കെ കൊടുക്കുന്നവരെ? വിവേക് ചോദിച്ചു.

അളിയാ അങ്ങനെ കൊടുക്കുന്നവരെ ഒക്കെ കണ്ടുപിടിക്കാൻ പാടാണ്. ഞാൻ ഒന്നും നോക്കട്ടെ, നിന്നെ ഞാൻ തിരികെ വിളിക്കാം. ഞാൻ ഫോൺ വച്ചു.

മനസിൽ ആരുടെയും മുഖം തെളിയുന്നില്ല, ആരെ വിളിക്കും, "സുകുമാരൻ ചേട്ടൻ", മനസിൽ ദൈവത്തെ പോലെ ആ മുഖം തെളിഞ്ഞു. ഞാൻ ഫോൺ എടുത്തു സുകുമാരൻ ചേട്ടനെ വിളിച്ചു, വിഷയം അവതരിപ്പിച്ചു. സൂക്ഷമമായി കേട്ടത്തിനു ശേഷം, നി കുഞ്ഞുമായി ഹോസ്‌ലിറ്റലിൽ വരു. നമുക്ക് ആളെ ഒപ്പിക്കാം.

ഞാൻ വിവേകിനെ വിളിച്ചു, നി കുഞ്ഞുമായി ഹോസ്പിറ്റലിൽ വാ, ആളെ റെഡി ആക്കി. ഫോണിൽ കൂടി തന്നെ എനിക്ക് അവന്റെ സന്തോഷം എത്രത്തോളം ആണെന്ന് മനസിലായി.

ഞാൻ നേരെ ഹോസ്പിറ്റലിൽ പാർക്കിങ് സ്ഥലത്തു എത്തി, വൈകാതെ വിവേകും കുഞ്ഞുമായി എത്തി. കൂടെ വൈഫും ഉണ്ട്. വേറെ ആരെയും കൂട്ടരുത് എന്നും ഞാൻ ഞാൻ പറഞ്ഞിട്ടിണ്ടായിരുന്നു.

ഞാൻ സുകുമാരൻ ചേട്ടനെ വിളിച്ചു. ചേട്ട ഞങ്ങൾ എത്തി. ഇവിടെ പാർക്കിങ്ങിൽ ഉണ്ട്. കുഞ്ഞും ഉണ്ട്. ഞാൻ പറഞ്ഞു.

നിങ്ങൾ അവിടെ നില്ക്കു, നിന്നെ ഒരു നമ്പറിൽ നിന്നും ഒരു സ്ത്രീ വിളിക്കും, അവരുമായി സംസാരിച്ചാൽ മതി. ആ സ്‌ത്രീ സഹായിക്കും. സുകുമാരൻ ചേട്ടൻ പറഞ്ഞു.

അധികം വൈകാതെ എനിക്ക് ആ കാൾ വന്നു. ഞാൻ പാർക്കിങ്ങിൽ ഉണ്ട് എന്ന് പറഞ്ഞു. ആ സ്ത്രീയും പാർക്കിങ്ങിൽ എത്തി. 

ഞാൻ ആണ് സംസാരിച്ചത്. ചേച്ചി ഒന്നു സഹായിക്കണം. ജനിച്ചിട്ട് 10 ദിവസം ആയ കുഞ്ഞാണ്. അമ്മക്ക് പാലില്ല, വീട്ടുകാർക്ക് ഒരേ നിർബന്ധം കുഞ്ഞിന് കുറച്ചു മുലപ്പാൽ കൊടുക്കണം എന്ന്. ചേച്ചി ഈ കുഞ്ഞിന് പാൽ കൊടുത്തു സഹായിക്കാമോ? ഞാൻ ചോദിച്ചു.

കുഞ്ഞെവിടെ?, ആ സ്‌ത്രീ ചോദിച്ചു.

ഞാൻ കാറിനുള്ളിലേക്കു ചൂണ്ടി കാണിച്ചു. ആ സ്ത്രീ കാർ തുറന്നു അകത്തു കയറി. മുലപ്പാൽ കൊടുക്കുവാൻ തുടങ്ങി. ഞാനും വിവേകും പുറത്തു നിൽപ്പുണ്ടായിരുന്നു.

ഡാ, എത്ര രൂപ കൊടുക്കണം, വിവേക് ചോദിച്ചു.

ഞാൻ ഒന്ന് പുഞ്ചിരിച്ചു, നി കയ്യിൽ ഉള്ളത് എന്താണ് എന്ന് വച്ചാൽ കൊടുക്കു. പക്ഷെ ഒട്ടും കുറയ്ക്കരുത്. "വില ഒരിക്കലും പറയാൻ കഴിയാത്ത ഒന്നാണ് ആ സ്‌ത്രീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്". ഞാൻ പറഞ്ഞു.

20 മിനിറ്റ് കഴിഞ്ഞു. ആ സ്ത്രീ കാറിനു പുറത്തിറങ്ങി. അവർ ഒന്നു പുഞ്ചിരിച്ചു. ഞാൻ പോകുവാണ്. എപ്പോൾ വേണേലും കുഞ്ഞിനെ കൊണ്ട് വരു, ഞാൻ പാൽ കൊടുക്കാം. ആ സ്ത്രീ പറഞ്ഞു. 

വിവേക് പതിയെ പേഴ്സ് കയ്യിൽ എടുത്തു. കാറിന്റെ ഉള്ളിൽ നിന്നും വിവേകിനെ ഭാര്യ വിളിച്ചു.

ചേട്ടാ, ഒന്നും വേണ്ട. 

താങ്ക്സ് ചേച്ചി. വിവേകിന്റെ ഭാര്യ പറഞ്ഞു.

ആ സ്ത്രീ ചിരിച്ചു കൊണ്ട് തിരികെ പോയി.

ചേട്ടാ, അവർ കാശ് ഒന്നും മേടികില്ല എന്നു പറഞ്ഞു. വിവേകിന്റെ ഭാര്യ പറഞ്ഞു.

 ഞാൻ ആ സ്ത്രീയുടെ ഫോൺ നമ്പർ വിവേകിന് കൈമാറി. ഞങ്ങൾ തിരികെ വീട്ടിലേക്കു പോയി.

ഏകദേശം 20 ദിവസത്തോളം ആ കുഞ്ഞിന് അവർ പാൽ നൽകി. 

ആ സ്‌ത്രീക്ക് നന്ദി.

വൽക്കഷ്ണം-ഒരിക്കലും ഇതു നടന്ന ഹോസ്‌പിറ്റൽ ഏതാണെന്ന് ഞാൻ പറയില്ല.

Aneesh Omana Raveendran

Sunday, September 5, 2021

ബുള്ളറ്റും ഷാജി സാറും❤️❤️❤️


ബുള്ളറ്റും ഷാജി സാറും!!!

സെയിന്റ് ജോസഫ് സ്കൂളിലെ ജീവിതം.
ഏഴാം ക്ലാസിൽ ഷാജി അലക്സാണ്ടർ സർ ആയിരുന്നു ക്ലാസ് ടീച്ചർ. ഒരു ദിവസം  എനിക്ക് കലശലായ പനി ഉണ്ടായി. ഞാൻ ക്ലാസ്സിനു പുറകിലെ ബെഞ്ചിൽ കിടന്നുറങ്ങുകയുണ്ടായി.  ഉച്ചക്ക് ഒന്നും തന്നെ കഴിക്കാൻ തോന്നിയില്ല. അതിന്റെ ക്ഷീണവും എനിക്ക് നന്നായി ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം ഷാജി സർ ക്ലാസ്സിൽ വന്നു. അറ്റാൻറ്റൻസ് എടുത്തു. എന്റെ നമ്പർ പറഞ്ഞതു ആരാണെന്നു കൂടി അറിയില്ല. 

കുറച്ചു നേരങ്ങൾക് ശേഷം ഒരു കൈ എന്റെ നെറ്റിയിൽ എത്തി. ഇവന് കലശലായ പനി ആണ്. നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. സർ എന്നെ തോളിൽ എടുത്തു. അടുത്തുള്ള ജനറൽ ഹോസ്പിറ്റലിൽ എത്തി. എനിക്ക് നേരായ ബോധം ഒന്നും ഇല്ല. ഏകദേശം 3 മണിക്കൂറോളം ഞാൻ ഹോസ്പിറ്റലിൽ കിടന്നു. വൈകുനേരം 4.30 സർ എനിക്ക് ഒരു ചായ വാങ്ങി തന്നു. അതോടൊപ്പം എന്നെ സുരക്ഷിതമായി സാറിന്റെ ബുള്ളറ്റിൽ എന്നെ എന്റെ  വീട്ടിൽ എത്തിച്ചു.  

സമയം ആയിട്ടും വീട്ടിൽ എത്താത്ത എന്നെയും കാത്ത് 'അമ്മ റോഡിൽ തന്നെ നിൽപ്പുണ്ടായിരുന്നു. സർ എന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു. എനിക്ക് ഇതു തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവം ആയിരുന്നു. എന്നോട് അച്ഛൻ മാത്രമേ ഇതുപോലെ ഉള്ള കെയർ തന്നിട്ടുണ്ടായിരുന്നുള്ളൂ. 

തിങ്കളാഴ്ച ഞാൻ സ്കൂളിൽ പോയപ്പോൾ അച്ഛനെയും കൊണ്ടു പോയി. സാറിനെ കണ്ടു ഒരു നന്ദി പറഞ്ഞു. മനസ് വല്ലാതെ നിറഞ്ഞു.

അന്നുമുതൽ സാറിനോട് വല്ലാത്ത ഒരു ആരാധന ആയിരുന്നു. സാറിനു ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷം ഞാനും തീരുമാനിച്ചു, വലുതാകുമ്പോൾ എനിക്കും ഒരു ബുള്ളറ്റ് സ്വന്തമാക്കണം എന്ന്

ജോലി ഒക്കെ കിട്ടി, കുറച്ചു കാശ്‌ഒക്കെ ആയപ്പോൾ ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഒരു ചുവന്ന  ബുള്ളറ്റ്.  അതു വാങ്ങി ഞാൻ നേരെ പോയത് സ്കൂളിലേക്ക് ആയിരുന്നു. പഠിപ്പിച്ച പല ആദ്യപകരെയും ഞാൻ ദൂരെ നിന്ന് കണ്ടു. അവർക്കൊന്നും തന്നെ എന്നെ കണ്ടാൽ മനസിലാക്കില്ലയിരുന്നു. എന്റെ രൂപത്തിൽ അത്രയും മാറ്റം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷെ സാറിനു ഒരു മാറ്റവും ഇല്ല, കുട്ടികൾക്കിടയിൽ അതേ ചുറുചുറുക്കോടെ ഉണ്ടായിരുന്നു.

 അന്ന് സർ തന്നെ പ്രചോദനം ആയിരുന്നു എന്റെ സ്വപ്നമായ ബുള്ളറ്റ്. ഇന്നും ആ ബുള്ളറ്റ് എന്റെ കൂടെ ഉണ്ട്. സന്തോഷം.

വൽക്കഷ്ണം- ബുള്ളറ്റ് എന്ന സ്വാപ്നം മാത്രമല്ല, പല സ്വാപ്നങ്ങളും ജീവിതത്തിൽ എത്തിപിടിച്ചത്, ഞാൻ സ്കൂൾ ജീവിതത്തിൽ കണ്ട ആദ്യപകരിൽ നിന്നും ആണ്.

ഹാപ്പി ടീച്ചേഴ്സ് ഡേ.

Aneesh Omana Raveendran

Saturday, September 4, 2021

നല്ലവനായ കള്ളൻ


നല്ലവനായ കള്ളൻ!!!!!

ഇന്നു ഞായറാഴ്ച.
അപ്രതീക്ഷിതമായി ജനാലയിൽ കൂടി ഉള്ള ശബ്ദം ആണ് എന്നെ ഉണർത്തിയത്. സമയം ആറര മാണിയെ ആയിട്ടുള്ളു. ഞാൻ എഴുന്നേറ്റു ജനാലയുടെ അരികിൽ എത്തി. ശബ്ദം വന്നത് അയൽപക്കത്തെ വീട്ടിൽ നിന്നും ആണ്. കുറച്ചധികം നാട്ടുകാരും അവിടെ ഉണ്ട്. ഞാനും പതിയെ പുറത്തിറങ്ങി അയൽ വീട്ടിൽ എത്തി.

എന്താ പ്രശ്നം?, പരിചിതനായ അയൽവസിയോട് ചോദിച്ചു.

ഒരു കള്ളൻ വന്നു, അയൽവാസി മറുപടി പറഞ്ഞു.

കള്ളനോ, എന്നു മനസിൽ വിചാരിച്ചു കൊണ്ടു ഞാൻ അവിടുത്തെ ചേച്ചിയുടെ അടുത്തെത്തി.

ചേച്ചി കള്ളൻ എന്തേലും കൊണ്ടുപോയോ? ഞാൻ ചോദിച്ചു.

ആയോ, അനീഷേ കള്ളൻ ഒന്നും കൊണ്ടുപോയിട്ടില്ല, ചേച്ചി പറഞ്ഞു.

പിന്നെ...... ഞാൻ സംശയത്തോടെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

ഞാൻ രാവിലെ ഉറക്കമുണർന് മുറ്റമടിക്കാൻ ആയി വീടിന്റെ വാതിൽ തുറന്നു.അപ്പോൾ ദേ ഇരിക്കുന്നു, ഒരു പൊതി. ആ പൊതി ഞാൻ കയ്യിൽ എടുത്തു തുറന്നു നോക്കി. അതിൽ രണ്ടു പവന്റെ ഒരു മാലയും കത്തും ഉണ്ടായിരുന്നു.

ആ കത്ത് ചേച്ചി എന്റെ നേർക്ക് നീട്ടി, ഞാൻ അതു കയ്യിൽ വാങ്ങി തുറന്നു വായിച്ചു.

"രണ്ടു കൊല്ലം മുൻപ് ഒരാവശ്യത്തിനായി ഞാൻ ഈ വീട്ടിൽ നിന്നും ഒരു മാല എടുത്തിരുന്നു. അതു ഞാൻ അപ്പോൾ പണയം വച്ചു, അപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കുവാൻ വേണ്ടി ആണ് മാല മോഷ്ടിച്ചത്. ഇന്ന് ഞങ്ങൾക്ക് പണം കിട്ടി, അപ്പോൾ തന്നെ മാല പണയം എടുത്തു. ആയതിനാൽ ഞാൻ മാല തിരികെ തരുന്നു. ഞാൻ കാരണം നിങ്ങൾക്കു ഉണ്ടായ സങ്കടങ്ങൾക് മാപ്പ്.
എന്നു സ്വന്തം ബന്ധു....."

കത്ത് വായിച്ചതിനു ശേഷം എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. ചിരി അടക്കി പിടിച്ചുകൊണ്ടു ഞാൻ ഇങ്ങനെ പറഞ്ഞു.

ചേച്ചി നഷ്ടപ്പെട്ടു പോയി എന്നു കരുതിയിരുന്ന സ്വർണം തിരികെ കിട്ടിയല്ലോ, അപ്പോൾ സന്തോഷിക്കു. ബാക്കി എല്ലാം മറക്കുക. ഞാൻ പറഞ്ഞു.

കൂടി നിന്നിരുന്ന അയൽക്കാർ എല്ലാം പിരിഞ്ഞുപോയി.

ഞാനും തിരികെ വീട്ടിലേക്കു നടന്നു.
അപ്പോഴും എന്റെ മനസ്സിലെ ചിന്ത മറ്റൊന്നായിരിന്നു.

"ആരാടാ ആ നല്ലവനായ കള്ളൻ"

Friday, September 3, 2021

വീടെന്ന സ്വപ്നം


വീടെന്ന സ്വപ്നം!!!!!


ഇത് മഞ്ജുകുട്ടൻ
മാണ്ട്രോതുരുത്തിൽ ആണ് വീട്
അമ്മ, ചേട്ടൻ, ചേട്ടത്തി, കുഞ്ഞ് ഇവരടങ്ങുന്നത് ആണ് കുടുംബം.

സുരക്ഷിതവും സുന്ദരവുമായ ഒരു വീട് എന്ന ആഗ്രഹം, എല്ലാവരെയും പോലെ മഞ്ജു കുട്ടനും സ്വപ്നം ആണ്. എപ്പോൾ വേണമെങ്കിലും നിലം പോത്തറായ ഒന്നരസെന്റിലെ ഒരു കൂരയിൽ ആണ് താമസം. കഴിഞ്ഞ വർഷങ്ങളിലെ പെരും മഴയും വെള്ളപ്പൊക്കവും ഇപ്പോഴും ഒരു നീറ്റൽ ആണ്. അന്നൊക്കെ രാത്രിമുതൽ നേരം വെളുക്കുവോളം ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

ഏതു നേരവും വെള്ളം അകത്തു കടക്കാം... ചേട്ടന്റെ കുഞ്ഞ് അകത്തെ ഒറ്റമുറിയിൽ ഉറക്കം ആണ്.അവരുടെ സുരക്ഷക്കായി മഞ്ജുകുട്ടൻ മഴയോടൊപ്പം ഉറങ്ങാതെ ഇരുന്നു. മറ്റുള്ളവരൊക്കെ സുഖമായി ഉറങ്ങുവണല്ലോ എന്നോർത്ത് നിരാശയുടെ കണ്ണുനീർ പലവട്ടം നിറയുമായിരുന്നു.

പക്ഷെ എന്തു ചെയ്യും, സ്ഥലം രണ്ടുസെൻറ് മാത്രം...

അതിൽ എങ്ങനെ വീട് വയ്ക്കും എന്നതായി ചിന്ത.വിഷയം കൂട്ടുകാരോട് അവതരിപ്പിച്ചു. അവരും ഒരു കുഞ്ഞു വീട് വയ്ക്കുന്നതിനുള്ള പ്രോത്സാഹനം തന്നു.

സുഹൃത്തായ കോണ്ട്രാക്ടർ ഷാഫിയെ പണി ഏല്പിച്ചു.ലൈഫ് മിഷൻ വഴി നാല് ലക്ഷം കിട്ടി. കൂട്ടുകാരുടെ സഹകരണത്തോടെ 12 ലക്ഷം ബഡ്ജറ്റിൽ പണി ആരംഭിച്ചു.

രണ്ടു സെന്റ് സ്ഥലത്തോടപ്പം, ആകാശം ആയിരുന്നു കൈമുതൽ. വീടിന്റെ പ്ലാൻ ആകാശത്തേക്ക് ഉയർത്തി. നിവർന്ന് നിൽക്കുവാൻ ഒക്കെ പറ്റുന്ന മൂന്ന് മുറികൾ ഒക്കെ ഉള്ള ഒരു കുഞ്ഞുവീട്.

ഒത്തിരി കടമ്പളകൾക്കു ശേഷം മഞ്ജുകുട്ടന് വീട് ആയി.

ആദ്യമായി 'അമ്മ സ്വന്തമായി ഒരു മുറിയിൽ ഉറങ്ങുന്നത് ഞാൻ കണ്ടു. വർഷങ്ങൾക്കു മുൻപ് ഒന്നുമില്ല എന്നാണ് കരഞ്ഞത് എങ്കിൽ, അതേ കണ്ണുനീർ സന്തോഷം ആയി അവിടെ തന്നെ ഉണ്ടായിരുന്നു.

അതേ മഞ്ജുകുട്ടന്റെ സന്തോഷം വാനോളം ഉയർത്തിയ ആകാശത്തിനു നന്ദി.

വൽക്കഷ്ണം- നി ജീവിക്കുവാൻ തീരുമാനിച്ചാൽ നിന്റെ കൂടെ ഈ സമൂഹം മുഴുവനും ഉണ്ടാകും.

Aneesh omana raveendran

Thursday, September 2, 2021

ആഴ്ച കൊണ്ടൊരു കവിത

"ആദ്യം കണ്ടത് തിങ്കളാഴ്ച
പിന്നെ കണ്ടത് ചൊവാഴ്ച
തമ്മിൽ കണ്ടത് ബുധനാഴ്ച
നോക്കി നിന്നത് വ്യഴാഴ്ച
നി ചിരിച്ചത് വെള്ളിയാഴ്ച
കൂടെ വന്നത് ശനിയാഴ്ച
ഞായറാഴ്ച കണ്ടത്
സങ്കട കാഴ്ച".

ഈ കുഞ്ഞു കവിതയെ വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളു.

വയലറിന് പോലും ഇങ്ങനെ എഴുതാൻ പറ്റില്ല.😎😎😎

ഐ ഡി ഫ്രഷ് എന്ന കമ്പനി



ഐഡി ഫ്രഷ് എന്ന കമ്പനി!!!!

ആറാം ക്ലാസ്സിലെ തോൽവി എന്നെ കൊണ്ടുചെന്നു എത്തിച്ചത് ദിവസവേതനം കിട്ടുന്ന ജോലിയിലേക്ക് ആയിരുന്നു. 10 രുപ ആയിരുന്നു കൂലി. അച്ഛനോടൊപ്പം ആ ജോലി ചെയ്യുമ്പോൾ കൂട്ടുകാർ ഒക്കെ സ്കൂളിൽ പോകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതൊരിക്കലും എനിക്ക് വേദന ആയി തോന്നിയിട്ടില്ല. കാരണം ദിവസേന മൂന്നു നേരം വീട്ടിൽ എല്ലാവർക്കും കഴിക്കാൻ കിട്ടുന്നത് തന്നെ വലിയ കാര്യം ആയിരുന്നു. വിശപിനോടാണ് പട പൊരുത്തേണ്ടത് എന്നു എനിക്ക് നന്നായി അറിയാമായിരുന്നു. ഞാൻ എന്നെ തന്നെ പറഞ്ഞു പരുവപ്പെടുത്തിയിരുന്നു. "മൂന്നുനേരത്തെ അന്നം വയറിൽ എത്തുക എന്നതാണ് പ്രധാനം". 

അങ്ങനെ ഇരിക്കെ, എന്നെ അന്വേഷിച്ചു എന്റെ സ്കൂളിലെ ടീച്ചർമാർ വന്നു, അവർ എന്നെ തിരികെ സ്കൂളിലേക്ക് എത്തിക്കുകയും ചെയ്‌തു. എന്റെ സ്കൂളിലെ ചിലവ് മുഴുവൻ വഹിച്ചത് കണക്ക് ടീച്ചർ ആയിരുന്നു. വാശിയോടെ പഠനം തുടർന്നു. സ്കൂളിൽ ഒന്നാമൻ ആയി പന്ത്രണ്ടാം ക്ലാസ് പാസ്സായി. അതിനുശേഷം കോളേജിലേക്ക്, അതിനും സഹായം ചെയ്തു തന്നത് കണക്ക് ടീച്ചർ ആയിരുന്നു.

കോളേജ് പഠനവും കഴിഞ്ഞു, ജോലിക്കു കയറി. ആദ്യമായി ശമ്പളം കിട്ടിയത് 14000 രൂപ, ഞാൻ അത് അച്ഛനെ ഏല്പിക്കുമ്പോൾ അദ്ദേഹം കരയുകയായിരുന്നു. ജീവിത കാലം മുഴുവനും ജോലി ചെയ്തിട്ടും അദ്ദേഹം ഇത്രയും തുക കണ്ടിട്ടില്ലായിരുന്നു. പതിയെ ഞാൻ ജോലിയിൽ ഉയർന്നു. അതോടൊപ്പം രാജ്യത്തിനു പുറത്തേക്കു പോയി. കുടുംബത്തിന് ഉണ്ടായിരുന്നു 2 ലക്ഷത്തിന്റെ കടം ഞാൻ 2 മാസം കൊണ്ട് കൊടുത്തു തീർത്തു.
രണ്ടുവര്ഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒരു വീട് വാങ്ങി. അന്നത്തെ ആ സന്തോഷം ഞങ്ങൾക്ക് പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപുറത്തായിരുന്നു.

ജോലി ഒക്കെ നന്നായി പോകുന്നു. പക്ഷെ എന്തോ ഒരു വല്ലായ്ക, ഇനിയും മുന്നേറണം. ജോലിയോടൊപ്പം ഒരു ചെറു ബസിനെസ്സിനെ കുറിച്ചു ആലോചിച്ചു. അങ്ങനെ ഇരിക്കെ ദോശ  മാവ് വിൽക്കുന്ന ബിസിനസ്സ് നല്ല രീതിയിൽ ചെയാം എന്നു ഞാൻ മനസ്സിലാക്കി. വീട്ടുകാരുടെയും കസിൻസിന്റെയും സഹകരണത്തോടെ ഞാൻ ദോശ മാവ് നന്നായി പാക്കറ്റിൽ ആക്കി വിൽക്കാൻ തുടങ്ങി. വളരെ ചെറിയ ഒരു മുറിയിൽ ആയിരുന്നു ഉത്പാദനം.  ഐഡി ഫ്രഷ് ദോശ മാവ് എന്നായിരുന്നു ബ്രാൻഡ്. ഒൻപതു മാസം എടുത്തു, ദിവസേന 100 ദോഷമാവിൻ പക്കറ്റുകൾ വിൽക്കാൻ.അതൊടപ്പം ഒത്തിരി നഷ്ടവും ഉണ്ടായി.

പക്ഷെ അതൊന്നും തന്നെ എന്നെ പിന്തിരിപ്പിച്ചില്ല, ഞാൻ ജോലി രാജിവെച്ചു. പൂർണസമയം കമ്പനിയിൽ ആയിരുന്നു.25 ജോലിക്കാർ ഉണ്ടായിരുന്നു, അവർകാർക്കും തന്നെ എനിക്ക് കൃത്യമായി ശമ്പളം കൊടുക്കുവാൻ സാധിച്ചിരുന്നില്ല. പക്ഷെ ഞാൻ അവരോടെല്ലാം പറയുന്നുണ്ടായിരുന്നു.

"നിങ്ങളെ ഞാൻ ഒരു ദിവസം കോടിശ്വരൻ ആക്കും". അവർക്‌ എല്ലാം തന്നെ കൂട്ട ചിരി ആയിരുന്നു ഇതു കേട്ടപ്പോൾ. 25 ജോലികാർക്കും ഞാൻ എന്റെ കമ്പനിയുടെ ഓഹരി നൽകി.

8 വർഷത്തെ ഉയർച്ച താഴ്ചകൾക് ശേഷം ഞങ്ങൾക്ക് ഒരു ഇൻവസ്റ്ററെ കിട്ടി. 200 കോടി രൂപ അദ്ദേഹം എന്റെ കമ്പനിയിൽ നിക്ഷേപിച്ചു. എന്നോടൊപ്പം ഉണ്ടായിരുന്നു ആ 25 ജോലിക്കാരും കോടിപതികൾ ആയി.

എന്റെ ഈ സന്തോഷം പങ്കുവയ്ക്കാൻ ഞാൻ എന്നെ എല്ലാം ആക്കിയ കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപികയെ കാണാൻ പോയി. പക്ഷെ എന്റെ സന്തോഷം അദ്ധ്യാപികയെ അറിയിക്കുന്നതിനു മുന്നേ തന്നെ അവർ ഈ ലോകത്തോട്‌വിട പറഞ്ഞിരുന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ അദ്ധ്യാപികയെ കുറിച്ചു ഞാൻ എപ്പോഴും എല്ലായിടത്തും പറഞ്ഞു കൊണ്ടേയിരുന്നു. അവർ തന്നെ ആയിരുന്നു എന്റെ ദൈവം.

2018 ഇൽ, എനിക്ക് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കാൻ ഉള്ള ക്ഷണം കിട്ടി. ഞാൻ ആദ്യം പറഞ്ഞു തുടങ്ങിയത്, എന്റെ കണക്ക് പഠിപ്പിച്ച അദ്ധ്യാപികയെ കുറിച്ചാണ്.അതിനുശേഷം ഞാൻ പറഞ്ഞത് എന്റെ അച്ഛനെ കുറിച്ചാണ്. ഇവർ രണ്ടുപേരും ആണ് എന്നെ മുന്നോട്ടു നയിച്ചത്. അച്ഛൻ ഇപ്പോഴും ഫാമിലെ കാര്യങ്ങളും ആയി മുന്നോട്ടു തന്നെ ആണ്. ഞാൻ ഹർവർഡിൽ പറഞ്ഞു നിറുത്തിയത് ഇങ്ങനെ ആണ്.

If you work hard, even a laborer son can make a million dollar company.

Writing inspired from Humans of Bombay 

Aneesh Omana Raveendran

കല്യാണി മെസ്

 




കല്യാണി മെസ്!!!!

ഓഫീസിലെ ബോറൻ ഉച്ചഭക്ഷണം വേണ്ട എന്നു തീരുമാനിച്ചു നേരെ വണ്ടി ഓടിച്ചു ചെന്നുകയറിയത്, ഇന്ദിരനാഗറിലെ 80 ഫിറ്റ് റോഢിൽ ഉള്ള ഒരു കുഞ്ഞു മലയാളി ഹോട്ടലിലേക്ക് ആണ്. പേര് കല്യാണി മെസ്. കഴിഞ്ഞ പത്തുവര്ഷത്തോളം ആയി സ്ഥിരം ആയി ആഹാരം കഴിക്കുന്നത് ഇവിടെ നിന്നാണ്.

പുഞ്ചിരിയുടെ കൗണ്ടറിൽ ഇരിക്കുന്ന മുതലാളി ചേട്ടനെ ഒന്നു നോക്കി. തിരിച്ചും അതേ പുഞ്ചിരി.
നേരെ കണ്ട ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു. കഷ്ടി 10 പേർക്ക് ഇരിക്കാവുന്ന ഒരു കുഞ്ഞു ഹോട്ടൽ ആയിരുന്നു. വളരെ കുറച്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഞാൻ ഒരു മീന്കറിയും കൂട്ടിയുള്ള ഊണിനു ഓർഡർ കൊടുത്തു. പിന്നെ ഭക്ഷണത്തിനയുള്ള കാത്തിരിപ്പ് ആയിരുന്നു. അപ്പോൾ ആണ് ഒരു അസ്വഭാവികതയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്.
ഓണ്ലൈൻ ഓർഡർ ഡെലിവറി എടുക്കാൻ വരുന്നവരിൽ ചിലർ, മുതലാളിയുടെ മേശമേൽ ഇരിക്കുന്ന ഓര്ഡറിനൊപ്പം ഒരു പാർസൽ കൂടി എടുക്കുന്നത് കാണാം. ഞാൻ കഴിക്കുന്നതിനിടയിൽ 3 പേർ അതെടുത്തുതീരുന്നു. ഇതു എന്താ സംഭവം.
പതിയെ ഊണ് കഴിച്ചതിനു ശേഷം, കാശ് കൊടുക്കുവാൻ ആയി മുതലാളിയുടെ മേശമേൽ എത്തി. 80 രുപ നൽകി.,
അല്ല മുതലളി ഒരു സംശയം, ഈ പൊതികൾ എന്തിനാ ഇങ്ങനെ വച്ചേക്കുന്നെ? ഞാൻ ചോദിച്ചു.
ഓൺലൈനായി ഫുഡ് ഡെലിവറി എടുക്കാൻ വരുന്ന ആർക്കെങ്കിലും ആഹാരം വേണമെങ്കിൽ ഇതിൽ നിന്നും എടുക്കാം. രണ്ടായി വച്ചിട്ടുണ്ട്. ഒന്നിൽ വെജും, മറ്റുള്ളതിൽ മീന്കറിയും ഊണും. കാശ് ഒന്നും തരണ്ട. മുതലാളി പറഞ്ഞു നിറുത്തി.
ഈ സമയത്തു ഇതു മുതലവുമോ ചേട്ടാ, ഞാൻ ചോദിച്ചു.
ഇവിടെ ഒത്തിരി മലയാളികൾക്ക് ജോലി നഷ്ട്ടം ആയി, അവരൊക്കെ ഇപ്പോൾ ഓൺലൈനായി ഫുഡ് എത്തിച്ചു കൊടുക്കുന്ന എര്പാടിൽ ആണ്. അവർക്കു ആര്കെലും നമ്മുടെ കേരള സ്റ്റൈലിൽ മീന്കറിയും ഊണും വേണേൽ ഇവിടെ നിന്നും എടുത്തു കഴിക്കാം. ഞാൻ ഒരിക്കലും കാശ് മേടികില്ല. മുതലാളി പറഞ്ഞു നിറുത്തി.
അപ്പോഴും മുതലാളിയുടെ മുഖത്ത് അതേ പുഞ്ചിരി ഉണ്ടായിരുന്നു.
എന്റെ അച്ഛനായിട്ടു തുടങ്ങിയ രീതി ആണ്, ഞാനും പിന്തുടരുന്നു. എന്തോ ഒരു സുഗം ഇതിൽ ഉണ്ട്. മുതലാളി കൂട്ടി ചേർത്തു.
ഞാൻ പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി. ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടല്ലോ അതാണ് നന്മ.


BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS