Sunday, September 26, 2021

സിവിൽ സർവീസ് റിസൾട്ട്

സിവിൽ സർവിസ് റിസൾട്ട് ഒരു വിങ്ങൽ ആണ്.💔💔💔

എല്ലാവർഷവും സിവിൽ സർവീസ് റിസൾട്ട് വരുമ്പോൾ മനസിൽ ഒരു വിങ്ങൽ അനുഭവപ്പെടും. എനിക്കും അതു നേടാൻ കഴിഞ്ഞില്ല എന്നൊരു വിങ്ങൽ. പത്താം ക്ലാസിലെ  പഠിക്കുമ്പോൾ തന്നെ തീരുമാനിച്ചത് ആണ് ഒരു ഐ പി എസ് കാരൻ ആകണം എന്ന്‌. സുരേഷ് ഗോപി സിനിമകൾ ആയിരുന്നു ഒരു ഇൻസ്പിറേഷൻ.അതിനായി പഠിച്ചു. ബി.ടെക് കഴിഞ്ഞപ്പോൾ തന്നെ എവിടെ നിന്നും തുടങ്ങണം എന്നായി അന്വേഷണം. ആ അന്വേഷണം എത്തി നിന്നത്, പബ്ലിക് ലൈബ്രറിയിൽ ആണ്. ഇതുമായി ബന്ധപ്പെട്ട മാസികകൾ വായിച്ചു. 3 വട്ടം സിവിൽ സർവീസ് പരീക്ഷ എഴുതി. ഒന്നും നടന്നില്ല. ഞാൻ പഠിച്ച സാങ്കേതിക മേഖലയിലേക്ക്  ശ്രദ്ധ തിരിഞ്ഞു. സിവിൽ സർവീസ് 2013 ആയപ്പോൾ തന്നെ കെട്ടി പൂട്ടി വച്ചു.ഇനി എന്നെ കൊണ്ട് നടക്കില്ല.

ജോലി സംബദ്ധം ആയി ഡൽഹിയിൽ ഒക്കെ പോകുമ്പോൾ, വൈകുനേരങ്ങളിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററുകളുടെ മുന്നിൽ ഒക്കെ ഒന്നു പോകും. അടുത്തുള്ള കടകളിൽ നിന്നും ചായ കൂടിക്കും. അപ്പോൾ എനിക്കും ഒരു തോന്നൽ ആണ്, ഞാനും അവരിൽ ഒരുവൻ ആണെന്ന്. അവിടുത്തെ തിരക്കിൽ ഞാനും അലിഞ്ഞു ചേരും. ഹൃദയത്തിൽ എന്തോ ഒരു ഭാരവും ആയി തിരികെ ഹോട്ടൽ മുറിയിലേക്ക് പോകും.

അതേ ഭാരം സിവിൽ സർവിസ് റിസൾട്ട് വരുമ്പോൾ ഹൃദയത്തിൽ അനുഭവപ്പെടും. ഇപ്പോഴും ഞാൻ വീട്ടിൽ തമാശ ആയി പറയും, അന്നെന്നിക് വേണ്ട ഉപദേശം തരനും മറ്റും കുടുംബത്തിൽ ആരേലും ഒന്നു ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് ആ മൂന്നക്ഷരം നേടിയിട്ടുണ്ടാകുമായിരുന്നു. ഇന്നും അതു വിങ്ങൽ ആയി നില്കുവാണ്.

വൽക്കഷ്ണം-അച്ഛനും അമ്മയും എന്നെ ഇതു വരെ എത്തിച്ചു. സിവിൽ സർവീസ്കാർ മേടിക്കുന്ന അതേ ശമ്പളം തന്നെ ആണ് എനിക്ക് ഇന്ന് കിട്ടുന്നത്. എന്റെ അച്ഛനും അമ്മയും അതെനിക്ക് നേടി തന്നു. അതിൽ ഞാൻ അഭിമാനിക്കുന്നും ഉണ്ട്.

പക്ഷെ എന്നാലും ഒരു വിങ്ങൽ.💔💔💔

No comments:

Post a Comment

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS