Showing posts with label china. Show all posts
Showing posts with label china. Show all posts

Wednesday, January 19, 2022

വാർത്ത😎😎😎

ചൈനയിൽ ആണ് സംഭവം. ഒരു പെണ്കുട്ടിക്ക് കല്യാണലോചന വന്നു. ഫോട്ടോയിൽ കണ്ട പയ്യനെ പെണ്കുട്ടിക്ക് അത്രക്ക് അങ്ങു പിടിച്ചില്ല. വീട്ടുകാർ ഉന്തിതള്ളി പയ്യനെ കാണുവാൻ അവന്റെ വീട്ടിലേക്ക് പെണ്കുട്ടിയെ പറഞ്ഞുവിട്ടു.

പയ്യന്റെ വീട്ടിൽ എത്തിയ പെണ്കുട്ടി രാവിലെ മുതൽ വൈകുനേരം വരെ അവിടെ ചിലവഴിച്ചു. രാത്രി തിരികെ വീട്ടിലേക്ക് പോകാൻ ആയിരുന്നു പ്ലാൻ. വൈകുനേരം ആയപ്പോഴേക്കും അവിടെ ലോക്ക്ഡൗൻ പ്രഖ്യാപിച്ചു. ഗത്യന്തരംമില്ലാതെ പെണ്കുട്ടി പയ്യന്റെ വീട്ടിൽ തന്നെ താമസമാക്കി. ഒരാഴ്ചയോളം അവനൊപ്പം ഉണ്ടായിരുന്നു.

ഒരാഴ്ചക്കു ശേഷം പുറത്തുവന്ന പെണ്കുട്ടി വീട്ടികരോടായി ഇങ്ങനെ പറഞ്ഞു. പുറമെ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലേലും ആ പയ്യൻ ഒരാഴ്ച എന്നെ നന്നായി കെയർ തന്നു നോക്കി. അതുകൊണ്ട് ഞാൻ അവനെ തന്നെ കെട്ടുകയാണെന്ന്.

പെൻവീട്ടുകാർ പിന്നെ അമന്തിച്ചില്ല, അടുത്ത ആഴ്ച തന്നെ അവരുടെ കല്യാണം നടത്തി.

ഇനി ഇതേ സംഭവം നമ്മുടെ നാട്ടിൽ ആയിരുന്നേൽ ആ വാർത്ത ഇങ്ങനെ അയിരിക്കുമായിരുന്നു.

"പ്രതിശ്രുത വധുവിനെ വരന്റെ വീട്ടിൽ നിന്നും നാട്ടുകാർ പൊക്കി, കൈയോടെ കല്യാണം".
😎😎😎

Aneesh Omana Raveendran 
അനീഷ് ഓമന രവീന്ദ്രൻ

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS