Showing posts with label father. Show all posts
Showing posts with label father. Show all posts

Saturday, October 9, 2021

അച്ഛൻ എന്ന പ്രതിഭാസം

അച്ഛൻ എന്ന പ്രതിഭാസം !!!!

സമയം വൈകിട്ട് 6.30, ഇന്ദിരാനഗറിലെ മുറിയിൽ നിന്നും കോറമംഗലയിൽ ഉള്ള സുഹൃത്തിന്റെ വീട്ടിൽ പോകുവാനായി ക്യാബ് ബുക്ക് ചെയ്തു. കാത്തുനിൽപ് പതിനഞ്ചു മിനിട്ടോളം നീണ്ടു. ക്യാബ് എത്തി, ഞാൻ മുൻ സീറ്റിൽതന്നെ ഞാൻ കയറി, ഒ ടി പി പറഞ്ഞു നൽകി. ക്യാബ് ഡ്രൈവർ താമസിച്ചതിനു എന്നോട് ക്ഷമ ചോദിച്ചു. ഞാൻ ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി. 

കോയി  പ്രോബ്ലം നഹി ചേട്ടാ, ഞാൻ പറഞ്ഞു.

സാറ് മലയാളി ആണോ? ചെറുപുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു. അതെ എന്ന് മറുപടി നൽകി ഞാനും ഒന്ന് പുഞ്ചിരിച്ചു.

ചേട്ടൻ എവിടുന്നാ? ഞാൻ ചോദിച്ചു.

ഹരിയാന, ഇവിടെ എത്തിയിട്ട് 22 വർഷം ആയി. ഇതിനോടൊപ്പം അദേഹത്തിന്റെ ജീവിതകഥ  പറയുകയുണ്ടായി. 

പതിമൂന്നാമത്തെ വയസിൽ ബാംഗ്ലൂരിൽ എത്തി. പല ജോലികളും ചെയ്തു. പതിനാറാമത്തെ വയസിൽ കോറമംഗലക്ക് അടുത്തുള്ള ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന സ്കൂളിൽ ജോലി കിട്ടി. ദിവസേന രാവിലെ സ്കൂൾ ബസുകൾ കഴുകിയിടണം അതോടൊപ്പം സ്കൂളിലെ മറ്റുപല ജോലികളും ചെയ്യണം. താമസം ഭക്ഷണം എല്ലാം സ്കൂളിലെ ഒരു ചെറിയ മുറിയിൽ തന്നെ ആയിരുന്നു. ഏഴോളം ബസുകൾ ഉണ്ട്. അതിരാവിലെ നാലുമണിക്ക് എഴുനേൽക്കും, ഏഴുമണി ആകുന്നതിനു മുന്നേ ബസുകൾ കഴുകി വൃത്തിയാക്കും. സ്കൂളിൽ നിന്നും ഒരു ചെറിയ തുക ശമ്പളമായി കിട്ടിയിരുന്നു. നാട്ടിലെ കുടുംബത്തിന് ആ തുക ധാരാളം ആയിരുന്നു. ജീവിതം അങ്ങനെ മുന്നോട്ടു പോയി.

ഇരുപതിനാലാമത്തെ വയസിൽ വിവാഹിതനായി. അപ്പോഴേക്കും സ്കൂളിലെ ബസിന്റെ ഡ്രൈവർ ആയി ഞാൻ മാറിയിരുന്നു.ഭാര്യയ്ക്ക് സ്കൂളിലെ തന്നെ മെസ്സിൽ ജോലി കിട്ടി. ഇരുപത്തി ആറാമത്തെ വയസിൽ ഒരു ആണ്കുഞ്ഞിന്റെ അച്ഛനായി. ഞാനും ഭാര്യയും ജോലിയും താമസവും ആയി സ്കൂളിൽ തന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോയി.

അപ്രതീക്ഷിതമായി ഞങ്ങളുടെ മുറിയിലേക്ക് ഒരുദിവസം ആ സ്കൂളിലെ പ്രിൻസിപ്പലും മാനേജരും കടന്നു വന്നു. ഒരു ചെറു പുഞ്ചിരിയോടെ ഒരു ലെറ്റർ എനിക്ക് തന്നു. എഴുത്തും വായനയും അറിയാതെ എനിക്ക് ഒന്നും തന്നെ മനസിലായില്ല.ഇനി ജോലിയിൽ നിന്നും പിരിച്ചുവിടുന്നു എന്ന  ലെറ്റർ വല്ലതും ആയിരിക്കുമോ? ഞാൻ ചെറുതായി ഒന്ന് ശങ്കിച്ചു.

മകനെ ഇവിടുത്തെ സ്കൂളിൽ ചേർക്കണം. ഫീസും, ബുക്കും, യൂണിഫോമും തികച്ചു സൗജന്യം. അതിനുള്ള ലെറ്റർ ആണിത്. ഞാൻ സന്തോഷത്താൽ കരഞ്ഞു പോയി. മകനെ ഒന്നാം ക്ലാസ്സിൽ ചേർത്തു. പഠനം മുന്നോട്ട് പോയി.

പത്തുവര്ഷങ്ങള്ക്കിപ്പുറം , അവൻ ഇന്ന് പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായി. എന്റെ ഗ്രാമത്തിൽ അന്ന് ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു. ഞങളുടെ ജാതിയിൽ നിന്നും ആദ്യമായാണ് ഒരാൾ പത്താം ക്ലാസ് പാസ്സാകുന്നത്. വളരെയധികം സന്തോഷം തോന്നിയ ദിവസം ആയിരുന്നു അന്ന്. മകൻ ഇപ്പോൾ പതിനൊന്നാം ക്ലാസ്സിലെ കോമേഴ്‌സ് വിഭാഗത്തിൽ പഠിക്കുന്നു. അവനെ എനിക്ക് വലിയ നിലയിൽ എത്തിക്കണം. അദ്ദേഹം പറഞ്ഞു നിറുത്തി.

കാറിനു പുറത്തു കനത്ത മഴയാണ്. കടുത്ത ട്രാഫിക് ബ്ലോക്കും ഉണ്ട്. 

കൊള്ളാം നന്നായിരിക്കട്ടെ , ഞൻ പറഞ്ഞു. ഞാൻ കരുതി ആ കഥ അവിടെ അവസാനിച്ചു എന്ന്.

സർ, ഞാൻ നാട്ടിൽ നിന്നും അടിപിടി ഉണ്ടാക്കിയാണ് പതിമൂന്നാമത്തെ വയസിൽ ഇവിടെ എത്തിയത്. അന്ന് ഞാൻ എടുത്ത തീരുമാനം ആയിരുന്നു, എനിക്ക് ജനിക്കുന്ന കുഞ്ഞിനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം എന്നത്. ആ സ്വപ്നങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ വേണ്ടി ആയിരുന്നു "ഇ സ്കൂളിലെ എന്റെ ജോലി". ഇപ്പോൾ കൊറോണ ആയതിനാൽ സ്കൂളിലെ മാനേജരുടെ ശിപാർശ പ്രകാരം ഇ വണ്ടി ഓടിക്കാൻ കിട്ടി. അടുത്ത മാസം വീണ്ടും തിരികെ ജോലിയിൽ പ്രവേശിക്കും. 

മക്നറെ ഡിഗ്രിക് ഒരു അഡ്മിഷൻ കൂടി അവരുടെ കോളേജിൽ തന്നെ തരപ്പെടുത്തണം. അതിനുശേഷം എനിക്ക് എന്റെ നാട്ടിലേക്ക് തിരികെ പോകണം. 

ഇത്രയും പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം ആയി. ഞാൻ കാശ് കൊടുത്തു പുറത്തിറങ്ങി. അദ്ദേഹം നന്ദി പറഞ്ഞു മുന്നോട്ടോടിച്ചു പോയി. ആ കാർ  പോയപ്പോൾ എനിക്ക് തോന്നിയത് ഏതോ ഒരു മഹത്‌വ്യക്തി മുന്നിൽകൂടി പോയൊരു ഫീൽ ആയിരുന്നു. സുഹൃത്തിന്റെ മുറിയിൽ എത്തിയപ്പോഴും ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.

നോട്ട് : സ്വന്തം ജീവിതം തന്നെ അടുത്ത തലമുറയ്ക്ക് വേണ്ടി മാറ്റിവയ്ക്കുന്ന അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ വ്യക്തമായ പ്ലാനിംഗ് ചെയ്ത്, ജീവിതം കെട്ടി പടുക്കുന്ന ഒരാളെ ആദ്യമായാണ് ഞാൻ കണ്ടത്. അദ്ദേഹത്തിന് നല്ല നമസ്കരം   

Aneesh omana Raveendran

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS