Showing posts with label party. Show all posts
Showing posts with label party. Show all posts

Tuesday, March 1, 2022

പാർട്ടി വൈബ്

 ട്രെയിനിൽ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂർക്ക് വരികയായിരുന്നു. എറണാകുളം എത്തിയപ്പോൾ രണ്ടു പയ്യന്മാർ ഞാൻ ഇരിക്കുന്ന സീറ്റിനു എതിർവശത്ത് വന്നിരുന്നു. മുഖത്തോട് മുഖമെത്തിയപ്പോൾ ഒന്നു ചിരിച്ചു. അവരിൽ ഒരു പയ്യൻ ചോദിച്ചു.


ചേട്ടൻ ബാംഗ്ലൂർക്ക് ആണോ?

ഞാൻ അതേ എന്ന മറുപടി നൽകി.

പിന്നെ സംസാരം എത്തി നിന്നത്, ബാംഗ്ലൂർക്ക് വരുന്നതിലേക്കായി.

ജർമനിയിൽ പോകാൻ വിസ സംബന്ധിച്ച പേപ്പറുകൾ ശെരിയാക്കാൻ ആണ് ബാംഗ്ലൂർക്ക് പോകുന്നത്. കൂടെ പാർട്ടിങ്ങും നടത്തണം.

ജർമനിയിൽ ഏതു കോഴ്സ് ആണ് ചെയ്യാൻ പോകുന്നത്, ഞാൻ ചോദിച്ചു.

എം ബി എ എന്ന് അവരിൽ ഒരാൾ മറുപടി നൽകി.

ഏതു സ്പെഷ്യലിസഷൻ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്? ഞാൻ ചോദിച്ചു.

ആ രണ്ടു പയന്മാരും മുഖത്തോട് മുഖം നോക്കി. അങ്ങനെ പ്രതേകിച്ചു ഒന്നും തന്നെ നോക്കിയിട്ടില്ല.

തുടർന്ന് ഞാൻ കുറച്ചു സ്പെഷ്യലൈസഷൻ പറഞ്ഞു. എച് ആർ, ഓപ്പറേഷൻസ് അങ്ങനെ തുടങ്ങിയവ. ഇതിൽ ഏതെങ്കിലും ആണോ?

അവർ പരസ്പരം മുഖം നോക്കുന്നു.

ചേട്ടാ, സത്യം പറയല്ലോ. മര്യാദക്ക് പാർട്ടിയിങ് നടത്തി അടിച്ചു പൊളിക്കാൻ ആണ് ഞങ്ങൾ ജർമനിയിൽ പോകുന്നത്. കേരളത്തിൽ ഒന്നും തന്നെ ഇല്ല, പിന്നെ ഉള്ളത് ബാംഗ്ലൂര് ആണ്. പക്ഷെ അവിടെ ഒരു "വൈബ്" കിട്ടുന്നില്ല.

അങ്ങനെ ആണ് ഞങ്ങൾ തീരുമാനിച്ചത്, ജർമനിയിൽ പോകാം എന്ന്.

അവിടെ പാർട്ടൈം ജോലി ഒക്കെ നോക്കാൻ പ്ലാൻ ഉണ്ടോ? ഞാൻ ചോദിച്ചു.

ഇല്ല, എന്ന മറുപടി വന്നു.

ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. അതുവച്ചെല്ലാം മാനേജ് ചെയ്യും. കോഴ്സിന് ശേഷം അവിടെ സെറ്റിൽ അകാൻ ആണ് പ്ലാൻ.
ഇവിടെ ജീവിക്കാൻ ഒരു വൈബ് ഇല്ല. അവിടെ കിടു ആണ്.

ഞാൻ ഒന്ന് ചിരിച്ചു.
കൊള്ളാം, ഗുഡ് ലക്ക്.


ഒന്നും പറയാൻ ഇല്ല. ഇവരുടെ അപ്പനെയും അമ്മയെയും കയ്യിൽ കിട്ടിയാൽ ഒന്നു ഉപദേശിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു.

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS