Monday, March 21, 2022
Love is so Deep ❤️❤️❤️
ഞാൻ ഇയടുത്താണ് ബ്രേക്ക്അപ് ആയ സുഹൃത്തിനെ കണ്ടത്.
ഡാ, ഇഷ്യുസ് ഒക്കെ മാറിയോ?
നിനക്ക് അവളുടെ ഓർമകൾ ഒക്കെ മറക്കാൻ കഴിയുന്നുണ്ടോ?
നി ഒക്കെ ആണോ? ഞാൻ ചോദിച്ചു.
അവൻ ചെറുതായൊന്നു ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു.
ഞാൻ എന്തിനാ മറക്കുന്നത്?
ആ ഓർമകൾ എല്ലാം നല്ല ഓർമ്മകൾ അല്ലേ?
അവയെ അങ്ങനെ മറക്കേണ്ട കാര്യം ഇല്ലാല്ലോ...
അതെനിക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ല.
പിന്നെ അതൊക്കെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളുടെ ഓർമകൾ ആയിരുന്നു.
അവ എന്റെ കൂടെ തന്നെ ഇരിക്കട്ടെ.
ഇനി ആ ഓർമയിൽ ജീവിതം മുന്നോട്ട് പോകും.
"Love is so Deep".
❤️
Aneesh Omana Raveendran
Saturday, March 12, 2022
ബാംഗ്ലൂർ നഴ്‌സിങ്ങും പിന്നെ പ്രണയവും
എനിക്കൊരു സുഹൃത്തുണ്ട്. പുള്ളിക്കാരി അടുത്ത ബന്ധുകൂടി ആണ്. ഇപ്പോൾ ബാംഗ്ലൂരിലെ ഒരു നേഴ്‌സിങ് കോളേജിൽ പഠിക്കുന്നു. അവൾക്ക് ഇവിടെയുള്ള ഏതോ ഒരു പയ്യനും ആയി പ്രണയം. അവളുടെ വീട്ടുകാർ സുഹൃത്തായ പെണ്കുട്ടിയോട് ഒന്നു സംസാരിക്കാൻ എന്നെ ഏർപ്പാടാക്കി. അതോടൊപ്പം നാട്ടിൽ സുഹൃത്തിന് കല്യാണമൊക്കെ നോക്കി തുടങ്ങി. സുഹൃത്തിനെ ഇപ്പോഴത്തെ പ്രണയബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണം. ഞാൻ സുഹൃത്തിനെ കഴിഞ്ഞ ആഴ്ച കണ്ടു. പതിയെ സംസാരവിഷയം ആ പയ്യനിൽ എത്തി.
നിനക്ക് ആ പയ്യനെ ഇഷ്ട്ടം ആണേൽ, ഒന്നു വീട്ടുകാരോട് പറയു. കുടുംബപശ്ചാത്തലം ഒക്കെ ഒക്കെ ആണേൽ വീട്ടുകാർ കല്യാണം നടത്തിതരും. അല്ലേൽ ഞാൻ വീട്ടിൽ പറയട്ടെ? ഞാൻ ചോദിച്ചു.
അയ്യോ വേണ്ട ചേട്ടാ. സുഹൃത്ത് പറഞ്ഞു.
അതെന്താ നിനക്കു അവനെ കെട്ടാൻ ഉദ്ദേശം ഒന്നുമില്ലേ? തമാശ രൂപേണ ഞാൻ ചോദിച്ചു.
ഇഷ്ട്ടം ഒക്കെ ആണ്, പക്ഷെ ഞാൻ ഒരാളെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അതു ഒരു ഗൾഫ്കാരനെ ആയിരിക്കും. അതുകൊണ്ടു ഞാൻ ഇവനോട് ഗൾഫിൽ ജോലി നോക്കാൻ പറയുന്നുണ്ട്.
അതെന്താ അങ്ങനെ? ഞാൻ ചോദിച്ചു.
ചേട്ടാ, ഒത്തിരി കഷ്ടപ്പെട്ടാണ് എന്നെ അച്ഛനും അമ്മയും എന്നെ പഠിപ്പിക്കുന്നത്. കോഴ്സ് കഴിയുമ്പോൾ ഞാൻ ഗൾഫിലെ ഏതേലും ഒരു ഹോസ്പിറ്റലിൽ ജോലി നേടും. ഇവനും അവിടെ ഏതേലും ഒരു ജോലി ഉണ്ടെങ്കിൽ ഇവനെ കെട്ടും അല്ലേൽ ഗൾഫിൽ ജോലി ഉള്ള വേറെ ആരേലും കെട്ടും.
"എന്നാൽ മാത്രമേ കുടുംബം രക്ഷപെടത്തുള്ളൂ". അവൾ പറഞ്ഞു നിറുത്തി.
അപ്പോൾ നി ഇവനെ സ്നേഹിക്കുന്നതോ? ഞാൻ ചോദിച്ചു.
ഇവിടെ പഠിക്കുമ്പോൾ കറങ്ങാൻ പോകാൻ ഒക്കെ ആയി ഒരാൾ വേണം, അങ്ങനെ കണ്ടുപിടിച്ചത് ആണ് ഞാൻ ഇവനെ. എന്തായാലും കോഴ്സ് കഴിയട്ടെ ഞാൻ ഒരു ഗൾഫ്കാരനെ കണ്ടുപിടിക്കും. അതുവരെ ഇങ്ങനെ പോകട്ടെ.
അപ്പോൾ തുറന്ന കണ്ണുകൾ ഇതുവരെയും ഇമവെട്ടാതെ സുഹൃത്തിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
ത്യാഗം അല്ലാതെ എന്തു പറയാൻ.
അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran
കാറ്ററിങ്ങും പിന്നെ അപമാനവും
എൻജിനീയറിങ് ഒക്കെ കഴിഞ്ഞ 2008 കാലഘട്ടം. സാമ്പത്തിക മാന്ദ്യം എല്ലാവരെയും തകർത്തത് പോലെ എന്നെയും തകർത്തു. ജോലി ഒന്നും തന്നെ കിട്ടിയില്ല. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ശംഖുമുഖത്തും കനകക്കുന്നിലും ആയി കറങ്ങി നടന്ന കാലഘട്ടം. അങ്ങനെയിരിക്കെ നിത്യച്ചിലവിന് വട്ടം എത്തിക്കുവാൻ ആയി കാറ്ററിങ്ങിനു പോകുവാൻ തീരുമാനിച്ചു. അടുത്തറിയാവുന്ന കൂട്ടുകാരനോട് ചോദിച്ചു.
അളിയാ ഞാനും വന്നോട്ടെ? വർക്ക് വല്ലതും ഉണ്ടെങ്കിൽ എന്നെ കൂടി കുട്ടുമോ ? ഞാൻ ചോദിച്ചു.
ഇന്ന് തന്നെ വരൂ, വൈകുന്നേരം ഒരു വർക്ക് ഉണ്ട്.
ഞങ്ങൾ നേരത്തെ തന്നെ അവിടെ എത്തി. ജന്മദിനആഘോഷത്തിനുള്ള സെറ്റപ്പൊക്കെ അടിപൊളി. ഞങ്ങൾ പതിയ യൂണിഫോം ഒക്കെ ധരിച്ച്, വിളമ്പാൻ ഉള്ള ആഹാരം ഒക്കെ സെറ്റ് ചെയ്തു. ഞാൻ ഇ വർക്കിൽ പുതിയത് ആയതിനാൽ എന്നെ അവർ സെക്കൻഡ്‌സ് വിളമ്പാൻ ആണ് ഏല്പിച്ചത്, അതും നല്ല മുളകിട്ട മീൻകറി.
ഒരു പാത്രം നിറയെ മീൻകറിയും ആയി രണ്ടാമതും വേണോ എന്ന് ചോദിച്ചുകൊണ്ട് ഓരോ മേശയും നോക്കി ഞാൻ നടന്നു. അങ്ങനെ മീൻകറി വിളംബുന്നതിനിടയിൽ ഒരു സ്ത്രീയുടെ കയ്യിൽ തട്ടി മീൻകറി അവരുടെ സാരിയിൽ വീണു. കാലിന്മേൽ എടുത്തുവച്ചിരുന്ന സാരിയുടെ തുമ്പിൽ ആണ് വീണത്.
പരിസരം ഒന്നും നോക്കാതെ ആ സ്ത്രീ ഇംഗ്ലീഷിൽ ചീത്ത വിളിച്ചു. ചീത്തവിളി തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പേടിച്ചരണ്ട് മുഖം ഒക്കെ വിളറി അങ്ങനെ നിൽകുവാണ്.
"മാഡം അറിയാതെ പറ്റിയതാണ്, ക്ഷമിക്കണം", ഞാൻ പറഞ്ഞു.
നിന്റെ ഒരു ക്ഷമ, നിന്നെയൊക്കെ ഞങ്ങൾക്ക് അറിയാം... എന്നും പറഞ്ഞുകൊണ്ട് കുറെ അമ്മാവന്മാരും രംഗത്ത് വന്നു. സീൻ വീണ്ടും കടുത്തു. അതിൽ ഒരു അമ്മാവൻ ആ സ്ത്രീയുടെ സാരിയിൽ വെള്ളം ഒക്കെ എടുത്തു വീഴ്ത്തി വൃത്തിയാക്കാൻ തുടങ്ങി.
"മീൻകറി അല്ലെ സാധനം, അത് തുണി മുഴുവൻ പടരാൻ തുടങ്ങി", ഇതുകണ്ട് വീണ്ടും അമ്മാവന്മാർ എന്നെ നോക്കി ചീത്ത വിളിച്ചുകൊണ്ടേയിരുന്നു.
ഞാൻ സാവകാശം അവരോടു പറഞ്ഞു. മാഡം ഞാൻ ഇത് ഇപ്പോൾ തന്നെ കഴുകി വൃത്തിയാക്കി തരാം. കുറച്ചു നേരത്തിനു ശേഷം അവർ ഒന്ന് തണുത്തു. വീടിനുള്ളിലെ പൈപ്പിൽ നിന്നും കുറച്ചു ഡിറ്റര്ജന്റ് ഒക്കെ കൊണ്ട് എങ്ങനെയൊക്കെയോ ഒരു വിധത്തിൽ കഴുകി വൃത്തിയാക്കി ഒരു വിധത്തിൽ കാണാൻ ഭംഗി ഉള്ള സാരി ആക്കി മാറ്റിയെടുത്തു.
കഴുകിയിറങ്ങി പുറത്തു വന്നപ്പോഴും അമ്മാവന്മാരുടെ അരിശം തീർന്നില്ല. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ നിരാശ കലർന്ന മുഖവും ആയി പുറകുവശത്തേക്കു പിൻവലിഞ്ഞു.
കാറ്ററിങ് ഒക്കെ കഴിഞ്ഞു കൂട്ടുകാരൻ അടുത്ത് വന്നു. അളിയാ പോട്ടെ, കാര്യമാക്കണ്ട. വിട്ടുകള എന്ന് പറഞ്ഞുകൊണ്ട് അവൻ ഒരു ഇരുന്നൂറ് രൂപ കൈയിൽ തന്നു. ഞാൻ ചെറുചിരിയോടെ ആ പൈസ അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.
"അളിയാ എനിക്ക് ഇ കാശ് വേണ്ട, ഞാൻ ഒരു ജോലിയും തന്നെ ചെയ്തിട്ടില്ല. നിങ്ങൾക്കു ഒക്കെ ചീത്തപ്പേര് ആയി, ക്ഷമിക്കണം എന്നോട്", ഞാൻ പറഞ്ഞു.
ഈ സംഭവം ആഴത്തിൽ പതിച്ചതിനാലാവാം എവിടെ ഭക്ഷണം കഴിക്കാൻ പോയാലും അതു വിളമ്പുന്നവരോട് ഒരു ചെറു പുഞ്ചിരിയോടെ പെരുമാറും. അവരും ചിരിക്കും. ആ ചിരിയിൽ എനിക്ക് എന്റെ പഴയ ആ നിരാശയും ദുഖവും കലർന്ന ആ ചിരി ഇപ്പോഴും കാണുവാൻ കഴിയും.
അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran
Tuesday, March 1, 2022
കുടുംബജീവിതവും വർക്ക് ഫ്രം ഹോം
ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ്. ഞാൻ ഇരിക്കുന്നതിനും എതിർ വശത്ത് ഒരു സ്‌ത്രീ ആണ് സഹയാത്രിക ആയി ഉള്ളത്. സ്റ്റേഷനിൽ നിന്നും കയറിയത് മുതൽ അവർ ലാപ്‌ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയാണ്. മുഖം ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല. അവർ അതിൽ തന്നെ മുഴുകി ഇരിക്കുവാണ്. ഇടക്കിടക്ക് മൊബൈലിൽ ജോലിയെ തടസപ്പെടുത്തുന്ന രീതിയിൽ കാൾ വരുന്നുണ്ട്. സംസാരത്തിൽ നിന്നും ഭർത്താവ് ആണെന്ന് മനസിലായി.
അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ കത്തി കയറുന്ന സംസാരം. സംസാരത്തിന് ശേഷം കണ്ണുനീർ ഒക്കെ തുടച്ചു വീണ്ടും ജോലിയിൽ മുഴുകുന്നു. വീണ്ടും മൊബൈലിൽ കാൾ വന്നു കൊണ്ടേ ഇരുന്നു. ഫോൺ എടുത്തിനു ശേഷം അതേ വഴക്ക് തുടർന്നു കൊണ്ടിരുന്നു. കുറച്ചു നേരം ഞാൻ ഇതൊക്കെ ശ്രദിച്ചു. അല്പനേരത്തിന് ശേഷം.
ഹാലോ, ആർ യൂ ഓക്കെ? ഞാൻ ചോദിച്ചു.
മുഖം ഉയർത്തി കണ്ണൊക്കെ കൂർപ്പിച്ചു എന്നെ ഒരു നോട്ടം.
ദേഷ്യഭാവത്തിൽ ഐ ആം ഓക്കെ, എന്ന മറുപടി വന്നു.
ഒക്കെ. ഞാനും മറുപടി നൽകി. ഉരുകി ഇല്ലായതുപോലെ തോന്നി.
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ആ സ്ത്രീ മുഖം ഉയർത്തി എന്നെ ഒന്നു നോക്കി. ഞാനും അവരെ നോക്കി, ചെറിയ ഒരു ചമ്മിയ ചിരിയും പാസ്സാക്കി.
ഒന്നും തോന്നരുത്, കുറച്ചു ഫാമിലി പ്രശ്നം. അതാണ് ഞാൻ അങ്ങനെ പെരുമാറിയത്. ആ സ്‌ത്രീ പറഞ്ഞു നിറുത്തി.
വർക് ചെയുവാണോ? ഞാൻ ചോദിച്ചു....
അങ്ങനെ സംസാരം തുടർന്നു.
കുറച്ചു നേരത്തിനു ശേഷം ആ സ്‌ത്രീ അവരുടെ മനസ് തുറന്നു.
ഭർത്താവിനും എനിക്കും വർക് ഫ്രം ഹോം ആയിരുന്നു. മാർച്ച് ഒന്നുമുതൽ എന്റെ വർക് ഫ്രം ഹോം അവസാനിക്കുകയാണ്. ഞാൻ തിരികെ പോകുകയാണ്. ഭർത്താവിന് ഇതു വരെ വർക് ഫ്രം ഹോം അവസാനിച്ചിട്ടില്ല. അദ്ദേഹം എന്നോടപ്പം തിരികെ വരാനും തയ്യാർ ആയിട്ടില്ല. അങ്ങനെ ഉള്ള പ്രശ്‌നങ്ങൾ... പുള്ളിയുടെ പൂർണ്ണ സമ്മതം ഇല്ലാതെ ആണ് ഇപ്പോൾ തിരികെ ഞാൻ ബാംഗ്ലൂര് പോകുന്നത്. തിരികെ നാട്ടിലേക്ക് വരുവാൻ വേണ്ടി ആണ് പുള്ളി ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കുന്നത്.
ഞാൻ ചെറുതായി ഒന്നു ചിരിച്ചു. എല്ലാം ശെരിയാകും എന്ന മറുപടിയും നൽകി.
സംസാരത്തിന് ശേഷം ആ സ്ത്രീ വീണ്ടും ലാപ്‌ടോപ്പിൽ നോക്കി ജോലി തുടർന്നു കൊണ്ടേ ഇരുന്നു.
ഇത്രയും കുടുംബപ്രശ്നങ്ങൾ ഉണ്ടായിട്ടും ചെയ്തു തീരാത്ത വർക്കിൽ മുഴുകി ഇരിക്കുന്ന സ്‌ത്രീയോട് ബഹുമാനം മാത്രം.
നോട്ട്- നമ്മളോടപ്പം ജോലി ചെയ്യുന്നതിൽ ആരേലും ജോലിക്കിടയിൽ പൊട്ടി തെറിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക ആ പൊട്ടിത്തെറിയിൽ അവരുടെ കുടുംബ പ്രശ്നവും ഉണ്ട് എന്ന്. എന്നിട്ടും അവർ നിങ്ങളോടപ്പം നിൽക്കുന്നുണ്ട് എങ്കിൽ ബഹുമാനം മാത്രം കൊടുക്കുക.
പാർട്ടി വൈബ്
ട്രെയിനിൽ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂർക്ക് വരികയായിരുന്നു. എറണാകുളം എത്തിയപ്പോൾ രണ്ടു പയ്യന്മാർ ഞാൻ ഇരിക്കുന്ന സീറ്റിനു എതിർവശത്ത് വന്നിരുന്നു. മുഖത്തോട് മുഖമെത്തിയപ്പോൾ ഒന്നു ചിരിച്ചു. അവരിൽ ഒരു പയ്യൻ ചോദിച്ചു.
ചേട്ടൻ ബാംഗ്ലൂർക്ക് ആണോ?
ഞാൻ അതേ എന്ന മറുപടി നൽകി.
പിന്നെ സംസാരം എത്തി നിന്നത്, ബാംഗ്ലൂർക്ക് വരുന്നതിലേക്കായി.
ജർമനിയിൽ പോകാൻ വിസ സംബന്ധിച്ച പേപ്പറുകൾ ശെരിയാക്കാൻ ആണ് ബാംഗ്ലൂർക്ക് പോകുന്നത്. കൂടെ പാർട്ടിങ്ങും നടത്തണം.
ജർമനിയിൽ ഏതു കോഴ്സ് ആണ് ചെയ്യാൻ പോകുന്നത്, ഞാൻ ചോദിച്ചു.
എം ബി എ എന്ന് അവരിൽ ഒരാൾ മറുപടി നൽകി.
ഏതു സ്പെഷ്യലിസഷൻ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്? ഞാൻ ചോദിച്ചു.
ആ രണ്ടു പയന്മാരും മുഖത്തോട് മുഖം നോക്കി. അങ്ങനെ പ്രതേകിച്ചു ഒന്നും തന്നെ നോക്കിയിട്ടില്ല.
തുടർന്ന് ഞാൻ കുറച്ചു സ്പെഷ്യലൈസഷൻ പറഞ്ഞു. എച് ആർ, ഓപ്പറേഷൻസ് അങ്ങനെ തുടങ്ങിയവ. ഇതിൽ ഏതെങ്കിലും ആണോ?
അവർ പരസ്പരം മുഖം നോക്കുന്നു.
ചേട്ടാ, സത്യം പറയല്ലോ. മര്യാദക്ക് പാർട്ടിയിങ് നടത്തി അടിച്ചു പൊളിക്കാൻ ആണ് ഞങ്ങൾ ജർമനിയിൽ പോകുന്നത്. കേരളത്തിൽ ഒന്നും തന്നെ ഇല്ല, പിന്നെ ഉള്ളത് ബാംഗ്ലൂര് ആണ്. പക്ഷെ അവിടെ ഒരു "വൈബ്" കിട്ടുന്നില്ല.
അങ്ങനെ ആണ് ഞങ്ങൾ തീരുമാനിച്ചത്, ജർമനിയിൽ പോകാം എന്ന്.
അവിടെ പാർട്ടൈം ജോലി ഒക്കെ നോക്കാൻ പ്ലാൻ ഉണ്ടോ? ഞാൻ ചോദിച്ചു.
ഇല്ല, എന്ന മറുപടി വന്നു.
ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. അതുവച്ചെല്ലാം മാനേജ് ചെയ്യും. കോഴ്സിന് ശേഷം അവിടെ സെറ്റിൽ അകാൻ ആണ് പ്ലാൻ.
ഇവിടെ ജീവിക്കാൻ ഒരു വൈബ് ഇല്ല. അവിടെ കിടു ആണ്.
ഞാൻ ഒന്ന് ചിരിച്ചു.
കൊള്ളാം, ഗുഡ് ലക്ക്.
ഒന്നും പറയാൻ ഇല്ല. ഇവരുടെ അപ്പനെയും അമ്മയെയും കയ്യിൽ കിട്ടിയാൽ ഒന്നു ഉപദേശിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു.
Subscribe to:
Posts (Atom)
BIG Boss
രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...