Friday, December 31, 2021

New Year Resolution


ഈ സായിപ്പന്മാർ കലൻഡറും അതോടൊപ്പം ജനുവരി തുടങ്ങി ഡിസംബർ മാസം ഒക്കെ അവരുടെ ഇഷ്ടത്തിന് കണ്ട് പിടിച്ച് നമ്മുടെ തലയിൽ വെച്ച് തന്നത് കൊണ്ടല്ലേ നമ്മൾ ഈ ന്യൂ ഇയർ resolution എന്നോക്കെ പറഞ്ഞു കിടന്ന് തുള്ളുന്നത്!

ഞാൻ മലയാളി ആണ് എനിക്ക് ചിങ്ങം ഒന്ന് മുതലേ നന്നാകാൻ മനസ്സുള്ളൂ!💪💪

ഭാരത് മാതാ കീ ജയ്

എഴുത്ത്-1

ഒരു തിരിഞ്ഞു നോട്ടം.




ഒരു തിരിഞ്ഞു നോട്ടം.

വ്യക്തി ജീവിതത്തിൽ ഒന്നും നേടിയില്ല. അങ്ങനെ ഒക്കെ ജീവിച്ചു എന്നു ഒറ്റവാക്കിൽ പറയാം.

കൊറോണ പിടിപെട്ടു. ഒത്തിരി സുഹൃത്തുക്കളും കുടുംബക്കാരും സഹായത്തിനായി വന്നു. നന്ദി

വീട്ടുകാരും ആയി ആലപ്പുഴ യാത്ര നടത്തി. മറക്കാനാവാത്ത നിമിഷം.

ഒരു നോവൽ എഴുതി തുടങ്ങി. പകുതി വരെ ആയി. മടി മാറിയാൽ മുഴുവനും എഴുതി അടുത്ത വർഷം സൂര്യപ്രകാശം കാണിക്കണം.

ഔദ്യോഗിക ജീവിതത്തിൽ ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റും എന്നു കരുത്താത്ത ഇടത്തേക്ക് ദൈവം എന്നെ കൊണ്ട് ചെന്ന് എത്തിച്ചു. കൂടെ നിന്ന എന്റെ എല്ലാ ടീമിന് നന്ദി.

ഫേസ്ബുക്കിൽ എന്നും എഴുതണം എന്നുണ്ട്, പക്ഷെ ജീവിതത്തിരക്കിനിടയിൽ അതും മുടങ്ങി.

മകളും ഭാര്യയും വീട്ടുകാരും ആയി കൂടുതൽ സമയം ചിലവഴിച്ചു. അടുത്ത വർഷം ഇവരോടൊപ്പം കൂടുതൽ യാത്രകൾ നടത്തണം.

ഒരു വിഷമം മാത്രമേ ഉള്ളു. ഒരു കാർ വാങ്ങിയിട്ട് രണ്ടു വർഷം ആയി. പക്ഷെ ഇതുവരെ 3000 കിലോമീറ്റർ മാത്രമേ ഓടിയുള്ളൂ. അതും ആയി കൂടുതൽ യാത്രകൾ നടത്തണം.

ശാരീരികമായും മാനസികമായും കുറച്ചൊക്കെ തട്ടുകേട് കിട്ടി. എന്നാലും ദൈവം എല്ലാം ഒക്കെ ആക്കി മുന്നോട്ട്‌കൊണ്ട് പോയി.

അടുത്ത വർഷം മുതൽ എന്നും എഴുതാൻ ശ്രമിക്കും. മകൾക്കും ഭാര്യക്കും ഒപ്പം കൂടുതൽ സമയം ചിലവഴിക്കണം. വലിയ വിഷമങ്ങൾ ഇല്ലാതെ മുന്നോട്ടു പോകണം.

ലളിത ജീവിതം,അതു മതി എന്നാണ് തീരുമാനം. 

ഹാപ്പി ന്യൂ ഇയർ❤️❤️❤️❤️

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Monday, December 27, 2021

കമ്പനി കലാപം!!!!

കമ്പനി കലാപം!!!
ഒന്നാം തിരുമുറിവ്‌
രണ്ടാം തിരുമുറിവ്‌
മൂന്നാം തിരുമുറിവ്‌😎

************************************************
ഒന്നാം തിരുമുറിവ്‌

ക്രിസ്റ്റമസ് തലേദിവസം നാട്ടുകാരും കമ്പനിയിലെ തൊഴിലാളികളും തമ്മിൽ ചില വാക്കുതർക്കം ഉണ്ടാകുന്നു. നാട്ടുകാർ പോലീസിന്റെ സഹായം തേടുന്നു. 

വന്ന പൊലീസുകാരെ കമ്പനിയിലെ തൊഴിലാളികൾ പച്ചക്ക് ജീപ്പിനുള്ളിൽ ഇട്ടു കത്തിക്കാൻ നോക്കുന്നു. അക്രമത്തിനു ഇരയായ പൊലീസുകാരെ ആശുപതിയിലേക്കു മാറ്റുന്നു. കൂടുതൽ സേന സ്ഥലത്തെത്തുകയും ലേബർ ക്യാമ്പുകൾ റെയ്ഡ് ചെയ്യുകയും ചെയ്തു. മയക്കുമരുന്നുകൾ ഉൾപ്പടെ ഉള്ളവ കണ്ടെടുക്കുകയും ചെയ്തു. അതോടൊപ്പം 150 ഓളം  കിറ്റെക്സ് കമ്പനി തൊഴിലാളികളെ അറസ്റ്റ് ചെയ്യുകകും ചെയ്തു. 

ഇതു ഒന്നാം ദിനം. അൽ ഒന്നാം തിരുമുറിവ്‌.

************************************************

രണ്ടാം തിരുമുറിവ്‌

ഉറക്കമുണർന്ന സാബു തൻ്റെ കട്ടിലിനും ചുറ്റും ഒന്നു പരാതി. അതേ അങ്ങു കാലിന്റെ തുമ്പത്തു കമ്പനിയുടെ ലുങ്കി കിടപ്പുണ്ടായിരുന്നു. അതു പതിയെ എടുത്ത് ഉടുത്തു. മൊബൈൽ ഫോണിലേക്കു ഒന്നു കണ്ണോടിച്ചു, ഒത്തിരി മിസ് കാൾ കിടപ്പുണ്ട്. ആദ്യം കണ്ട നമ്പറിലേക്ക് വിളിച്ചു.

കാൾ എടുത്ത പാടെ അങ്ങേത്തലക്കൽ നിന്നും

സാബ് മുച്ചേ മാർ രഹഹേ, ബചാവോ......

പുല്ല് ഹിന്ദി, ഒന്നും തന്നെ സാബുവിന് മനസിലായില്ല, ഒന്നും തന്നെ തിരിച്ചു പറയാതെ ഫോൺ വച്ചു. ഉടൻതന്നെ കമ്പനിയിലെ മാനേജരെ വിളിച്ചു. 

എന്താ അവിടെ പ്രശ്നം. സാബു ചോദിച്ചു.

സാർ ഇവിടെ മൊത്തം പ്രശ്നം ആണ്. കാര്യങ്ങൾ എല്ലാം തന്നെ മാനേജർ സാബുവിന് വിവരിച്ചു നൽകി. ശെരി ഞാൻ ഉടനെ എത്താം.

പല്ല് പോലും തേയ്ക്കാതെ, നേരെ ലേബർ ക്യാമ്പിലേക്ക്. ക്യാമ്പിൽ എത്തിയെ ഉടനെ സാബു സി സി ടി വി ദൃശ്യങ്ങൾ കാണുവാൻ തുടങ്ങി.

ദൃശ്യങ്ങൾ കണ്ട സാബു ഒന്നു നെടുവീർപ്പിട്ടു. എന്നെ ഇവന്മാർ ഇത്രയും കാലം ആയിട്ടും എന്നെ പഞ്ഞിക്കു ഇടത്തത് എന്റെ ഭാഗ്യം. അത്രക്ക് കിടു പെർഫോമൻസ് അല്ലെ. ഇനി ഇവന്മാരെ എങ്ങനെ രക്ഷിക്കും. സി സി ടി വി ഓഫ് ആക്കി, അതിനുശേഷം ഒന്നു ടി വി വച്ചു. തൊഴിലാളികളുടെ ദൃശ്യം ടി വി യിൽ കാണിക്കുന്നുണ്ട്. 

സാബു നോക്കിയത് തൊഴിലാളികളുടെ ജട്ടിയുടെ ഇലസ്റ്റിക്കിൽ ആയിരുന്നു. കണ്ണു തള്ളി പോയി. ഒരുത്തനും കമ്പനിയുടെ ജട്ടി ഇട്ടിട്ടില്ല. ഏതോ ഒരു ചാത്തൻ ബ്രാൻഡ് ആണ് ഇട്ടിരിക്കുന്നത്. കൈ ഒന്നു കൂട്ടി തിരുമ്മി. കൂലം കൂഷിതം ആയി ഇപ്പോഴും സാബു ചിന്തിക്കുകയാണ്. സെക്രട്ടറിയുടെ നേരെ നോക്കി, 

കാൾ ഫോർ ആ പ്രസ്സ് മീറ്റ് ബൈ 3 പി എം ടുഡേ, സാബു സെക്രട്ടറിയെ നോക്കി പറഞ്ഞു. തലയാട്ടി എല്ലാം ഒക്കെ എന്നു പറഞ്ഞു സെക്രട്ടറി പുറത്തേക്ക് പോയി.

കൃത്യം മൂന്ന് മണിക്ക് തന്നെ പ്രസ്സ് മീറ്റ് തുടങ്ങി. ചോദ്യങ്ങൾ ഓരോന്നായി വന്നു തുടങ്ങി. എല്ലാവരോടും നിശബ്ദരായി ഇരിക്കുവാൻ സാബു ആവശ്യപെട്ടു. കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം സാബു സംസാരിച്ചു തുടങ്ങി.

ഇന്നലെ അവിടെ നടന്നത് ഒരു ചെറിയ അടിപിടി ആയിരുന്നു. അവിടേക്ക് കേരള പോലീസ് എത്തിയതാണ് ഇത്രയ്ക്കും പ്രശ്നം ആയത്. പോലീസ് എത്തിയപ്പോൾ തൊഴിലാളികൾ പ്രകോപിതരായി, തൊഴിലാളികൾ പൊലീസുകാരെ ഒന്നു ചെറുതായി കത്തിച്ചു കൊല്ലാൻ നോക്കി. കത്തിയ ജീപ്പിലെ തീ അണക്കാൻ ഫയർ ഫോഴ്സ് എത്തി. അപ്പോൾ തൊഴിലാളികളുടെ കൂട്ടം വീണ്ടും പ്രകോപിതാരയി. പിന്നെ പോലീസ് അവിടെ നടത്തിയത് നായാട്ട് ആയിരുന്നു. ഞങ്ങളുടെ ക്യാമ്പുകൾ റെയ്ഡ് ചെയ്തു. കമ്പനി ലുങ്കികൾക്കു നിറം കൊടുക്കുന്ന ഒരു തരം മരുന്നുകൾ പിടിച്ചെടുത്തു. പോലീസ് അതിനെ മയക്കുമരുന്ന് എന്നാണ് വിളിക്കുന്നത്. ഇതെല്ലാം ചെയ്തത് വെറും 40 പേർ ചേർന്നാണ്. പക്‌ഷേ പോലീസ് പിടിച്ചു കൊണ്ട് പോയത് 150 പേരെ ആണ്.  ഇതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കും. 

സാബു ഒന്നു നിറുത്തി. ഇന്ന് ഇത്രയും മതി. പിന്നെ ഇന്ന് നിങ്ങളുടെ ചാനലുകളിൽ കാണിക്കേണ്ട പ്രൈം ടൈം ഹെഡ്ലയിൻ കുറിച്ചോളൂ.

"പിണറായി ഭരണം, പോലീസ് നരനായാട്ട്"

എല്ലിൻകഷ്ണം കിട്ടിയ സന്തോഷത്തിൽ മധ്യമാപ്രവർത്തകർ എഴുനേറ്റു നിന്നു കൂട്ട കൈയടിച്ചു.

അങ്ങനെ രണ്ടാം  തിരുമുറിവ്‌ അവസാനിച്ചു.

***********************************************
മൂന്നാം തിരുമുറിവ്‌

തലേദിവസം ഉറക്കം ശെരിയായില്ല. ഉറക്കം ഉണർന്നു നേരെ വന്നു ടി വി വച്ചു. അവന്മാർ ഇപ്പോഴും ജട്ടി പുറത്തു നിൽക്കുന്ന തൊഴിലാളികളെ ആണ് കാണിക്കുന്നത്. എന്തു ചെയ്താൽ ഇതിൽ നിന്നും തലയൂരാം എന്ന് കൂലം കൂഷിതം ആയി ചിന്തിച്ചു. പതിയെ മനസിലേക്ക് എന്തൊക്കെയോ ഐഡിയകൾ വരുന്നുണ്ട്. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മനസിൽ ഒരു ഐഡിയ എത്തി.

മൊബൈൽ എടുത്തു സെക്രട്ടറിയെ വിളിച്ചു. ഇന്ന് വൈകുനേരം ആന്ധ്രാ പ്രദേശിലേക്കു ഒരു ടിക്കറ്റ് ബുക് ചെയു. അതൊടപ്പം ഒരു 3 മണിക്ക് പ്രസ് മീറ്റ് വിളിക്കു. 

ഒക്കെ സർ എന്ന മറുപടി ലഭിച്ചപ്പോൾ തന്നെ ഫോൺ വച്ചു. പിന്നെയും ചിന്ത തുടർന്നു.

മൂന്ന് മണി ആയി. നേരെ മീഡിയയ്ക്ക് മുന്നിലേക്ക്. ചോദ്യങ്ങൾ വരുന്നതിനു മുന്നേ തന്നെ കൈ ഉയർത്തി കാണിച്ചു. ആരും ഒന്നും തന്നെ ചോദിക്കുന്നില്ല. എങ്ങും നിശബ്ദത. അല്പനേരത്തെ മൗനത്തിനു ശേഷം സാബു വായതുറന്നു.

ഇവിടെ നടക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ നടന്നു. വെറും നിസാര കൊലപാതക ശ്രമത്തിന്‌ ആണ് എന്റെ 150 തൊഴിലാളി കുട്ടികളെ പോലീസ് പിടിച്ചു കൊണ്ട് പോയത്. എന്നോട് ചോദിച്ചിരുന്നേൽ ഞാൻ പൊലീസിന് പ്രതികളെ പിടിച്ചു നൽകുമായിരുന്നു. അതല്ലേ ഹീറോയിസം. അല്ലാതെ പോലീസ് വന്നു പ്രതികളെ പിടിക്കുന്നത്‌ ശെരി അല്ല.

മാത്രവുമല്ല ഇവിടെ മൊത്തം കുഴപ്പം ആണ്. അടുത്ത ആഴ്ച ഞങ്ങൾ നൽകാം എന്നു പറഞ്ഞിരുന്ന ഓർഡർ ചെയ്തു തീർക്കുവാൻ ആളില്ല. അയത്തിലേക്ക് വേണ്ടി ഞാൻ ഇന്ന് തന്നെ അന്ദ്രയിലേക്കു പോകുകയാണ്. അടുത്ത ഫ്ലൈറ്റിൽ ഞാൻ അവിടെ നിന്നും 150 പേരെ ഇവിടെ എത്തിക്കും. ഇതു അവിടുത്തെ ജോലികൾ താമസിപ്പിക്കും. അവിടുത്തെ ജോലികൾ ഇവിടുത്തെ പ്രശ്നങ്ങൾ കാരണം തമാസിപിച്ചാൽ അതു രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള നയതന്ത്ര പ്രശ്നം ആയി മാറും. ഇതൊക്കെ കേരള സർക്കാരിന് വേണോ എന്ന് ഇവിടുത്തെ ജനങ്ങൾ തീരുമാനിക്കട്ടെ. അതൊടപ്പം  ഇവിടുത്തെ സർക്കാർ കുണ്ടി-കുണ്ടി എന്റെ സംഘടനയെയും തകർക്കുവാൻ നോക്കുകയാണ്. 

മടുത്തു ഞാൻ പോകുകയാണ്. കേരളം എന്ന നാട് വിട്ട് ഞാൻ അന്ദ്രയിലേക്കു പോകുകയാണ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല.

ഇത്രയും പറഞ്ഞു നിറുത്തി സാബു എഴുന്നേറ്റു.

അപ്പോഴേക്കും മാധ്യമപ്രവർത്തകർ ഒരു ബി ജി എം ഇട്ടു- അയ്യോ അച്ഛാ പോകല്ലേ, ആയോ അച്ഛാ പോകല്ലേ. 

നടന്നു നീങ്ങുന്നതിനിടയിൽ സാബു മാധ്യമപ്രവർത്തകരെ ഒന്നു നോക്കി, ഇന്നത്തെ ഹെഡിങ് അറിയല്ലോ,

""ഇരയാകുന്നത് സാബുവോ?"".

കിടു ബി ജി എം ഇട്ട് സാബു വിമാനത്താവളം ലക്ഷ്യമാക്കി നടന്നു.

അങ്ങനെ മൂന്നാം തിരുമുറിവ്‌ അവസാനിച്ചു😎😎😎

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS