മുലപ്പാൽ വിൽപനക്ക്!!!!
ഒരു ശനിയാഴ്ച.
അപരിചിതമായ മൊബൈൽ നമ്പറിൽ നിന്നും 4 തവണ കാൾ വന്നു. അഞ്ചാമത്തെ തവണയും അതേ നമ്പറിൽ നിന്നും കാൾ വന്നപ്പോൾ ഞാൻ കാൾ എടുത്തു.
ആരാ?ഞാൻ ചോദിച്ചു.
ഞാൻ വിവേക് ആണ്, ഒരു പതിഞ്ഞ സ്വരം ആയിരുന്നു.
അളിയാ, നി ഇപ്പോൾ എവിടെ? 10 വര്ഷത്തോളമായില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്, ഞാൻ പറഞ്ഞു.
വിവേക് സ്കൂൾ കാലഘട്ടം മുതൽ എന്റെ സുഹൃത്ത് ആണ്.
ഡാ, ഒരു സഹായം വേണം, വിവേക് പറഞ്ഞു നിറുത്തി.
എന്താ വേണ്ടത് നി പറ., ഞാൻ പറഞ്ഞു.
ഡാ മുലപ്പാൽ കൊടുക്കുന്ന ആരേലും അറിയോ? വിവേക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
മുലപാലോ? മനസിലായില്ല.
ഡ എനിക്ക് കുഞ്ഞു ജനിച്ചിട്ട്, ഇന്നേക്ക് പത്തു ദിവസം ആയി. വൈഫിന്റെ വീട്ടുകാർക്ക് ഒരേ നിർബന്ധം ഞങ്ങളുടെ കുഞ്ഞിന് മൂന്നു ദിവസം എങ്കിലും മുലപ്പാൽ കൊടുക്കണം എന്ന്. വൈഫിന് ആണേൽ പാലും ഇല്ല. ആരേലും നിനക്കു അറിയോ, ഈ മുലപ്പാൽ ഒക്കെ കൊടുക്കുന്നവരെ? വിവേക് ചോദിച്ചു.
അളിയാ അങ്ങനെ കൊടുക്കുന്നവരെ ഒക്കെ കണ്ടുപിടിക്കാൻ പാടാണ്. ഞാൻ ഒന്നും നോക്കട്ടെ, നിന്നെ ഞാൻ തിരികെ വിളിക്കാം. ഞാൻ ഫോൺ വച്ചു.
മനസിൽ ആരുടെയും മുഖം തെളിയുന്നില്ല, ആരെ വിളിക്കും, "സുകുമാരൻ ചേട്ടൻ", മനസിൽ ദൈവത്തെ പോലെ ആ മുഖം തെളിഞ്ഞു. ഞാൻ ഫോൺ എടുത്തു സുകുമാരൻ ചേട്ടനെ വിളിച്ചു, വിഷയം അവതരിപ്പിച്ചു. സൂക്ഷമമായി കേട്ടത്തിനു ശേഷം, നി കുഞ്ഞുമായി ഹോസ്‌ലിറ്റലിൽ വരു. നമുക്ക് ആളെ ഒപ്പിക്കാം.
ഞാൻ വിവേകിനെ വിളിച്ചു, നി കുഞ്ഞുമായി ഹോസ്പിറ്റലിൽ വാ, ആളെ റെഡി ആക്കി. ഫോണിൽ കൂടി തന്നെ എനിക്ക് അവന്റെ സന്തോഷം എത്രത്തോളം ആണെന്ന് മനസിലായി.
ഞാൻ നേരെ ഹോസ്പിറ്റലിൽ പാർക്കിങ് സ്ഥലത്തു എത്തി, വൈകാതെ വിവേകും കുഞ്ഞുമായി എത്തി. കൂടെ വൈഫും ഉണ്ട്. വേറെ ആരെയും കൂട്ടരുത് എന്നും ഞാൻ ഞാൻ പറഞ്ഞിട്ടിണ്ടായിരുന്നു.
ഞാൻ സുകുമാരൻ ചേട്ടനെ വിളിച്ചു. ചേട്ട ഞങ്ങൾ എത്തി. ഇവിടെ പാർക്കിങ്ങിൽ ഉണ്ട്. കുഞ്ഞും ഉണ്ട്. ഞാൻ പറഞ്ഞു.
നിങ്ങൾ അവിടെ നില്ക്കു, നിന്നെ ഒരു നമ്പറിൽ നിന്നും ഒരു സ്ത്രീ വിളിക്കും, അവരുമായി സംസാരിച്ചാൽ മതി. ആ സ്‌ത്രീ സഹായിക്കും. സുകുമാരൻ ചേട്ടൻ പറഞ്ഞു.
അധികം വൈകാതെ എനിക്ക് ആ കാൾ വന്നു. ഞാൻ പാർക്കിങ്ങിൽ ഉണ്ട് എന്ന് പറഞ്ഞു. ആ സ്ത്രീയും പാർക്കിങ്ങിൽ എത്തി.
ഞാൻ ആണ് സംസാരിച്ചത്. ചേച്ചി ഒന്നു സഹായിക്കണം. ജനിച്ചിട്ട് 10 ദിവസം ആയ കുഞ്ഞാണ്. അമ്മക്ക് പാലില്ല, വീട്ടുകാർക്ക് ഒരേ നിർബന്ധം കുഞ്ഞിന് കുറച്ചു മുലപ്പാൽ കൊടുക്കണം എന്ന്. ചേച്ചി ഈ കുഞ്ഞിന് പാൽ കൊടുത്തു സഹായിക്കാമോ? ഞാൻ ചോദിച്ചു.
കുഞ്ഞെവിടെ?, ആ സ്‌ത്രീ ചോദിച്ചു.
ഞാൻ കാറിനുള്ളിലേക്കു ചൂണ്ടി കാണിച്ചു. ആ സ്ത്രീ കാർ തുറന്നു അകത്തു കയറി. മുലപ്പാൽ കൊടുക്കുവാൻ തുടങ്ങി. ഞാനും വിവേകും പുറത്തു നിൽപ്പുണ്ടായിരുന്നു.
ഡാ, എത്ര രൂപ കൊടുക്കണം, വിവേക് ചോദിച്ചു.
ഞാൻ ഒന്ന് പുഞ്ചിരിച്ചു, നി കയ്യിൽ ഉള്ളത് എന്താണ് എന്ന് വച്ചാൽ കൊടുക്കു. പക്ഷെ ഒട്ടും കുറയ്ക്കരുത്. "വില ഒരിക്കലും പറയാൻ കഴിയാത്ത ഒന്നാണ് ആ സ്‌ത്രീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്". ഞാൻ പറഞ്ഞു.
20 മിനിറ്റ് കഴിഞ്ഞു. ആ സ്ത്രീ കാറിനു പുറത്തിറങ്ങി. അവർ ഒന്നു പുഞ്ചിരിച്ചു. ഞാൻ പോകുവാണ്. എപ്പോൾ വേണേലും കുഞ്ഞിനെ കൊണ്ട് വരു, ഞാൻ പാൽ കൊടുക്കാം. ആ സ്ത്രീ പറഞ്ഞു.
വിവേക് പതിയെ പേഴ്സ് കയ്യിൽ എടുത്തു. കാറിന്റെ ഉള്ളിൽ നിന്നും വിവേകിനെ ഭാര്യ വിളിച്ചു.
ചേട്ടാ, ഒന്നും വേണ്ട.
താങ്ക്സ് ചേച്ചി. വിവേകിന്റെ ഭാര്യ പറഞ്ഞു.
ആ സ്ത്രീ ചിരിച്ചു കൊണ്ട് തിരികെ പോയി.
ചേട്ടാ, അവർ കാശ് ഒന്നും മേടികില്ല എന്നു പറഞ്ഞു. വിവേകിന്റെ ഭാര്യ പറഞ്ഞു.
ഞാൻ ആ സ്ത്രീയുടെ ഫോൺ നമ്പർ വിവേകിന് കൈമാറി. ഞങ്ങൾ തിരികെ വീട്ടിലേക്കു പോയി.
ഏകദേശം 20 ദിവസത്തോളം ആ കുഞ്ഞിന് അവർ പാൽ നൽകി.
ആ സ്‌ത്രീക്ക് നന്ദി.
വൽക്കഷ്ണം-ഒരിക്കലും ഇതു നടന്ന ഹോസ്‌പിറ്റൽ ഏതാണെന്ന് ഞാൻ പറയില്ല.
Aneesh Omana Raveendran