Showing posts with label work from home. Show all posts
Showing posts with label work from home. Show all posts

Tuesday, March 1, 2022

കുടുംബജീവിതവും വർക്ക് ഫ്രം ഹോം

 ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ്. ഞാൻ ഇരിക്കുന്നതിനും എതിർ വശത്ത് ഒരു സ്‌ത്രീ ആണ് സഹയാത്രിക ആയി ഉള്ളത്. സ്റ്റേഷനിൽ നിന്നും കയറിയത് മുതൽ അവർ ലാപ്‌ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയാണ്. മുഖം ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല. അവർ അതിൽ തന്നെ മുഴുകി ഇരിക്കുവാണ്. ഇടക്കിടക്ക് മൊബൈലിൽ ജോലിയെ തടസപ്പെടുത്തുന്ന രീതിയിൽ കാൾ വരുന്നുണ്ട്. സംസാരത്തിൽ നിന്നും ഭർത്താവ് ആണെന്ന് മനസിലായി.

അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ കത്തി കയറുന്ന സംസാരം. സംസാരത്തിന് ശേഷം കണ്ണുനീർ ഒക്കെ തുടച്ചു വീണ്ടും ജോലിയിൽ മുഴുകുന്നു. വീണ്ടും മൊബൈലിൽ കാൾ വന്നു കൊണ്ടേ ഇരുന്നു. ഫോൺ എടുത്തിനു ശേഷം അതേ വഴക്ക് തുടർന്നു കൊണ്ടിരുന്നു. കുറച്ചു നേരം ഞാൻ ഇതൊക്കെ ശ്രദിച്ചു. അല്പനേരത്തിന് ശേഷം.
ഹാലോ, ആർ യൂ ഓക്കെ? ഞാൻ ചോദിച്ചു.
മുഖം ഉയർത്തി കണ്ണൊക്കെ കൂർപ്പിച്ചു എന്നെ ഒരു നോട്ടം.
ദേഷ്യഭാവത്തിൽ ഐ ആം ഓക്കെ, എന്ന മറുപടി വന്നു.
ഒക്കെ. ഞാനും മറുപടി നൽകി. ഉരുകി ഇല്ലായതുപോലെ തോന്നി.
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ആ സ്ത്രീ മുഖം ഉയർത്തി എന്നെ ഒന്നു നോക്കി. ഞാനും അവരെ നോക്കി, ചെറിയ ഒരു ചമ്മിയ ചിരിയും പാസ്സാക്കി.
ഒന്നും തോന്നരുത്, കുറച്ചു ഫാമിലി പ്രശ്നം. അതാണ് ഞാൻ അങ്ങനെ പെരുമാറിയത്. ആ സ്‌ത്രീ പറഞ്ഞു നിറുത്തി.
വർക് ചെയുവാണോ? ഞാൻ ചോദിച്ചു....
അങ്ങനെ സംസാരം തുടർന്നു.
കുറച്ചു നേരത്തിനു ശേഷം ആ സ്‌ത്രീ അവരുടെ മനസ് തുറന്നു.
ഭർത്താവിനും എനിക്കും വർക് ഫ്രം ഹോം ആയിരുന്നു. മാർച്ച് ഒന്നുമുതൽ എന്റെ വർക് ഫ്രം ഹോം അവസാനിക്കുകയാണ്. ഞാൻ തിരികെ പോകുകയാണ്. ഭർത്താവിന് ഇതു വരെ വർക് ഫ്രം ഹോം അവസാനിച്ചിട്ടില്ല. അദ്ദേഹം എന്നോടപ്പം തിരികെ വരാനും തയ്യാർ ആയിട്ടില്ല. അങ്ങനെ ഉള്ള പ്രശ്‌നങ്ങൾ... പുള്ളിയുടെ പൂർണ്ണ സമ്മതം ഇല്ലാതെ ആണ് ഇപ്പോൾ തിരികെ ഞാൻ ബാംഗ്ലൂര് പോകുന്നത്. തിരികെ നാട്ടിലേക്ക് വരുവാൻ വേണ്ടി ആണ് പുള്ളി ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കുന്നത്.
ഞാൻ ചെറുതായി ഒന്നു ചിരിച്ചു. എല്ലാം ശെരിയാകും എന്ന മറുപടിയും നൽകി.
സംസാരത്തിന് ശേഷം ആ സ്ത്രീ വീണ്ടും ലാപ്‌ടോപ്പിൽ നോക്കി ജോലി തുടർന്നു കൊണ്ടേ ഇരുന്നു.
ഇത്രയും കുടുംബപ്രശ്നങ്ങൾ ഉണ്ടായിട്ടും ചെയ്തു തീരാത്ത വർക്കിൽ മുഴുകി ഇരിക്കുന്ന സ്‌ത്രീയോട് ബഹുമാനം മാത്രം.
നോട്ട്- നമ്മളോടപ്പം ജോലി ചെയ്യുന്നതിൽ ആരേലും ജോലിക്കിടയിൽ പൊട്ടി തെറിക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക ആ പൊട്ടിത്തെറിയിൽ അവരുടെ കുടുംബ പ്രശ്നവും ഉണ്ട് എന്ന്. എന്നിട്ടും അവർ നിങ്ങളോടപ്പം നിൽക്കുന്നുണ്ട് എങ്കിൽ ബഹുമാനം മാത്രം കൊടുക്കുക.

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS