രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ പേരും ഇതിനു മുന്നേ ചെയ്ത വർക്കും ഒക്കെ പറഞ്ഞ് ആണ് അവർ പരിചയപ്പെടുത്തിയത്.
ഞങ്ങളുടെ ടീമിൽ ഉള്ളവർ അനീഷിന്റെ എഴുത്തുകൾ കാണാറുണ്ട്. വളരെ രസം ഉണ്ട് ആ എഴുത്തിൽ.... അങ്ങനെ എന്നെ പൊക്കി പറയുകയാണ്.
ആരെങ്കിലും പൊക്കി പറയട്ടെ എന്നു കരുതി, പറയുന്നതിനൊക്കെ "താങ്ക്സ്" എന്നു മറുപടി നൽകിക്കൊണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞു എനിക്ക് തന്നെ എന്തോപോലെ തോന്നി. ഞാൻ വിളിച്ചവരോട് ചോദിച്ചു.
എന്താണ് താങ്കൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?
സാർ, ഞങ്ങൾ ഒരു പ്രൈം ചാനലിലെ ഒരു ഷോയുടെ പ്രമോട്ടർ ആണ്. ഞങ്ങൾ പ്രൊമോട്ട് ചെയുന്നത് ****ബോസ് ആണ്.
ഓരോ എപ്പിസോഡിനും റീവ്യൂ എഴുതാൻ താല്പര്യം ഉണ്ടോ?
അതു സമൂഹമാധ്യമങ്ങളിൽ പബ്ലിഷ് ചെയ്യാമോ?
അങ്ങനെ പോകുന്നു അവരുടെ ആവശ്യം.
ഞാൻ ഒന്നു ചിരിച്ചു. അത്യാവശ്യം കളിയാക്കുന്ന രീതിയിൽ ആണ് ഞാൻ ചിരിച്ചത്.
ചേട്ടാ, ഞാൻ എഴുതാറുണ്ട് എന്നത് സത്യം ആണ്. പക്ഷെ ഇങ്ങനെ ഉള്ള പരിപാടിക്കു ഒന്നും ഞാൻ റീവ്യൂ എഴുതില്ല. എഴുതുന്നതിൽ കുറച്ചെങ്കിലും സത്യസന്ധത കാണിക്കണം എന്നതാണ് എന്റെ സ്റ്റൈൽ.
എന്നെ പരിഗണിച്ചതിൽ നന്ദി. ഞാൻ ഫോൺ കട്ട് ചെയ്തു.
ഇന്ന് ആ വിമാനത്താവളത്തിലെ കരച്ചിലും പിഴിച്ചിലും ഒക്കെ ആ പി ആർ വർക്കിന്റെ ഭാഗം ആണ്.
പലരും ആ വീഡിയോ ഷെയർ ചെയുന്നത് കണ്ടു. ആ പി ആർ ടീമിന്റെ ഉദ്ദേശ്യം അതു തന്നെ ആണ്.
മാക്സിമം റീച്
സോ നോ ചാൻസ് ടോ സീ ദാറ്റ് ഊള പരിപാടി.
അനീഷ് ഓമന രവീന്ദ്രൻ.