Showing posts with label happy teachers day. Show all posts
Showing posts with label happy teachers day. Show all posts

Sunday, September 5, 2021

ബുള്ളറ്റും ഷാജി സാറും❤️❤️❤️


ബുള്ളറ്റും ഷാജി സാറും!!!

സെയിന്റ് ജോസഫ് സ്കൂളിലെ ജീവിതം.
ഏഴാം ക്ലാസിൽ ഷാജി അലക്സാണ്ടർ സർ ആയിരുന്നു ക്ലാസ് ടീച്ചർ. ഒരു ദിവസം  എനിക്ക് കലശലായ പനി ഉണ്ടായി. ഞാൻ ക്ലാസ്സിനു പുറകിലെ ബെഞ്ചിൽ കിടന്നുറങ്ങുകയുണ്ടായി.  ഉച്ചക്ക് ഒന്നും തന്നെ കഴിക്കാൻ തോന്നിയില്ല. അതിന്റെ ക്ഷീണവും എനിക്ക് നന്നായി ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം ഷാജി സർ ക്ലാസ്സിൽ വന്നു. അറ്റാൻറ്റൻസ് എടുത്തു. എന്റെ നമ്പർ പറഞ്ഞതു ആരാണെന്നു കൂടി അറിയില്ല. 

കുറച്ചു നേരങ്ങൾക് ശേഷം ഒരു കൈ എന്റെ നെറ്റിയിൽ എത്തി. ഇവന് കലശലായ പനി ആണ്. നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. സർ എന്നെ തോളിൽ എടുത്തു. അടുത്തുള്ള ജനറൽ ഹോസ്പിറ്റലിൽ എത്തി. എനിക്ക് നേരായ ബോധം ഒന്നും ഇല്ല. ഏകദേശം 3 മണിക്കൂറോളം ഞാൻ ഹോസ്പിറ്റലിൽ കിടന്നു. വൈകുനേരം 4.30 സർ എനിക്ക് ഒരു ചായ വാങ്ങി തന്നു. അതോടൊപ്പം എന്നെ സുരക്ഷിതമായി സാറിന്റെ ബുള്ളറ്റിൽ എന്നെ എന്റെ  വീട്ടിൽ എത്തിച്ചു.  

സമയം ആയിട്ടും വീട്ടിൽ എത്താത്ത എന്നെയും കാത്ത് 'അമ്മ റോഡിൽ തന്നെ നിൽപ്പുണ്ടായിരുന്നു. സർ എന്നെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു. എനിക്ക് ഇതു തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവം ആയിരുന്നു. എന്നോട് അച്ഛൻ മാത്രമേ ഇതുപോലെ ഉള്ള കെയർ തന്നിട്ടുണ്ടായിരുന്നുള്ളൂ. 

തിങ്കളാഴ്ച ഞാൻ സ്കൂളിൽ പോയപ്പോൾ അച്ഛനെയും കൊണ്ടു പോയി. സാറിനെ കണ്ടു ഒരു നന്ദി പറഞ്ഞു. മനസ് വല്ലാതെ നിറഞ്ഞു.

അന്നുമുതൽ സാറിനോട് വല്ലാത്ത ഒരു ആരാധന ആയിരുന്നു. സാറിനു ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷം ഞാനും തീരുമാനിച്ചു, വലുതാകുമ്പോൾ എനിക്കും ഒരു ബുള്ളറ്റ് സ്വന്തമാക്കണം എന്ന്

ജോലി ഒക്കെ കിട്ടി, കുറച്ചു കാശ്‌ഒക്കെ ആയപ്പോൾ ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഒരു ചുവന്ന  ബുള്ളറ്റ്.  അതു വാങ്ങി ഞാൻ നേരെ പോയത് സ്കൂളിലേക്ക് ആയിരുന്നു. പഠിപ്പിച്ച പല ആദ്യപകരെയും ഞാൻ ദൂരെ നിന്ന് കണ്ടു. അവർക്കൊന്നും തന്നെ എന്നെ കണ്ടാൽ മനസിലാക്കില്ലയിരുന്നു. എന്റെ രൂപത്തിൽ അത്രയും മാറ്റം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷെ സാറിനു ഒരു മാറ്റവും ഇല്ല, കുട്ടികൾക്കിടയിൽ അതേ ചുറുചുറുക്കോടെ ഉണ്ടായിരുന്നു.

 അന്ന് സർ തന്നെ പ്രചോദനം ആയിരുന്നു എന്റെ സ്വപ്നമായ ബുള്ളറ്റ്. ഇന്നും ആ ബുള്ളറ്റ് എന്റെ കൂടെ ഉണ്ട്. സന്തോഷം.

വൽക്കഷ്ണം- ബുള്ളറ്റ് എന്ന സ്വാപ്നം മാത്രമല്ല, പല സ്വാപ്നങ്ങളും ജീവിതത്തിൽ എത്തിപിടിച്ചത്, ഞാൻ സ്കൂൾ ജീവിതത്തിൽ കണ്ട ആദ്യപകരിൽ നിന്നും ആണ്.

ഹാപ്പി ടീച്ചേഴ്സ് ഡേ.

Aneesh Omana Raveendran

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS