Showing posts with label biriyani. Show all posts
Showing posts with label biriyani. Show all posts

Tuesday, January 4, 2022

കെ റയിലും മലബാർ ബിരിയാണിയും



കെ റയിലും മലബാർ ബിരിയാണിയും

തിരുവനന്തപുരം നഗരത്തിൽ അങ്ങോളം ഇങ്ങോളം കാണുന്ന ഒരു ബോർഡ് ആണ് മലബാർ ഹോട്ടൽ എന്നത്. അവിടെ വിളമ്പുന്നതോ, മലബാർ ബിരിയാണി ആണ്. ഞങ്ങൾ തിരുവനന്തപുറംകാർ ഇച്ചിരി ബിരിയാണി പ്രേമികൾ ആണ് എന്നാണ് ലോകസത്യം ആണ്. അതിനെ ചൂഷണം ചെയ്യാൻ ആണ് അങ്ങ് മലബാറിൽ നിന്നും തിരുവനന്തപുരത്തു വന്നു ഹോട്ടൽ തുടങ്ങുന്നത്. എന്നിട്ടോ, അവിടുള്ള വ്ലോഗർ മാർ തിരുവനന്തപുരം വരും, എന്നിട്ടു പറയും കൂറ ബിരിയാണി ആയിരുന്നു എന്ന്.

ഇതിനൊക്കെ ഉള്ള മറുപടി ആണ് കെ റയിൽ. അങ്ങു കോഴിക്കോട് പാരാഡായിസിൽ ബിരിയാണിക്കു ചെമ്പിൽ അരി ഇടുമ്പോൾ ഇച്ചിരി അരി കൂടുതൽ ഇടണം. ഒരു പത്തു മണിക്ക് ചെമ്പു തുറക്കുമ്പോൾ കുറച്ചു എടുത്തു അങ്ങു സിൽവർ ലൈനിൽ കേറ്റി തിരുവനന്തപുരം എത്തിക്കണം.

ഉച്ചക്ക് ഒരു മണി ആകുമ്പോൾ സോമറ്റോ വഴി ബിരിയാണി എല്ലാവരുടെയും വീടുകളിൽ എത്തിക്കാൻ പറ്റും. അതായത് തിരുവനന്തപുരതുകരെ ഇനി മലബാർ ബിരിയാണി എന്ന് പറഞ്ഞു പറ്റിക്കാൻ പറ്റില്ല എന്നാണർത്ഥം.😎😎😎

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS