Showing posts with label teleprompter. Show all posts
Showing posts with label teleprompter. Show all posts

Wednesday, January 19, 2022

തുണ്ട് വയ്പ്പും ടെലി പ്രോംപ്റ്ററും

സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ രീതിയിൽ തുണ്ടൊക്കെ വയ്ക്കുമായിരുന്നു. മിക്കവാറും തുണ്ട് വയ്ക്കുന്നത് കെമിസ്ട്രി പരീക്ഷക്ക് ആയിരിക്കും. ഞാൻ തുണ്ട് വയ്ക്കുന്നതിന് ഒരു പ്രതേകത ഉണ്ട്. ഞാൻ പഠിച്ച ഭാഗം മാത്രമേ തുണ്ട് വയ്ക്കു.

ലേബർ ഇന്ത്യയുടെ മുഴുനീളൻ പേജ് ചെറുതായി ഫോട്ടോസ്റ്റേറ്റ് എടുക്കും, അതുമായി പരീക്ഷഹാളിൽ കയറും. അതാണ് എന്റെ രീതി. ഞാൻ തുണ്ട് വെച്ചിരിക്കുന്ന ചോദ്യം വന്നു എന്നുകണ്ടാൽ സാഹചര്യം ഒത്തുവരുമ്പോൾ പുറത്തെടുത്ത് ഉത്തരം എഴുതിതുടങ്ങും. എഴുതി കഴിഞ്ഞാൽ പുറകിലെ ബെഞ്ചിലേക്കു ഞാൻ കൊടുക്കും,വെറും സമാന്യമര്യാദ. ഇല്ലേൽ പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ കൂമ്പിന് ഇടി കിട്ടും.

പരീക്ഷ സമയത്തു സാറ് ക്ലാസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും. സാറ് അടുത്തുവരുമ്പോൾ മനസിൽ പഠിച്ചു വച്ചിരിക്കുന്ന ഉത്തരം എഴുതും, സാറ് അകലെ ആയിരിക്കുമ്പോൾ തുണ്ടിൽ നിന്നും ഉത്തരം എഴുതും. അതായത് തുണ്ടിൽ നോക്കാതെയും എന്നെ കൊണ്ട് പരീക്ഷ എഴുതാൻ കഴിയും.

പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നാല് മർക്കിനുള്ള ചോദ്യം ആണേൽ മൂന്നു മാർക്ക് കിട്ടിയിട്ടിണ്ടാകും. ഇത്‌ ഞാൻ തുണ്ടില്ലാതെ എഴുതിയാൽ രണ്ടു മാർക്കും കിട്ടും. അൻപതിൽ എങ്ങനെയെകിലും ഒരു മുപ്പത് മാർക്കും കിട്ടും.

സാറും പറയും മിടുക്കൻ

നോട്ട്-സ്കൂളിൽ ഒക്കെ പോയി പഠിച്ചാൽ മാത്രമേ ഇതൊക്കെ സാദ്യം ആവു. ഇല്ലേൽ മൂഞ്ചി തിരിഞ്ഞു ഇരിക്കും.

എന്റെ തുണ്ടും ടെലിപ്രോംറ്ററും ആയി യാതൊരു ബന്ധവും ഇല്ല. ഇനി എന്തേലും ബന്ധം തോന്നിയാൽ അതു നിങ്ങളുടെ തോന്നൽ മാത്രം ആയിരിക്കും😎

Aneesh Omana Raveendran

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS