ഭാര്യ എന്നെ ഇന്റർവ്യൂ ചെയ്തു!!!!
പ്രണയിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ...
ഉണ്ട്...
പ്രണയിച്ച വ്യക്തിയെ ആണോ കല്യാണം കഴിച്ചത്.
അല്ല...
അതെന്താ കഴിക്കാത്തത്?
നടന്നില്ല.
നടകാത്തത്തിൽ വിഷമം ഉണ്ടോ?
പണ്ടൊക്കെ ഉണ്ടായിയുന്നു.
ഭാര്യക്ക് പഴയ കാമുകിയെ കുറിച്ചു അറിയാമോ?
അറിയാം.
പഴയ കാമുകിയെ കുറിച്ചു ഭാര്യയോട് പറഞ്ഞിട്ടുണ്ടോ?
ഉണ്ട്.
എന്താ പറഞ്ഞിട്ടുള്ളത്?
"ഞാൻ സ്നേഹിച്ചിരുന്നവൾ എന്റെ നഗരത്തിൽ തന്നെ ഉണ്ട്, ഞാൻ ഒന്നു ശ്രമിച്ചാൽ അവളെ ഇന്നും കാണുവാൻ കഴിയും. പക്ഷെ ഞാൻ ആയിട്ടു ശ്രമിക്കില്ല. ഭൂമി ഉരുണ്ടത് ആയതു കൊണ്ട് ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടുമുട്ടും. ആകാഴ്ചയിൽ ഞാൻ അവളെ നോക്കി ഒന്നു പുഞ്ചിരിക്കും".
അപ്പോൾ നിങ്ങൾക്ക് അവളെ ഇപ്പോഴും ഇഷ്ട്ടം ആണോ?
തീർച്ചയായും ഇഷ്ടം ആണ്.
ഹും...
"എനിക്ക് അവളെ എന്നല്ല എല്ലാവരെയും ഇഷ്ട്ടം ആണ്. പക്ഷെ മുൻകാമുകിയോട് പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല." അത്തരത്തിൽ ഉള്ള പ്രണയം ഇന്ന് കൈമോശം വന്നിരിക്കുന്നു.
ഓഹോ, അങ്ങനെ....
ഒക്കെ, നി പോയി കിടന്നു ഉറങ്ങാൻ നോക്കു.
ഇതാണ് ഞാൻ എന്റെ ഭാര്യയോട് മുൻ കാമുകിയെ കുറിച്ചു പറഞ്ഞിട്ടുള്ളത്. ഇതൊക്കെ ഈ കാലഘട്ടത്തിൽ പറയണം എങ്കിൽ ഞാനും , ഞാൻ സ്‌നേഹിച്ച എന്റെ മുൻ കാമുകിയും ജീവിച്ചിരിക്കണം.
പ്രണയം ഭാര്യയോട് മാത്രം.
അതാണ് ജീവിതം❤️❤️❤️.
Aneesh Omana Raveendran