Showing posts with label india pak match.. Show all posts
Showing posts with label india pak match.. Show all posts

Sunday, October 24, 2021

ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് അവലോകനം

ഇന്ത്യൻ ബാറ്റിംഗ് ഒരു അവലോകനം!!!

1. ഓപ്പണർമാർ തീർത്തും നിരാശപ്പെടുത്തി. കെ എൽ രാഹുലും രോഹിത് ശർമയും തങ്ങളുടെ ഭാരം കോഹിലിയിലേക്കു കൊടുത്തു.

2. വിക്കറ്റ് കളയാനും പാടില്ല, റൺസ് എടുക്കുകയൂം വേണം ഇതായിരിക്കണം കോഹ്ലി മനസിൽ കണ്ടത്. സ്‌ട്രൈക് റേറ്റ് 110. വിക്കറ്റ് കളയാതെ റൺസ് എടുത്ത കോഹ്ലി പ്രശംസ അർഹിക്കുന്നു.

3. ഇന്ത്യയ്ക്ക് ഇന്നും നാലാം നമ്പറിൽ ആര് ഇറങ്ങണം എന്നു തീരുമാനികുവാൻ ഉള്ള കഴിവ് ക്യാപ്റ്റന് കിട്ടിയിട്ടില്ല എന്നു തോന്നും. സൂര്യകുമാർ യാദവ് ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു.

4.റിഷാബ് പന്ത് തന്റെ ജോലി കൃത്യമായി ചെയ്തു. വിക്കറ്റ് കളയാതെ കോഹ്ലിക്‌ പിന്തുണ നൽകി. അതോടൊപ്പം റൺസ് സ്കോർ ചെയ്തു.

5. രവീന്ദ്ര ജഡേജ എന്തിനാ ഇനിയും ഈ അരാം നമ്പറിൽ കടിച്ചു തൂങ്ങുന്നത് എന്നു മനസിലായില്ല. 13 ബോളിൽ13 റൺസ്. 

6.ഹർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും ചേർന്നു 16 റൺസ് നേടി, അതും 12 ബോളിൽ. മികച്ച ഒരു ഫിനിഷിങ്.

പാകിസ്ഥാന് വേണ്ടത് 120 ബോളിൽ 152 റൺസ്. അനായാസം നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യം.

ഇതു എഴുതിയപ്പോൾ പോലും എനിക്ക് തന്നെ തോന്നി ഞാൻ നാലാം നമ്പർ പൊസിഷനിൽ ഇറങ്ങി ബാറ്റ് ചെയ്താൽ മതിയായിരുന്നു. പോട്ടെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

പാകിസ്താന്റെ ബാറ്റിങ്ങും ഇന്ത്യയുടെ ബൗളിംഗും കാണാം😀😀

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS