Showing posts with label love. Show all posts
Showing posts with label love. Show all posts

Monday, March 21, 2022

Love is so Deep ❤️❤️❤️

ഞാൻ ഇയടുത്താണ് ബ്രേക്ക്അപ് ആയ സുഹൃത്തിനെ കണ്ടത്.

ഡാ, ഇഷ്യുസ് ഒക്കെ മാറിയോ?

നിനക്ക് അവളുടെ ഓർമകൾ ഒക്കെ മറക്കാൻ കഴിയുന്നുണ്ടോ?

നി ഒക്കെ ആണോ? ഞാൻ ചോദിച്ചു.

അവൻ ചെറുതായൊന്നു ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു.

ഞാൻ എന്തിനാ മറക്കുന്നത്?

ആ ഓർമകൾ എല്ലാം നല്ല ഓർമ്മകൾ അല്ലേ?

അവയെ അങ്ങനെ മറക്കേണ്ട കാര്യം ഇല്ലാല്ലോ...

അതെനിക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ല.

പിന്നെ അതൊക്കെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളുടെ ഓർമകൾ ആയിരുന്നു.

അവ എന്റെ കൂടെ തന്നെ ഇരിക്കട്ടെ.

ഇനി ആ ഓർമയിൽ ജീവിതം മുന്നോട്ട് പോകും.

"Love is so Deep".

❤️

Aneesh Omana Raveendran

Saturday, March 12, 2022

ബാംഗ്ലൂർ നഴ്‌സിങ്ങും പിന്നെ പ്രണയവും

എനിക്കൊരു സുഹൃത്തുണ്ട്. പുള്ളിക്കാരി അടുത്ത ബന്ധുകൂടി ആണ്. ഇപ്പോൾ ബാംഗ്ലൂരിലെ ഒരു നേഴ്‌സിങ് കോളേജിൽ പഠിക്കുന്നു. അവൾക്ക് ഇവിടെയുള്ള ഏതോ ഒരു പയ്യനും ആയി പ്രണയം. അവളുടെ വീട്ടുകാർ സുഹൃത്തായ പെണ്കുട്ടിയോട് ഒന്നു സംസാരിക്കാൻ എന്നെ ഏർപ്പാടാക്കി. അതോടൊപ്പം നാട്ടിൽ സുഹൃത്തിന് കല്യാണമൊക്കെ നോക്കി തുടങ്ങി. സുഹൃത്തിനെ ഇപ്പോഴത്തെ പ്രണയബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണം. ഞാൻ സുഹൃത്തിനെ കഴിഞ്ഞ ആഴ്ച കണ്ടു. പതിയെ സംസാരവിഷയം ആ പയ്യനിൽ എത്തി.

നിനക്ക് ആ പയ്യനെ ഇഷ്ട്ടം ആണേൽ, ഒന്നു വീട്ടുകാരോട് പറയു. കുടുംബപശ്ചാത്തലം ഒക്കെ ഒക്കെ ആണേൽ വീട്ടുകാർ കല്യാണം നടത്തിതരും. അല്ലേൽ ഞാൻ വീട്ടിൽ പറയട്ടെ? ഞാൻ ചോദിച്ചു.

അയ്യോ വേണ്ട ചേട്ടാ. സുഹൃത്ത് പറഞ്ഞു.

അതെന്താ നിനക്കു അവനെ കെട്ടാൻ ഉദ്ദേശം ഒന്നുമില്ലേ? തമാശ രൂപേണ ഞാൻ ചോദിച്ചു.

ഇഷ്ട്ടം ഒക്കെ ആണ്, പക്ഷെ ഞാൻ ഒരാളെ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അതു ഒരു ഗൾഫ്കാരനെ ആയിരിക്കും. അതുകൊണ്ടു ഞാൻ ഇവനോട് ഗൾഫിൽ ജോലി നോക്കാൻ പറയുന്നുണ്ട്.

അതെന്താ അങ്ങനെ? ഞാൻ ചോദിച്ചു.

ചേട്ടാ, ഒത്തിരി കഷ്ടപ്പെട്ടാണ് എന്നെ അച്ഛനും അമ്മയും എന്നെ പഠിപ്പിക്കുന്നത്. കോഴ്സ് കഴിയുമ്പോൾ ഞാൻ ഗൾഫിലെ ഏതേലും ഒരു ഹോസ്പിറ്റലിൽ ജോലി നേടും. ഇവനും അവിടെ ഏതേലും ഒരു ജോലി ഉണ്ടെങ്കിൽ ഇവനെ കെട്ടും അല്ലേൽ ഗൾഫിൽ ജോലി ഉള്ള വേറെ ആരേലും കെട്ടും. 

"എന്നാൽ മാത്രമേ കുടുംബം രക്ഷപെടത്തുള്ളൂ". അവൾ പറഞ്ഞു നിറുത്തി.

അപ്പോൾ നി ഇവനെ സ്നേഹിക്കുന്നതോ? ഞാൻ ചോദിച്ചു.

ഇവിടെ പഠിക്കുമ്പോൾ കറങ്ങാൻ പോകാൻ ഒക്കെ ആയി ഒരാൾ വേണം, അങ്ങനെ കണ്ടുപിടിച്ചത് ആണ് ഞാൻ ഇവനെ. എന്തായാലും കോഴ്സ് കഴിയട്ടെ ഞാൻ ഒരു ഗൾഫ്കാരനെ കണ്ടുപിടിക്കും. അതുവരെ ഇങ്ങനെ പോകട്ടെ.

അപ്പോൾ തുറന്ന കണ്ണുകൾ ഇതുവരെയും ഇമവെട്ടാതെ സുഹൃത്തിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

ത്യാഗം അല്ലാതെ എന്തു പറയാൻ.

അനീഷ് ഓമന രവീന്ദ്രൻ

Aneesh Omana Raveendran

Monday, September 27, 2021

ഇരട്ടകുട്ടികളെ പ്രസവിക്കുന്ന മയിൽപ്പീലി



ഇരട്ടകുട്ടികൾ പ്രസവിക്കുന്ന മയിൽപ്പീലി!!!

ഇന്നലെ ആണ് മോൻസനെ കുറിച്ച് അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ എന്റെ പക്കൽ ഉള്ള പഴയ പുസ്തകങ്ങളും ഡയറിയും തപ്പി ഇറങ്ങി. തട്ടിന്റെ മുകളിൽ നിന്നും അവ പൊടി തട്ടി എടുത്തു. ഓരോ ബുക്കും സാവധാനം തുറന്നു നോക്കി. അങ്ങനെ അവസാനം ആ നിധി ഞാൻ കണ്ടെത്തി.

"ഇരട്ടകുട്ടികൾ മാത്രം പ്രസവിക്കുന്ന എന്റെ മയിൽപ്പീലി". ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് എന്റെ പ്രണയിനി തന്നതാണ്. അന്നേ അവൾ എന്നോട് പറഞ്ഞിരുന്നു. തലമുറകൾ കൈമാറ്റം ചെയ്‌താണ്‌ എന്റെ കയ്യിൽ ഇതു എത്തിയത്. ഇതു ഞാൻ നിനക്കു പ്രണയ സമ്മാനം ആയി നൽകുന്നു. ഇതാണ് ഞാൻ ഇന്ന് വീണ്ടും തട്ടിൻ പുറത്തു നിന്നും പൊടി തട്ടി എടുത്തത്. മയിൽ പീലിക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോഴും ഇരട്ടകുട്ടികളെ പ്രസവിക്കുന്നും ഉണ്ട്.

എനിക്ക് ഇപ്പോൾ കുറച്ചു കാശിനു ആവശ്യം ഉണ്ട്. ഇരട്ടകുട്ടികളെ മാത്രം പ്രസവിക്കുന്ന ഈ മയിൽ പീലിയെ വേണേൽ എന്നെ കോണ്ടാക്ട് ചെയുക. വെറും 5000 രൂപ മാത്രം.

നന്ദി നമസ്കരം
100% സാക്ഷരകേരളമേ😎😎😎

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS