ഇരട്ടകുട്ടികൾ പ്രസവിക്കുന്ന മയിൽപ്പീലി!!!
ഇന്നലെ ആണ് മോൻസനെ കുറിച്ച് അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ എന്റെ പക്കൽ ഉള്ള പഴയ പുസ്തകങ്ങളും ഡയറിയും തപ്പി ഇറങ്ങി. തട്ടിന്റെ മുകളിൽ നിന്നും അവ പൊടി തട്ടി എടുത്തു. ഓരോ ബുക്കും സാവധാനം തുറന്നു നോക്കി. അങ്ങനെ അവസാനം ആ നിധി ഞാൻ കണ്ടെത്തി.
"ഇരട്ടകുട്ടികൾ മാത്രം പ്രസവിക്കുന്ന എന്റെ മയിൽപ്പീലി". ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് എന്റെ പ്രണയിനി തന്നതാണ്. അന്നേ അവൾ എന്നോട് പറഞ്ഞിരുന്നു. തലമുറകൾ കൈമാറ്റം ചെയ്‌താണ് എന്റെ കയ്യിൽ ഇതു എത്തിയത്. ഇതു ഞാൻ നിനക്കു പ്രണയ സമ്മാനം ആയി നൽകുന്നു. ഇതാണ് ഞാൻ ഇന്ന് വീണ്ടും തട്ടിൻ പുറത്തു നിന്നും പൊടി തട്ടി എടുത്തത്. മയിൽ പീലിക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോഴും ഇരട്ടകുട്ടികളെ പ്രസവിക്കുന്നും ഉണ്ട്.
എനിക്ക് ഇപ്പോൾ കുറച്ചു കാശിനു ആവശ്യം ഉണ്ട്. ഇരട്ടകുട്ടികളെ മാത്രം പ്രസവിക്കുന്ന ഈ മയിൽ പീലിയെ വേണേൽ എന്നെ കോണ്ടാക്ട് ചെയുക. വെറും 5000 രൂപ മാത്രം.
നന്ദി നമസ്കരം
100% സാക്ഷരകേരളമേ😎😎😎
No comments:
Post a Comment