World Translational Day !!!!
ജീവിതത്തിൽ ആദ്യം ആയി വായിച്ച പുസ്തകം ബാലരമ ആയിരുന്നു. പിന്നെ വായിച്ചു തീർത്തത് പഠിച്ച സ്കൂളിലെ കുപ്പത്തൊട്ടിയിൽ നിന്നും കിട്ടിയ ബൈബിൾ കഥകൾ എന്ന മനോഹരമായ പുസ്തകം. അന്ന് പ്രായം 12 വയസ്. സ്കൂളിലെ ഒരു ലൈബ്രറിയും ഉണ്ടായിരുന്നു. അവിടെ നിന്നും ഒരിക്കലും തന്നെ പുസ്തകം എടുത്തിരുന്നില്ല. സത്യം പറഞ്ഞാൽ ആരൊക്കെ ആണ് എഴുത്തുകാർ എന്നൊന്നും അറിയില്ല. അതുകൊണ്ടു തെന്നെ എങ്ങനെ ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കണം എന്നൊന്നും അറിയില്ലായിരുന്നു. കൈയിൽ വന്നു ചേർന്ന എല്ലാ പുസ്തകവും വായിച്ചു. ഇരുപതു രൂപയ്ക്കു കൈയിൽ എത്തിപ്പെട്ട ഗാന്ധിജിയുടെ ആത്മകഥയും ഉണ്ടായിരുന്നു. ഒരു വിവർത്തനം ആയിരുന്നു ആ പുസ്തകം. ആ നോവൽ ഒരു സ്കൂൾ അവധിക്കാലത്തു വായിച്ചു തീർത്തു.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ആണ് പബ്ലിക് ലൈബ്രറിയെ കുറിച്ച് അച്ഛൻ എന്നോട് പറഞ്ഞത്. അച്ഛൻ തന്നെ ഒരു മെമ്പർഷിപ് എടുത്തു തന്നു. അങ്ങനെ ഞാൻ പബ്ലിക് ലൈബ്രറിയിൽ എത്തി. എവിടെ നിന്നും എങ്ങനെ നോവൽ ഒക്കെ എടുക്കണം എന്നൊന്നും അറിയില്ല. മലയാളം വിഭാഗത്തിലെ ആദ്യം കണ്ട ഒരു വലിയ റാക്കിൽ ഒരു നോവൽ എടുത്തു. കിഴവനും കടലും ആയിരുന്നു. ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്നൊന്നും അന്ന് എനിക്കറിയില്ലായിരുന്നു. ഒരാഴ്ചക്കുള്ളിൽ അത് വായിച്ചു തിരികെ നൽകി. വീണ്ടും അതെ റാക്കിൽ നിന്ന് തന്നെ നോവൽ എടുത്തു. ആർത്തിയോടെ വായിച്ചു തീർത്തു. ആ റാക്കിലെ ഏകദേശം 80 ശതമാനത്തോളം നോവലുകൾ ഞാൻ വായിച്ചു തീർത്തു. പിന്നെ ആണ് എനിക്ക് മനസിലായത്, ഞാൻ വായിക്കുന്നതെല്ലാം വിവർത്തനം ആയിരുന്നു.
അതായത് എന്റെ വായനാശീലം തുടങ്ങിയത് വിവർത്തനങ്ങൾ വായിച്ചാണ്. എന്തുകൊണ്ടോ ഇന്നും എനിക്ക് ഇംഗ്ലീഷിൽ എഴുതിയ ഒരു നോവലും വായിച്ചു തീർക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഏതേലും നല്ല ഇംഗ്ലീഷ് കണ്ടാൽ അവയുടെ വിവർത്തങ്ങൾ തേടി ഇന്നും പോകും. ഇ അടുത്തകാലത്തായി തമിഴിൽ നിന്നും വരുന്ന നോവലുകളും വായിച്ചു തുടങ്ങി.
വായിക്കു വായിച്ചു വളരു
Aneesh Omana Raveendran
No comments:
Post a Comment