Showing posts with label rameswaram cafe indiranagar. Show all posts
Showing posts with label rameswaram cafe indiranagar. Show all posts

Sunday, October 10, 2021

രാമേശ്വരം കഫേ


രാമേശ്വരം കഫേ!!!!


പതിവ് ഞായറാഴ്ച വായിനോട്ടത്തിനായി ഇന്ദിരനാഗർ വരെ ഒന്നു പോയതായിരുന്നു. തിരികെ വരുമ്പോൾ ഒരു കടയിൽ ഭയങ്കര തിരക്ക്. ആൾക്കൂട്ടം കണ്ട് ഞാനും അവിടേക്ക് കയറിച്ചെന്നു. എന്താണ് കൊടുക്കുന്നതെന്നോ, എന്താണ് വാങ്ങിക്കേണ്ടതു എന്നോ ഒരു എത്തും പിടിയും ഇല്ല. പോക്കറ്റിൽ ഉള്ള ക്രെഡിറ്റ് കാർഡിന്റെ ബലത്തിൽ ആൾതിരക്കിനെയൊക്കെ വകവയ്ക്കാതെ ഞാൻ കൗണ്ടറിനടുത്തെത്തി. 

ഹേയ് ജെന്റിൽമാൻ, ക്യു നിൽക്കണം എന്നൊന്നും അറിയില്ലേ? 

ആയോ അപ്പൂപ്പ സോറി, ഞാൻ പുറകിലേക്ക് തിരിഞ്ഞു നടന്നു. ക്യുവിന്റെ അവസാനം കണ്ടു പിടിച്ചു. ഇരുപത് മിനിട്ടോളം ക്യു നിന്നു. അപ്പോൾ ആണ് മനസിലായത്, എല്ലാവരും കഴിക്കുന്നത് ഇഡ്ലിയും പൊടിയും ആണ്. ഞാനും അതുതന്നെ കഴിക്കാൻ തീരുമാനിച്ചു. ടോക്കൺ എടുത്തു. നല്ല അവി പറക്കുന്ന ഇഡലിയും പൊടിച്ചമന്തിയും കിട്ടി.

പതിയെ ഇഡ്ലി എടുത്തു, പൊടിയിൽ മുക്കി കഴിച്ചു. കിടുകാച്ചി ടേസ്റ്റ്. ഒന്നും തന്നെ പറയാനില്ല. ആവി പറക്കുന്ന ഇഡലിയും പൊടിയും ഞാൻ നിമിഷനേരം കൊണ്ട് കഴിച്ചു തീർത്തു. ഇനിയും കഴിക്കണം എന്നുണ്ട്, പക്ഷെ ക്യുവിന്റെ നീളം കൂടുതൽ ആണ്. ഇനിയും കഴിക്കാൻ ഉള്ള മോഹം ഉപേക്ഷിച്ചു.

കൈയൊക്കെ കഴുകിയതിന് ശേഷം ഞാൻ മൊബൈൽ എടുത്ത് ഗൂഗിളിൽ രാമേശ്വരം കഫേ എന്നു സെർച്ച് ചെയ്തു. സെർച്ച് റീസൾട്ടും  റിവ്യൂവും കണ്ടു കണ്ണുതള്ളി പോയി. ഇഡലിയും പൊടിച്ചമന്തിയും കിട്ടുന്ന ഫേമസ് രാമേശ്വരം കഫേ ആയിരുന്നു അത്.

ഇത്രയും ഫേമസ് ആയ രാമേശ്വരം കഫേ പോലും തിരിച്ചറിയാൻ കഴിയാത്ത ജാഡ തെണ്ടി ആണല്ലോ ഞാൻ എന്ന പുച്ഛത്തോടെ തിരികെ റൂമിലേക്ക് നടന്നു.

നാവിൽ അപ്പോഴും ആ ഇഡ്ലിയുടെയും പൊടിയുടെയും സ്വാദ് അപ്പോഴും ഉണ്ടായിരുന്നു.

അനീഷ് ഓമന രവീന്ദ്രൻ.

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS