Showing posts with label house in 2 cents. Show all posts
Showing posts with label house in 2 cents. Show all posts

Friday, September 3, 2021

വീടെന്ന സ്വപ്നം


വീടെന്ന സ്വപ്നം!!!!!


ഇത് മഞ്ജുകുട്ടൻ
മാണ്ട്രോതുരുത്തിൽ ആണ് വീട്
അമ്മ, ചേട്ടൻ, ചേട്ടത്തി, കുഞ്ഞ് ഇവരടങ്ങുന്നത് ആണ് കുടുംബം.

സുരക്ഷിതവും സുന്ദരവുമായ ഒരു വീട് എന്ന ആഗ്രഹം, എല്ലാവരെയും പോലെ മഞ്ജു കുട്ടനും സ്വപ്നം ആണ്. എപ്പോൾ വേണമെങ്കിലും നിലം പോത്തറായ ഒന്നരസെന്റിലെ ഒരു കൂരയിൽ ആണ് താമസം. കഴിഞ്ഞ വർഷങ്ങളിലെ പെരും മഴയും വെള്ളപ്പൊക്കവും ഇപ്പോഴും ഒരു നീറ്റൽ ആണ്. അന്നൊക്കെ രാത്രിമുതൽ നേരം വെളുക്കുവോളം ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

ഏതു നേരവും വെള്ളം അകത്തു കടക്കാം... ചേട്ടന്റെ കുഞ്ഞ് അകത്തെ ഒറ്റമുറിയിൽ ഉറക്കം ആണ്.അവരുടെ സുരക്ഷക്കായി മഞ്ജുകുട്ടൻ മഴയോടൊപ്പം ഉറങ്ങാതെ ഇരുന്നു. മറ്റുള്ളവരൊക്കെ സുഖമായി ഉറങ്ങുവണല്ലോ എന്നോർത്ത് നിരാശയുടെ കണ്ണുനീർ പലവട്ടം നിറയുമായിരുന്നു.

പക്ഷെ എന്തു ചെയ്യും, സ്ഥലം രണ്ടുസെൻറ് മാത്രം...

അതിൽ എങ്ങനെ വീട് വയ്ക്കും എന്നതായി ചിന്ത.വിഷയം കൂട്ടുകാരോട് അവതരിപ്പിച്ചു. അവരും ഒരു കുഞ്ഞു വീട് വയ്ക്കുന്നതിനുള്ള പ്രോത്സാഹനം തന്നു.

സുഹൃത്തായ കോണ്ട്രാക്ടർ ഷാഫിയെ പണി ഏല്പിച്ചു.ലൈഫ് മിഷൻ വഴി നാല് ലക്ഷം കിട്ടി. കൂട്ടുകാരുടെ സഹകരണത്തോടെ 12 ലക്ഷം ബഡ്ജറ്റിൽ പണി ആരംഭിച്ചു.

രണ്ടു സെന്റ് സ്ഥലത്തോടപ്പം, ആകാശം ആയിരുന്നു കൈമുതൽ. വീടിന്റെ പ്ലാൻ ആകാശത്തേക്ക് ഉയർത്തി. നിവർന്ന് നിൽക്കുവാൻ ഒക്കെ പറ്റുന്ന മൂന്ന് മുറികൾ ഒക്കെ ഉള്ള ഒരു കുഞ്ഞുവീട്.

ഒത്തിരി കടമ്പളകൾക്കു ശേഷം മഞ്ജുകുട്ടന് വീട് ആയി.

ആദ്യമായി 'അമ്മ സ്വന്തമായി ഒരു മുറിയിൽ ഉറങ്ങുന്നത് ഞാൻ കണ്ടു. വർഷങ്ങൾക്കു മുൻപ് ഒന്നുമില്ല എന്നാണ് കരഞ്ഞത് എങ്കിൽ, അതേ കണ്ണുനീർ സന്തോഷം ആയി അവിടെ തന്നെ ഉണ്ടായിരുന്നു.

അതേ മഞ്ജുകുട്ടന്റെ സന്തോഷം വാനോളം ഉയർത്തിയ ആകാശത്തിനു നന്ദി.

വൽക്കഷ്ണം- നി ജീവിക്കുവാൻ തീരുമാനിച്ചാൽ നിന്റെ കൂടെ ഈ സമൂഹം മുഴുവനും ഉണ്ടാകും.

Aneesh omana raveendran

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS