ഐഡി ഫ്രഷ് എന്ന കമ്പനി!!!!
ആറാം ക്ലാസ്സിലെ തോൽവി എന്നെ കൊണ്ടുചെന്നു എത്തിച്ചത് ദിവസവേതനം കിട്ടുന്ന ജോലിയിലേക്ക് ആയിരുന്നു. 10 രുപ ആയിരുന്നു കൂലി. അച്ഛനോടൊപ്പം ആ ജോലി ചെയ്യുമ്പോൾ കൂട്ടുകാർ ഒക്കെ സ്കൂളിൽ പോകുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതൊരിക്കലും എനിക്ക് വേദന ആയി തോന്നിയിട്ടില്ല. കാരണം ദിവസേന മൂന്നു നേരം വീട്ടിൽ എല്ലാവർക്കും കഴിക്കാൻ കിട്ടുന്നത് തന്നെ വലിയ കാര്യം ആയിരുന്നു. വിശപിനോടാണ് പട പൊരുത്തേണ്ടത് എന്നു എനിക്ക് നന്നായി അറിയാമായിരുന്നു. ഞാൻ എന്നെ തന്നെ പറഞ്ഞു പരുവപ്പെടുത്തിയിരുന്നു. "മൂന്നുനേരത്തെ അന്നം വയറിൽ എത്തുക എന്നതാണ് പ്രധാനം".
അങ്ങനെ ഇരിക്കെ, എന്നെ അന്വേഷിച്ചു എന്റെ സ്കൂളിലെ ടീച്ചർമാർ വന്നു, അവർ എന്നെ തിരികെ സ്കൂളിലേക്ക് എത്തിക്കുകയും ചെയ്‌തു. എന്റെ സ്കൂളിലെ ചിലവ് മുഴുവൻ വഹിച്ചത് കണക്ക് ടീച്ചർ ആയിരുന്നു. വാശിയോടെ പഠനം തുടർന്നു. സ്കൂളിൽ ഒന്നാമൻ ആയി പന്ത്രണ്ടാം ക്ലാസ് പാസ്സായി. അതിനുശേഷം കോളേജിലേക്ക്, അതിനും സഹായം ചെയ്തു തന്നത് കണക്ക് ടീച്ചർ ആയിരുന്നു.
കോളേജ് പഠനവും കഴിഞ്ഞു, ജോലിക്കു കയറി. ആദ്യമായി ശമ്പളം കിട്ടിയത് 14000 രൂപ, ഞാൻ അത് അച്ഛനെ ഏല്പിക്കുമ്പോൾ അദ്ദേഹം കരയുകയായിരുന്നു. ജീവിത കാലം മുഴുവനും ജോലി ചെയ്തിട്ടും അദ്ദേഹം ഇത്രയും തുക കണ്ടിട്ടില്ലായിരുന്നു. പതിയെ ഞാൻ ജോലിയിൽ ഉയർന്നു. അതോടൊപ്പം രാജ്യത്തിനു പുറത്തേക്കു പോയി. കുടുംബത്തിന് ഉണ്ടായിരുന്നു 2 ലക്ഷത്തിന്റെ കടം ഞാൻ 2 മാസം കൊണ്ട് കൊടുത്തു തീർത്തു.
രണ്ടുവര്ഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒരു വീട് വാങ്ങി. അന്നത്തെ ആ സന്തോഷം ഞങ്ങൾക്ക് പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപുറത്തായിരുന്നു.
ജോലി ഒക്കെ നന്നായി പോകുന്നു. പക്ഷെ എന്തോ ഒരു വല്ലായ്ക, ഇനിയും മുന്നേറണം. ജോലിയോടൊപ്പം ഒരു ചെറു ബസിനെസ്സിനെ കുറിച്ചു ആലോചിച്ചു. അങ്ങനെ ഇരിക്കെ ദോശ മാവ് വിൽക്കുന്ന ബിസിനസ്സ് നല്ല രീതിയിൽ ചെയാം എന്നു ഞാൻ മനസ്സിലാക്കി. വീട്ടുകാരുടെയും കസിൻസിന്റെയും സഹകരണത്തോടെ ഞാൻ ദോശ മാവ് നന്നായി പാക്കറ്റിൽ ആക്കി വിൽക്കാൻ തുടങ്ങി. വളരെ ചെറിയ ഒരു മുറിയിൽ ആയിരുന്നു ഉത്പാദനം. ഐഡി ഫ്രഷ് ദോശ മാവ് എന്നായിരുന്നു ബ്രാൻഡ്. ഒൻപതു മാസം എടുത്തു, ദിവസേന 100 ദോഷമാവിൻ പക്കറ്റുകൾ വിൽക്കാൻ.അതൊടപ്പം ഒത്തിരി നഷ്ടവും ഉണ്ടായി.
പക്ഷെ അതൊന്നും തന്നെ എന്നെ പിന്തിരിപ്പിച്ചില്ല, ഞാൻ ജോലി രാജിവെച്ചു. പൂർണസമയം കമ്പനിയിൽ ആയിരുന്നു.25 ജോലിക്കാർ ഉണ്ടായിരുന്നു, അവർകാർക്കും തന്നെ എനിക്ക് കൃത്യമായി ശമ്പളം കൊടുക്കുവാൻ സാധിച്ചിരുന്നില്ല. പക്ഷെ ഞാൻ അവരോടെല്ലാം പറയുന്നുണ്ടായിരുന്നു.
"നിങ്ങളെ ഞാൻ ഒരു ദിവസം കോടിശ്വരൻ ആക്കും". അവർക് എല്ലാം തന്നെ കൂട്ട ചിരി ആയിരുന്നു ഇതു കേട്ടപ്പോൾ. 25 ജോലികാർക്കും ഞാൻ എന്റെ കമ്പനിയുടെ ഓഹരി നൽകി.
8 വർഷത്തെ ഉയർച്ച താഴ്ചകൾക് ശേഷം ഞങ്ങൾക്ക് ഒരു ഇൻവസ്റ്ററെ കിട്ടി. 200 കോടി രൂപ അദ്ദേഹം എന്റെ കമ്പനിയിൽ നിക്ഷേപിച്ചു. എന്നോടൊപ്പം ഉണ്ടായിരുന്നു ആ 25 ജോലിക്കാരും കോടിപതികൾ ആയി.
എന്റെ ഈ സന്തോഷം പങ്കുവയ്ക്കാൻ ഞാൻ എന്നെ എല്ലാം ആക്കിയ കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപികയെ കാണാൻ പോയി. പക്ഷെ എന്റെ സന്തോഷം അദ്ധ്യാപികയെ അറിയിക്കുന്നതിനു മുന്നേ തന്നെ അവർ ഈ ലോകത്തോട്‌വിട പറഞ്ഞിരുന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ അദ്ധ്യാപികയെ കുറിച്ചു ഞാൻ എപ്പോഴും എല്ലായിടത്തും പറഞ്ഞു കൊണ്ടേയിരുന്നു. അവർ തന്നെ ആയിരുന്നു എന്റെ ദൈവം.
2018 ഇൽ, എനിക്ക് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ സംസാരിക്കാൻ ഉള്ള ക്ഷണം കിട്ടി. ഞാൻ ആദ്യം പറഞ്ഞു തുടങ്ങിയത്, എന്റെ കണക്ക് പഠിപ്പിച്ച അദ്ധ്യാപികയെ കുറിച്ചാണ്.അതിനുശേഷം ഞാൻ പറഞ്ഞത് എന്റെ അച്ഛനെ കുറിച്ചാണ്. ഇവർ രണ്ടുപേരും ആണ് എന്നെ മുന്നോട്ടു നയിച്ചത്. അച്ഛൻ ഇപ്പോഴും ഫാമിലെ കാര്യങ്ങളും ആയി മുന്നോട്ടു തന്നെ ആണ്. ഞാൻ ഹർവർഡിൽ പറഞ്ഞു നിറുത്തിയത് ഇങ്ങനെ ആണ്.
If you work hard, even a laborer son can make a million dollar company.
Writing inspired from Humans of Bombay
Aneesh Omana Raveendran
No comments:
Post a Comment