Thursday, September 2, 2021

കല്യാണി മെസ്

 




കല്യാണി മെസ്!!!!

ഓഫീസിലെ ബോറൻ ഉച്ചഭക്ഷണം വേണ്ട എന്നു തീരുമാനിച്ചു നേരെ വണ്ടി ഓടിച്ചു ചെന്നുകയറിയത്, ഇന്ദിരനാഗറിലെ 80 ഫിറ്റ് റോഢിൽ ഉള്ള ഒരു കുഞ്ഞു മലയാളി ഹോട്ടലിലേക്ക് ആണ്. പേര് കല്യാണി മെസ്. കഴിഞ്ഞ പത്തുവര്ഷത്തോളം ആയി സ്ഥിരം ആയി ആഹാരം കഴിക്കുന്നത് ഇവിടെ നിന്നാണ്.

പുഞ്ചിരിയുടെ കൗണ്ടറിൽ ഇരിക്കുന്ന മുതലാളി ചേട്ടനെ ഒന്നു നോക്കി. തിരിച്ചും അതേ പുഞ്ചിരി.
നേരെ കണ്ട ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു. കഷ്ടി 10 പേർക്ക് ഇരിക്കാവുന്ന ഒരു കുഞ്ഞു ഹോട്ടൽ ആയിരുന്നു. വളരെ കുറച്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഞാൻ ഒരു മീന്കറിയും കൂട്ടിയുള്ള ഊണിനു ഓർഡർ കൊടുത്തു. പിന്നെ ഭക്ഷണത്തിനയുള്ള കാത്തിരിപ്പ് ആയിരുന്നു. അപ്പോൾ ആണ് ഒരു അസ്വഭാവികതയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്.
ഓണ്ലൈൻ ഓർഡർ ഡെലിവറി എടുക്കാൻ വരുന്നവരിൽ ചിലർ, മുതലാളിയുടെ മേശമേൽ ഇരിക്കുന്ന ഓര്ഡറിനൊപ്പം ഒരു പാർസൽ കൂടി എടുക്കുന്നത് കാണാം. ഞാൻ കഴിക്കുന്നതിനിടയിൽ 3 പേർ അതെടുത്തുതീരുന്നു. ഇതു എന്താ സംഭവം.
പതിയെ ഊണ് കഴിച്ചതിനു ശേഷം, കാശ് കൊടുക്കുവാൻ ആയി മുതലാളിയുടെ മേശമേൽ എത്തി. 80 രുപ നൽകി.,
അല്ല മുതലളി ഒരു സംശയം, ഈ പൊതികൾ എന്തിനാ ഇങ്ങനെ വച്ചേക്കുന്നെ? ഞാൻ ചോദിച്ചു.
ഓൺലൈനായി ഫുഡ് ഡെലിവറി എടുക്കാൻ വരുന്ന ആർക്കെങ്കിലും ആഹാരം വേണമെങ്കിൽ ഇതിൽ നിന്നും എടുക്കാം. രണ്ടായി വച്ചിട്ടുണ്ട്. ഒന്നിൽ വെജും, മറ്റുള്ളതിൽ മീന്കറിയും ഊണും. കാശ് ഒന്നും തരണ്ട. മുതലാളി പറഞ്ഞു നിറുത്തി.
ഈ സമയത്തു ഇതു മുതലവുമോ ചേട്ടാ, ഞാൻ ചോദിച്ചു.
ഇവിടെ ഒത്തിരി മലയാളികൾക്ക് ജോലി നഷ്ട്ടം ആയി, അവരൊക്കെ ഇപ്പോൾ ഓൺലൈനായി ഫുഡ് എത്തിച്ചു കൊടുക്കുന്ന എര്പാടിൽ ആണ്. അവർക്കു ആര്കെലും നമ്മുടെ കേരള സ്റ്റൈലിൽ മീന്കറിയും ഊണും വേണേൽ ഇവിടെ നിന്നും എടുത്തു കഴിക്കാം. ഞാൻ ഒരിക്കലും കാശ് മേടികില്ല. മുതലാളി പറഞ്ഞു നിറുത്തി.
അപ്പോഴും മുതലാളിയുടെ മുഖത്ത് അതേ പുഞ്ചിരി ഉണ്ടായിരുന്നു.
എന്റെ അച്ഛനായിട്ടു തുടങ്ങിയ രീതി ആണ്, ഞാനും പിന്തുടരുന്നു. എന്തോ ഒരു സുഗം ഇതിൽ ഉണ്ട്. മുതലാളി കൂട്ടി ചേർത്തു.
ഞാൻ പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി. ഈ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടല്ലോ അതാണ് നന്മ.


No comments:

Post a Comment

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS