Saturday, November 13, 2021

കുറുപ്പ് സിനിമ



ഇന്നലെ നാട്ടിൽ എത്തി. ഇതു എഴുതുമ്പോൾ മനസിൽ ഒരു ചെറിയ സന്തോഷം ഉണ്ട്.

രാവിലെ വീട്ടിൽ എത്തിയ ഞാൻ ആദ്യം ബൈക്കും ആയി പോയത് സിനിമ തീയേറ്ററിൽ. പോകാൻ ഇറങ്ങിയപ്പോൾ അച്ഛന്റെ ചോദ്യം.
എങ്ങോട്ടാ? 

തീയേറ്ററിലേക്ക്, സുകുമാര കുറുപ്പിനെ കാണണം.

തിയേറ്ററിൽ എത്തി. ക്യൂവിൽ നിന്ന്‌ ഒരു ടിക്കറ്റ് എടുത്തു. വാതിലിനു മുൻപിൽ നിന്നും ടിക്കറ്റ്  മുറിച്ചു തരുന്ന ചേട്ടനോട് സ്ഥിരം ചോദിക്കുന്ന ചോദ്യവും ചോദിച്ചു.

"അണ്ണാ, പടം കൊള്ളാമോ?". 

അണ്ണൻ ഒരു വല്ലാത്ത നോട്ടം, എന്തവടെ ഇതല്ലേ ആദ്യഷോ.

അണ്ണാ നിങ്ങൾ ഒന്നു ഷെമി, രണ്ടു വർഷത്തോളം ആയി അണ്ണാ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ട്. അതുകൊണ്ട് ചോദിച്ചതാ.

എന്റെയും അണ്ണന്റെയും മുഖത്തു ചിരി.

നേരെ പോയിരുന്നു പടം കണ്ടു.. ദുൽഖർ വന്നപ്പോൾ തീയേറ്റർ ഇളകിമറിഞ്ഞു. പടം ആസ്വദിച്ചു കണ്ടു. ഇന്റർവേൽ സമയത്ത്‌ ഒരു ചായ കൂടി. അതിനുശേഷം  വീണ്ടും തീയേറ്ററിൽ.

പടം ഒക്കെ കണ്ടു പുറത്തിറങ്ങി. ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു.

"ഞാൻ വീണ്ടും ജീവിതം ആസ്വദിച്ചു തുടങ്ങി".  കയ്യിൽ കിട്ടിയാൽ മതിലിൽ ചേര്ത്തു നിറുത്തി കൊറോണക്ക് രണ്ടു ഇടിയും കൊടുക്കണം എന്നു മനസിൽ പറഞ്ഞുകൊണ്ട് നേരെ ബൈക്കും ആയി വീട്ടിലേക്ക്.

രാത്രി ഇതു എഴുതാൻ ഇരിക്കുമ്പോൾ നഷ്ടപ്പെട്ട എന്തോ തിരികെ കിട്ടിയതു പോലെ.

താങ്ക്സ് ദുൽഖർ.

No comments:

Post a Comment

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS