Sunday, November 7, 2021

ജയ് ഭീം and ഹിന്ദി


ജയ് ഭീം and ഹിന്ദി and SBI 

ജയ് ഭീം സിനിമ ഇറങ്ങിയ അന്നു തന്നെ കണ്ടിരുന്നു. നല്ലൊരു മികച്ച സിനിമ. സിനിമയുടെ കഥ എഴുതിയ കഥാകാരനും, തിരക്കഥാകൃത്തും ആണ് ആ സിനിമയിലെ യാത്ര ഹീറോസ്. സെങ്കിണി എന്ന കഥാപാത്രം നാഷണൽ ലെവൽ അവാർഡ് കിട്ടുന്ന തരത്തിൽ ഉള്ള പ്രകടനം. ഒരു കുറ്റവും പറയാൻ തോന്നാത്ത സിനിമ.

ആ സിനിമ കണ്ടപ്പോൾ അല്പമെങ്കിലും ആരോചകം ആയി തോന്നിയത്. പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി പറയുന്നവനെ തല്ലുന്ന രംഗം ആണ്. നോർത്ത് സൈഡിൽ ഇപ്പോഴേ ഇതു ഒരു സംസാര വിഷയം ആയിട്ടുണ്ട്.

ഇതോടൊപ്പം ഞാൻ ഒരു അനുഭവം കൂടി ചേർക്കുന്നു.

ഇന്നലെ ഞാൻ SBI ബാങ്കിൽ പോയിരുന്നു. അക്കൗണ്ടിൽ ഒരു നോമിനിയെ ചേർക്കണം. ഭാര്യയുടെ പേര് ആയിരുന്നു നോമിനി ആയി ചേർക്കാൻ ഞാൻ ഉദ്ദേശിച്ചത്. ബാങ്കിൽ ചെന്നു, ഒരു ഫോം വാങ്ങി. പൂരിപ്പിക്കാൻ വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ കല്ലുകടി. പുട്ടിൽ തേങ്ങ ഇടുന്നത് പോലെ ഓരോയിടത്തും അവന്റെ 'കിണ്ടി'. ആദ്യമൊക്കെ ക്ഷമയോടെ കിണ്ടിക്ക് ഇടയിൽ ഉള്ള ഇംഗിളിഷ് വായിച്ചു പൂരിപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഞാൻ തന്നെ ആയി മാറി.

നേരെ മാനേജരുടെ റൂമിലേക്ക്‌. ഒരു സ്ത്രീ ആയിരുന്നു മാനേജർ. ഞാൻ നേരെ കയറി ചെന്നു കസേരയിൽ ഇരുന്നു. മാഡം എനിക്ക് ഒരു നോമിനിയെ ചേർക്കണം. ഇതാണ് നിങ്ങളുടെ ഫോം. ഇതൊന്നു ഫിൽ ചെയ്തേ. ഞാൻ ഡീറ്റൈൽസ് പറയാം.

സാർ, ഇതു സർ തന്നെ ഫിൽ ചെയ്യണം. മാനേജർ പറഞ്ഞു.

എനിക്ക് ഇ കിണ്ടിയും ഇംഗ്ലീഷും അറിയില്ല. മാഡം തന്നെ ഫിൽ ചെയ്തോ. പറ്റില്ല എങ്കിൽ അക്കൗണ്ട് ക്ലോസ് ചെയു.

അവർക്ക് കാര്യം മനസിലായി. അവർ എന്റെ കയ്യിൽ നിന്നും ഫോം വാങ്ങി. ഫിൽ ചെയ്തു തന്നു. അതിനുശേഷം ഇനി ഫോം ഫിൽ ചെയ്യണം എങ്കിൽ പുറത്തുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി. മാനേജർ പറഞ്ഞു.

പോകാനായി എഴുന്നേറ്റ ഞാൻ വീണ്ടും കസേരയിൽ ഇരുന്നു. എന്നിട്ടു ഞാൻ ചോദിച്ചു.

മാഡം മലയാളി ആണോ?

അതേ.

ഇവിടുത്തെ അകൗണ്ട് മുഴുവനും മലയാളികളുടെ ആണോ?

അതേ.

പിന്നെ എന്ത് കോപ്പിന് ആണ് കിണ്ടിയിൽ അച്ചടിച്ചു വച്ചേക്കുന്നെ?

ഉത്തരം ഒന്നും തന്നെ വരുന്നില്ല.

പിന്നെ ഇനിയും നിങ്ങൾ ഫോം മലയാളിക്ക് വേണ്ടി മാറ്റിയില്ല എങ്കിൽ എന്റെ ഫോം ഈ കസേരയിൽ ഇരിക്കുന്ന മാനേജർ തന്നെ പൂരിപ്പിക്കും.

അപ്പൊ ശെരി വരട്ടെ. ഞാൻ നോമിനിയെ ചേര്ത്തു.

ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് എന്തു മ*** ആണ് ഇംഗ്ലീഷിന്റെ ഇടയിൽ അവന്റെ ഒരു കിണ്ടി.

ഇന്നലെ തുടങ്ങിയ ചീത്ത വിളി ആണ്. ഞാൻ ഇതുവരെ നിര്ത്തിയിട്ടില്ല.

ഇപ്പോൾ എനിക്ക് മനസിലയായി പ്രകാശ് രാജ് ചെയ്ത കഥാപാത്രം എത്രത്തോളം ശെരി ആണെന്നു.

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

No comments:

Post a Comment

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS