ഒറ്റപ്പെടൽ!!!
എന്റെ അച്ഛൻ ഒരു കോണ്ട്രാക്ടർ ആണ്. ഇ കഴിഞ്ഞ ശനിയാഴ്ച രാവിലെ അച്ഛൻ എന്നോട് പറഞ്ഞു; നി കൂടി ഇന്ന് എന്റെ ജോലി സ്ഥലത്തു വരണം. അദ്ദേഹത്തിന് നിന്നെ ഒന്നു കാണാം എന്നു പറഞ്ഞു. സെക്രട്ടറി യേറ്റിൽ നിന്നും അഡിഷണൽ സെക്രട്ടറി ആയി വിരമിച്ച ഒരാളുടെ വീട്ടിൽ ആണ് ജോലി. അച്ഛന് അദ്ദേഹത്തെ നേരത്തെ തന്നെ അറിയാമായിരുന്നു. ഞാൻ ഒക്കെ പറഞ്ഞു.
രാവിലെ കാപ്പികുടി ഒക്കെ കഴിഞ്ഞു, ഞാനും അച്ഛനോടൊപ്പം പണി സ്ഥലത്തേക്ക് തിരിച്ചു. പണിസ്ഥലത് എത്തിയപ്പോൾ തന്നെ മറ്റുപണിക്കാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു ബാത്‌റൂമിൽ ടൈൽസ് ഇടണം, അതായിരുന്നു പണി.
അച്ഛൻ എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തി. ഞാൻ ഒരു നമസ്കാരം പറഞ്ഞു. അനീഷ് വരു നമുക്ക് അകത്തിരിക്കാം. ഞാൻ വീടിനകത്തേക്ക് അദ്ദേഹത്തിനൊപ്പം പോയി. ഒരു വിശാലമായ റീഡിങ് എത്തി.
സത്യം പറയല്ലോ, എന്റെ കണ്ണ് തള്ളി പോയി. അത്രക്ക് അധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു അവിടെ. ഞാൻ ഷെൽഫിൽ ഒക്കെ ഒന്നു കണ്ണോടിച്ചു. എല്ലാ തരത്തിലും ഉള്ള പുസ്തകങ്ങൾ ഉണ്ട്.
അനീഷ് ഇരിക്കു. ഒരു പുഞ്ചിരിയോടെ ഞാൻ ആ കസേരയിൽ ഇരുന്നു. അപ്പോഴേക്കും അദേഹത്തിന്റെ ഭാര്യ ചായയും ആയി എത്തി. അവരും അവിടെ ഇരുന്നു. ഞാൻ ഒരു കപ്പ് ചായ എടുത്തു. പതിയെ കൂടിച്ചു.
അദ്ദേഹം ലാപ്ടോപ്പ് എടുത്തു. സ്കൈപ്പ് കാൾ ആരംഭിച്ചു. അപ്പുറത്ത് ആരും തന്നെ എടുത്തില്ല. ഒന്നു രണ്ടു പ്രവശത്തെ ശ്രമത്തിനു ശേഷം കാൾ എടുത്തു.
"അച്ഛാ ഞാൻ തിരക്കിൽ ആണ്, പിന്നെ വിളിക്കാം."
കാൾ കട്ട് ആയി.
മോൾ ആണോ? ഞാൻ ചോദിച്ചു.
അതേ അവൾ യുഎസിൽ ആണ്. അവൾ എപ്പോഴും തിരക്കിൽ ആണ്. ഒരു മോനും ഉണ്ട് അവന്റെയും അവസ്ഥ ഇതു തന്നെ. ഇതു പറയുമ്പോൾ ആ അച്ഛന്റെയും അമ്മയുടെയും മുഖത്തെ വിഷമം എനിക്ക് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നു.
എന്റെ മകൾക്ക് അനീഷിനോട് ഒന്നു സംസാരിക്കണം,. അനീഷ് എഴുതിയ സാനിറ്ററി നാപ്കിനെ കുറിച്ചുള്ള കുറിപ് മകൾ കണ്ടിരുന്നു. അവൾ അവശ്യപെട്ടിട് ആണ് ഞങ്ങൾ അനീഷിനെ കാണണം എന്ന് അച്ഛനോട് പറഞ്ഞത്.
ഞങ്ങൾ ചായ കുടിച്ചു, ഒത്തിരി സംസാരിച്ചു. ലോകകര്യങ്ങളും കുടുംബ കാര്യങ്ങളും എല്ലാം സംസാരിച്ചു. അപ്പോഴേക്കും ആന്റി ഉച്ചക്കുള്ള ലഞ്ച് തയാറാക്കാൻ വേണ്ടി പോയി. ഞാനും ആ അങ്കിളും സംസാരിച്ചു കൊണ്ടേ ഇരുന്നു. സംസാരം പകുതി ആയപ്പോൾ അങ്കിൾ ചോദിച്ചു?
നമുക്ക് ക്യാറംസ് കളിക്കാമോ എന്ന്? ഞാനും ഒക്കെ പറഞ്ഞു.
അങ്ങനെ രസകരം ആയി സംസാരവും ക്യാറംസ് കളിയും നീണ്ടു പോയി. ഉച്ചക്ക് ലഞ്ച് കഴിക്കാൻ നേരം ആയി. ആന്റി വന്നു ഞങ്ങൾ രണ്ടു പേരെയും ലഞ്ച് കഴിക്കാൻ വിളിച്ചു.
ഞാൻ സ്നേഹത്തോടെ വേണ്ട എന്നു പറഞ്ഞു. ഞാൻ അച്ഛനോടൊപ്പം വീട്ടിൽ നിന്നും കഴിക്കാം എന്നു പറഞ്ഞു ഒഴിയാൻ നോക്കി. പക്ഷെ നടന്നില്ല, നിർബന്ധിച്ചു എന്നെ ലഞ്ച് കഴിക്കാൻ കൊണ്ട് പോയി.
ഊണ് മേശയ്ക്കു മുൻപിൽ എത്തിയപ്പോൾ എന്റെ കണ്ണു തള്ളി പോയി. വിശാലമായ സദ്യ. എല്ലാവരും ഉണ്ട്. എന്റെ അച്ഛനും, കൂടെ പണി ചെയുന്ന പണികാരും ഉണ്ട്.
ഇന്ന് നിങ്ങൾ ഞങ്ങളുടെ അതിഥി ആണ്. എല്ലാവർക്കും ഒന്നിച്ചിരുന്നു ഒരു സദ്യ കഴിക്കാം. ഇലയിൽ ആ ആന്റി എല്ലാവർക്കും ഊണ് വിളമ്പി. നല്ല സദ്യ.
സദ്യ ഒക്കെ കഴിഞ്ഞു തിരികെ വീണ്ടും ആ റീഡിംഗ് റൂമിൽ എത്തി. താമസിയാതെ ആന്റിയും എത്തി. വീണ്ടും ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ചു. ഭൂമിക്കു താഴെ ഉള്ള എല്ലാം ഉണ്ടായിരുന്നു സംസാരവിഷയം ആയിട്ട്. സമയം നാലുമണി ആയി. ആന്റി ചായ ഇടുവാൻ ആയി അടുക്കളയിലേക്കു പോയി.
ഞങ്ങൾ പതിയെ ടെറസ്സിൽ എത്തി. വാടി ഉണങ്ങി നിൽക്കുന്ന പച്ചക്കറി തണ്ടുകൾ മാത്രം കാണാം. ഞങ്ങൾ വീണ്ടും സംസാരം തുടർന്നു. ആന്റി ചായയും ആയി വന്നു.
സമയം 6 മണി. അനീഷ് ഇടക്ക് ഒക്കെ ഇങ്ങോട്ടു വരണം. നമുക്ക് സംസാരിക്കാം. ഇ നഗരം ഒന്നിച്ചു കാണാൻ ഇറങ്ങാം. ഞാൻ എല്ലാത്തിനും പൂര്ണസമതത്തോടൊ ഒക്കെ പറഞ്ഞു. ആ ദിവസം അവസാനിച്ചപ്പോൾ അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ എനിക്ക് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നു.
അച്ഛൻ പണികാർക്കൊക്കെ അന്നത്തെ ശമ്പളം കൊടുത്തു. ഞാൻ അവരോടൊക്കെ യാത്ര പറഞ്ഞു അച്ഛനുമായി ബൈക്കിൽ വീട്ടിലേക്കു യാത്ര തിരിച്ചു. പോകുന്നതിനു മുന്നേ ഞാൻ ആ വീട്ടിലേക്കു ഒന്നു തിരിഞ്ഞു നോക്കി. ഒരു മൂകത ആ വീടിനെ ഗ്രസിക്കുന്നത് വ്യകതമായി കാണാമായിരുന്നു.
നോട്ട്: നിങ്ങളുടെ വീടിനടുത്ത് ആരേലും ഒറ്റക്ക് ആണ് താമസിക്കുന്നത് എങ്കിൽ അവരുമായും വേണ്ടുവോളം സംസാരിക്കണം, അവർ ചിലപ്പോൾ പുറത്തു പറയാൻ കഴിയാത്ത ഒറ്റപെടലിൽ ആയിരിക്കും. നിങ്ങൾ അവരുടെ ആരൊക്കെയോ ആയി മാറുവാൻ കഴിയും.
അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran
No comments:
Post a Comment