Wednesday, May 18, 2022

പേച്ചിയമ്മൾ

 പേച്ചിയമ്മൾ

സംഭവം തമിഴ്‌നാട്ടിൽ ആണ്. തൂത്തുക്കുടി ആണ് സ്വദേശം. മുപ്പതുകൊല്ലം പുരുഷനായി ജീവിച്ച ഒരു സ്ത്രീയുടെ കഥ. അതാണ് ഇന്ന് അവിടെ നിന്ന് കേൾക്കുന്നത്. ഇരുപതാം വയസിൽ കല്യാണം. രണ്ട് ആഴ്ച മാത്രമേ ദാമ്പത്യ ജീവിതം നീണ്ടുനിന്നുള്ളു. ഭർത്താവ് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു, അപ്പോഴേക്കും പേച്ചിയമ്മാൾ ഗർഭിണി ആയിരുന്നു. വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ജീവിതവും സുരക്ഷയും ആയിരുന്നു പേച്ചിയമ്മാളിന്റെ ജീവിത ലക്‌ഷ്യം. മകളുടെ ജീവിതം ഒരു കരക്ക്‌ എത്തിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ തീരുമാനിച്ചു.
ജീവിതം കരപിടിപ്പിക്കുവാനായി പല ജോലികളും ചെയ്തു. മിക്കയിടത്തു നിന്നും പലതരത്തിൽ ഉള്ള ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നു. മാത്രവുമല്ല ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെണ്ണിനെ ഇ സമൂഹം എങ്ങനെ നോക്കി കാണും എന്ന് പേച്ചിയമ്മാളിന് നന്നായി അറിയാമായിരുന്നു. അങ്ങനെ പേച്ചിയമ്മാൾ ഒരു ഉറച്ച തീരുമാനം എടുത്തു. പെണ്ണ് ആണായി ജീവിക്കുക.
മുടി മുറിച്ചു
ലുങ്കിയും ഷർട്ടും വേഷം ആയി തിരഞ്ഞെടുത്തു
ലുങ്കി മടക്കി ഉടുത്തു
പുരുഷന്മാരുടെ മൂത്രപുരകൾ ഉപയോഗിച്ചു.
പേരും മാറ്റി - "മുത്തു" എന്ന പേരും സ്വീകരിച്ചു.
ഇങ്ങനെ ഒക്കെ മാറുമ്പോൾ പേച്ചിയമ്മയുടെ പ്രായം വെറും ഇരുപത്തിഏഴ്
ആദ്യം ജോലി തുടങ്ങിയത് ഒരു ഹോട്ടലുകളിൽ ആയിരുന്നു. പതിയെ മറ്റുകടകളിലും ജോലി നോക്കി തുടങ്ങി. സ്നേഹപൂർവ്വം ആൾകാർ "അണ്ണാച്ചി" എന്ന് വിളിച്ചു തുടങ്ങി. ഹോട്ടലുകളിൽ പൊറോട്ട അടിക്കാൻ തുടങ്ങിയപ്പോൾ മുത്തു മാസ്റ്റർ എന്ന വിളിപ്പേര് ആയി. കിട്ടുന്ന പണമെല്ലാം മകളുടെ വിദ്യാഭ്യസത്തിനും ജീവിതത്തിനും ആയി മാറ്റി വച്ചു. ഇതിനിടയിൽ മുത്തു എന്ന പേരിൽ അധാർകാർഡും ബാങ്ക് പാസ്സ് ബുക്കും കിട്ടി.
ഇപ്പോൾ മകളുടെ കല്യാണം കഴിഞ്ഞു. മുത്തു എന്ന പേച്ചിയമ്മയുടെ ജീവിതം സമൂഹം അറിയണം എന്ന് തോന്നിയതിനാൽ പേച്ചിയമ്മ ആ രഹസ്യം ഇപ്പോൾ സമൂഹത്തോട് ആ സത്യം വെളിപ്പെടുത്തി വെളിപ്പെടുത്തി.
"ഞാൻ അവനല്ല അവളാണ്"
മകൾക്കു എല്ലാം തന്നെ അറിയാമായിരുന്നു. അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകളും യാതനകളും മനസിലാക്കി ഇതുവരെ ആ മകളും എല്ലാം മറച്ചു വയ്‌ക്കുകയിരുന്നു. ഇനിയും മുത്തു ആയി തന്നെ ജീവിക്കണം എന്നാണ് ആ അമ്മയുടെ ആഗ്രഹം.
പേച്ചിയമ്മാൾ എന്ന മുത്തുവിനും ആ മകൾക്കും ഒരു സല്യൂട്ട്.
അനീഷ് ഓമന രവീന്ദ്രൻ
Aneesh omana Raveendran

No comments:

Post a Comment

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS