പൊലീസിനോടോപ്പം
ഇന്ന് ഉച്ചക്ക് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഒരു പോലീസുകാരൻ യാത്രക്കാരനെ ചവിട്ടുന്ന ദൃശ്യങ്ങൾ കാണുകയുണ്ടായി. അതോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ അക്രമത്തിനു ഇരയായ വ്യക്തിയെ കുറിച്ചു വാതോരാതെ സഹതപതരംഗം ഒടുന്നതും കണ്ടു. എന്റെ വീട്ടുകാരും പറഞ്ഞു, പോലീസ് ചെയ്തത് ശെരിയായില്ല.
ഞാൻ പറഞ്ഞത്, ഇവനെ പോലുള്ളവന്റെ കൂമ്പ് ഇടിച്ചു വാട്ടുക ആണ് വേണ്ടത്.
ഓരോ ആഴ്ചയിൽ ബാംഗ്ലൂര് നിന്നും നാട്ടിലേക്കും തിരികെയും യാത്രചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഇത്തരത്തിൽ ഒത്തിരി പ്രശ്നം ഉണ്ടാക്കുന്ന ആളുളകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇവമ്മർ കേരള അതിർത്തി എത്തിയാൽ കാണില്ല, കാരണം കേരള പൊലീസ് തന്നെ.
കേരള പൊലീസ് പാലക്കാട് മുതൽ തിരുവനന്തപുരം വരെ ട്രെയിനിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇവന്മാരുടെ കളി കേരള റെയിൽവേ കേന്ദ്രങ്ങളിൽ നടക്കാത്തത്. പക്ഷെ ബാംഗ്ലൂരും തമിഴനാടും ഞാൻ ഇവന്മാരുടെ വിളയാട്ടം ഞാൻ കണ്ടിട്ടുണ്ട്.
ഒരു 10 വർഷം മുന്നേ നമ്മൾ ഇങ്ങനെ സഹതാപം കാണിക്കുവാൻ ഇറങ്ങിയിരുന്നനെൽ സൗമ്യ കേസിലെ പ്രതി എപ്പോഴേ പുരത്തിറങ്ങുമായിരുന്നു.കേരള അതിർത്തിയിൽ പോലീസ് ചെക്കിങ് ശക്തം അക്കിയത് കൊണ്ട് ആണ് വീണ്ടും ഇത്തരത്തിൽ ഉള്ള ആൾക്കാരുടെ ശല്യം ഇല്ലാതായത്.
ഇനിയും സൗമ്യമാർ ഉണ്ടാകാതിരിക്കണം ഏങ്കിൽ, ഇത്തരത്തിൽ പ്രശ്നം ഉണ്ടാക്കുന്ന ആൾക്കാർക്ക് പോലീസ് സ്പോട്ടിൽ തന്നെ പണി കൊടുക്കും, അല്ലേൽ നാട്ടുകാർ കൊടുക്കണം.
നോട്ട്- സേലം എന്ന സ്റ്റേഷന് അടുത്തു വച്ചു ഒരു സ്ത്രീയെ ശല്യം ചെയ്തവനെ ചവിട്ടി കൂട്ടി ഇതേ ബാത്‌റൂമിൽ ഞാൻ അന്ന് ഇട്ടിട്ടുണ്ട്. അന്ന് പോലീസിനോട് പറഞ്ഞതു പ്രതിയെ യാത്രക്കാർ എല്ലാവരും കൂടി കൈവച്ചു എന്നു തന്നെ. ഇനിയും ഇത്തരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടായാൽ ഞാൻ അവനെ പഞ്ഞിക്കിടും. കാരണം ഇവന്മാരുടെ നെറ്റവർക്ക് കുറെയൊക്കെ എങ്ങനെ പ്രവർത്തിക്കുന്നത് എങ്ങനെഎന്ന് എനിക്ക് അറിയാം.
Aneesh Omana Raveendran
#keralapolice
No comments:
Post a Comment