Tuesday, March 1, 2022

പാർട്ടി വൈബ്

 ട്രെയിനിൽ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂർക്ക് വരികയായിരുന്നു. എറണാകുളം എത്തിയപ്പോൾ രണ്ടു പയ്യന്മാർ ഞാൻ ഇരിക്കുന്ന സീറ്റിനു എതിർവശത്ത് വന്നിരുന്നു. മുഖത്തോട് മുഖമെത്തിയപ്പോൾ ഒന്നു ചിരിച്ചു. അവരിൽ ഒരു പയ്യൻ ചോദിച്ചു.


ചേട്ടൻ ബാംഗ്ലൂർക്ക് ആണോ?

ഞാൻ അതേ എന്ന മറുപടി നൽകി.

പിന്നെ സംസാരം എത്തി നിന്നത്, ബാംഗ്ലൂർക്ക് വരുന്നതിലേക്കായി.

ജർമനിയിൽ പോകാൻ വിസ സംബന്ധിച്ച പേപ്പറുകൾ ശെരിയാക്കാൻ ആണ് ബാംഗ്ലൂർക്ക് പോകുന്നത്. കൂടെ പാർട്ടിങ്ങും നടത്തണം.

ജർമനിയിൽ ഏതു കോഴ്സ് ആണ് ചെയ്യാൻ പോകുന്നത്, ഞാൻ ചോദിച്ചു.

എം ബി എ എന്ന് അവരിൽ ഒരാൾ മറുപടി നൽകി.

ഏതു സ്പെഷ്യലിസഷൻ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്? ഞാൻ ചോദിച്ചു.

ആ രണ്ടു പയന്മാരും മുഖത്തോട് മുഖം നോക്കി. അങ്ങനെ പ്രതേകിച്ചു ഒന്നും തന്നെ നോക്കിയിട്ടില്ല.

തുടർന്ന് ഞാൻ കുറച്ചു സ്പെഷ്യലൈസഷൻ പറഞ്ഞു. എച് ആർ, ഓപ്പറേഷൻസ് അങ്ങനെ തുടങ്ങിയവ. ഇതിൽ ഏതെങ്കിലും ആണോ?

അവർ പരസ്പരം മുഖം നോക്കുന്നു.

ചേട്ടാ, സത്യം പറയല്ലോ. മര്യാദക്ക് പാർട്ടിയിങ് നടത്തി അടിച്ചു പൊളിക്കാൻ ആണ് ഞങ്ങൾ ജർമനിയിൽ പോകുന്നത്. കേരളത്തിൽ ഒന്നും തന്നെ ഇല്ല, പിന്നെ ഉള്ളത് ബാംഗ്ലൂര് ആണ്. പക്ഷെ അവിടെ ഒരു "വൈബ്" കിട്ടുന്നില്ല.

അങ്ങനെ ആണ് ഞങ്ങൾ തീരുമാനിച്ചത്, ജർമനിയിൽ പോകാം എന്ന്.

അവിടെ പാർട്ടൈം ജോലി ഒക്കെ നോക്കാൻ പ്ലാൻ ഉണ്ടോ? ഞാൻ ചോദിച്ചു.

ഇല്ല, എന്ന മറുപടി വന്നു.

ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. അതുവച്ചെല്ലാം മാനേജ് ചെയ്യും. കോഴ്സിന് ശേഷം അവിടെ സെറ്റിൽ അകാൻ ആണ് പ്ലാൻ.
ഇവിടെ ജീവിക്കാൻ ഒരു വൈബ് ഇല്ല. അവിടെ കിടു ആണ്.

ഞാൻ ഒന്ന് ചിരിച്ചു.
കൊള്ളാം, ഗുഡ് ലക്ക്.


ഒന്നും പറയാൻ ഇല്ല. ഇവരുടെ അപ്പനെയും അമ്മയെയും കയ്യിൽ കിട്ടിയാൽ ഒന്നു ഉപദേശിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു.

Friday, February 25, 2022

സിംഗിൾ പാരന്റ്

#singleparentlife 
ഒരു നാല് വയസുകാരിക്ക് അവളുടെ അമ്മ ഉപേക്ഷിച്ചു പോകുന്നത് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ട്ടം..!!

നോക്കി നിൽക്കാറുണ്ട് ഇപ്പോഴും...!!
മുടിയൊക്കെ രണ്ടായി പിന്നികെട്ടി നടന്ന് പോകുന്ന കുരുന്നുകളെ...!!
ഒരേ നിറത്തിലുള്ള പൊട്ടും ഉടുപ്പും മുടിയിലെ ക്ലിപ്പുകളും...!!
ഓർക്കാറുണ്ട് അപ്പോഴൊക്കെ 
എന്റെ മോൾക്കും അമ്മയുണ്ടായിരുന്നെങ്കിൽ...!

ആദ്യമായി സ്കൂളിൽ പോയപ്പോൾ...
അവൾ തനിച്ചായിരുന്നു..!!
കൂടെ ഉള്ള കുട്ടികൾ എല്ലാരും അമ്മമാരുടെ കൈ പിടിച്ചു വന്നപ്പോൾ...
ക്ലാസ്സ്‌ മുറിയുടെ പുറത്തായി അമ്മമാർ കാത്തിരുന്നപ്പോൾ എന്റെ മകൾ ഒറ്റയ്ക്കായിരുന്നു..!!
ഓർത്തിരുന്നു അവൾക്കും ഒരു അമ്മയുണ്ടായിരുന്നെങ്കിൽ എന്ന്...!!

ആഡംബരവും സ്വാതന്ത്ര്യവും നോക്കി മക്കളെ ഉപേക്ഷിച്ചു പോയവർ ഇത് വല്ലതും ഓർക്കാറുണ്ടോ...??

നാളെ അവകാശം സ്ഥാപിക്കാൻ വരുമായിരിക്കുമല്ലേ...??
ഈ ലോകം അങ്ങനെയാണല്ലോ...!!
തെറ്റുകാരൻ എന്ന് ചൂണ്ടി കാണിച്ചു കൊടുക്കപ്പെടാൻ വേണ്ടി ഞാൻ ഇവിടെ തന്നെ അവശേഷിക്കുമായിരിക്കും...!!
പരാതിയില്ല... സങ്കടം മാത്രം..!!

കഴിവുകളും വാസനകളും ഊതി കെടുത്തി പടിയിറങ്ങി പോയവർ ഇതുവല്ലതും അറിയുന്നുണ്ടോ??

ഒരു വരി പറഞ്ഞു കൊടുക്കാനോ ചൊല്ലി കൊടുക്കാനോ അമ്മയില്ലാതെ എന്റെ മകൾ....!!

ഒരച്ഛന്റെ പരിമിതികൾ...
അറിവില്ലായ്മ്മ....!

കുഞ്ഞിന് ചേരുന്ന ഒരു ഉടുപ്പെടുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം....!

അവളുടെ മുടി ചീകി ഒതുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം..!!

നല്ലൊരു പാട്ടോ ഡാൻസോ പഠിപ്പിച്ചു കൊടുക്കാൻ അമ്മയില്ലല്ലോ എന്നൊരു സങ്കടം...!!!

അങ്ങനെ എന്റെ മകളുടെ ബാല്യത്തിന് നഷ്ട്ടങ്ങളുടെ കണക്ക്..!!

മകൾ വലുതായി കഴിയുമ്പോൾ...
കൂടെ കൂട്ടാൻ വരുമായിരിക്കും...
ഇന്ന്‌ ഉപേക്ഷിച്ചു പോയവർ...!!

കൊണ്ട് പൊയ്ക്കോട്ടെ....
കൂടെ നിർത്തിക്കോട്ടെ...
നഷ്ടപ്പെടുത്തിയ ബാല്യം തിരികെ കൊടുത്തോട്ടെ...
അതുവരെ... മുന്നിലും പിന്നിലും അവളുടെ അച്ഛൻ മാത്രം...!!
ഒരു നിഴൽ പോലും പതിക്കാൻ ഞാൻ സമ്മതിക്കില്ല...
കാക്കയ്ക്കു റാഞ്ചൻ ഞാൻ വിട്ടു തരില്ല..!!

കാല് ഇടറിയതേ ഉള്ളു..
ഞാൻ വീണുപോയിട്ടില്ല...!!

Monday, February 21, 2022

കാമുകന്റെ ഹൃദയം

ഇന്നലെ രാത്രി വാട്‌സ്ആപ്പിൽ ഒരു അപ്രതീക്ഷിത മെസ്സേജ് വന്നു.
ഹായ്, സുഖം ആണോ?
നി ഇപ്പോൾ നാട്ടിൽ ഉണ്ടോ?
-ഇതായിരുന്നു ആ മെസ്സേജ്.

കാലം ഒത്തിരി കടന്നു പോയെങ്കിലും ഞാൻ ആ നമ്പർ ഒരിക്കലും മറന്നിരുന്നില്ല.

സുഖം, ഞാൻ ഇപ്പോൾ തിരുവനന്തപുരം ഉണ്ട്. ഞാൻ മറുപടി നൽകി.

നി ഇപ്പോൾ തിരുവനന്തപുരം ആണോ?

അതേ, ഞാൻ ഇവിടെ തന്നെ ഉണ്ട്. 

ഇങ്ങനെ സംസാരം നീണ്ടു പോയി. സംസാരത്തിനിടയിൽ ഇവിടെ എല്ലാവരും ഹൃദയം കണ്ടു. 

അനീഷ് നമുക്ക് ഒരുമിച്ച് തീയേറ്ററിൽ ഹൃദയം കാണമോ?

തീർച്ചയായും കാണാം. നമുക്ക് നാളെത്തന്നെ പോകാം. നമുക്ക് എവിടെ വച്ചു കാണാം? ഞാൻ ചോദിച്ചു.

പാളയത്ത് ഉള്ള പബ്ലിക് ലൈബ്രറയിൽ കാണാം. രാവിലെ 9 മണിക്ക്. മെസ്സേജ് അവിടെ അവസാനിച്ചു.

രാവിലെ 9 മണിക്ക് തന്നെ ഞാൻ ലൈബ്രറയിൽ എത്തി. ഇടതു വശത്തുള്ള മലയാളം വിഭാഗത്തിൽ വച്ചു ഞങ്ങൾ കണ്ടുമിട്ടി. 

ശരീരത്തിലെ മുഖം മാത്രം പുറത്തു കാണാം. നരച്ച നീലനിറത്തിൽ ഉള്ള വസ്ത്രം അവളുടെ ശരീരത്തെയും മറച്ചിരിക്കുന്നു. പക്ഷെ ഇപ്പോഴും ആ കണ്ണുകളിൽ പഴയതിളക്കം കണമായിരുന്നു. എന്റെ നോട്ടം ആ കഴുത്തിലെ കൊന്തയിൽ ആയിരുന്നു. 

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം. എന്താ ഇനി പരിപാടി?ഹൃദയം കാണണ്ടേ? ഞാൻ ചോദിച്ചു.

വേണം, പുഞ്ചിരിയോടെ തലയാട്ടി.

"കർത്താവിന്റെ മണവാട്ടി ആയി നി എന്നോടൊപ്പം ഹൃദയം കാണാൻ വരണ്ട. പഴയ എന്റെ ഹൃദയം ആയി വന്നാൽ മതി". ഞാൻ തമാശ രൂപേണ പറഞ്ഞു.

നമുക്ക് പൊത്തിസിൽ പോയി നിനക്ക് മാറാൻ കുറച്ചു വസ്ത്രം വാങ്ങാം. അതും ഇട്ടു സിനിമ കാണാം. സിനിമക്ക് ശേഷം വീണ്ടും തിരികെ തിരുവസ്ത്രത്തിലേക്ക്.. ഞാൻ പറഞ്ഞു.

അവൾ പുഞ്ചിരിയോടെ കയ്യിൽ കരുതിയിരുന്ന കവർ എന്നെ കാണിച്ചു. വസ്‌ത്രം എന്റെ കയ്യിൽ ഉണ്ട്. അവൾ പറഞ്ഞു.

എങ്കിൽ ഇവിടുത്തെ ബാത്‌റൂമിൽ നിന്നും തന്നെ ചെയ്ഞ്ച് ചെയു. പത്തുമിനിറ്റിനുള്ളിൽ വസ്ത്രം മാറി തിരികെ വന്നു. ലൈബ്രറയിൽ നിന്നും പുറത്തിറങ്ങി, ഒരു ഓട്ടോ പിടിച്ചു നേരെ പോയത് ശ്രീ പദ്മനാഭ തിയേറ്ററിൽ.

രണ്ടു ടിക്കറ്റ് എടുത്തു. അകത്തുകയറി. സിനിമ കണ്ടു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങളുടെ കൈകൾ കോർത്തുപിടിച്ചിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ജീവിതം ഒരു 10 വർഷം പിന്നിലേക്ക് സഞ്ചരിച്ചത് പോലെ തോന്നി.

സമയം രണ്ടു മണി. നമുക്ക് എന്തേലും കഴിക്കാമോ? ഞാൻ ചോദിച്ചു.

നൂറുവട്ടം സമ്മതം. പത്തുവർഷം ആയി ഞാൻ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്. ഓട്ടോ പിടിച്ചു നേരെ സാം സാം ഹോട്ടലിൽ എത്തി. നന്നായി ഭക്ഷണം കഴിച്ചു. അവസാനം സ്ഥിരമായി കഴികാറുള്ള ഐസ്ക്രീമും കഴിച്ചു.

പതിയെ കൈകോർത്തുപിടിച്ചു ലൈബ്രറയിലേക്ക് നടന്നു. അപ്പോഴും ഞാൻ ശ്രദിച്ചത്, മറുകൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ആ തിരുവസ്ത്രത്തെ ആണ്. പതിയെ നടന്നു ലൈബ്രറയിൽ എത്തി. 

അനീഷ് നമുക്ക് ഇവിടെ ഇരിക്കാമോ കുറച്ചു നേരം.
പിന്നെന്താ ഇരിക്കലോ? ഞാൻ പറഞ്ഞു.

കുറെ നേരം അങ്ങനെ തന്നെ ഇരുന്നു. ഒത്തിരി സംസാരിച്ചു. പഴയ അതേ കാമുകി കാമുകന്മാർ തന്നെ. അവളുടെ നോട്ടം വാച്ചിൽ എത്തി. ഞാൻ ചെറുതായി ഒന്നു ചിരിച്ചു. 

നി പോയി വസ്ത്രം മാറിയിട്ട് വാ. ഞാൻ പറഞ്ഞു. അവൾ ബാഗും ആയി വസ്ത്രം മാറാൻ പോയി. കുറച്ചു നേരങ്ങൾക്ക് ശേഷം തിരുവസ്‌ത്രത്തിൽ വീണ്ടും ഞാൻ എന്റെ ഹൃദയത്തെ കണ്ടു.

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അവൾ പറഞ്ഞു, അനീഷ് എൻറെ കൂടെ അടുത്തുള്ള പള്ളിയിൽ വരുമോ?

വരല്ലോ. ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും നടന്നു അടുത്തുള്ള പള്ളിയിൽ എത്തി. അകത്തുകയറി. അവൾ നടന്നു അൽതരായുടെ മുന്നിൽ എത്തി മുട്ടുകുത്തി പ്രാർത്ഥിച്ചു. ഞാൻ എല്ലാം കണ്ടുകൊണ്ടു പുറകിൽ നിൽപ്പുണ്ടായിരുന്നു.

കുറച്ചു നേരങ്ങൾക്ക് ശേഷം, അവൾ എഴുന്നേറ്റു. പോകാമോ.?

പോകാം, ഞാൻ പറഞ്ഞു.

"ശെരി അനീഷ് ഞാൻ മെസ്സേജ് അയക്കാം." അവൾ പറഞ്ഞു നിറുത്തി.

ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നു.

നിന്നോടോപ്പം ഒരു സിനിമ കാണാൻ കഴിയും എന്ന് ഞാൻ കരുതിയത് അല്ല. നന്ദി. നമ്മൾ വീണ്ടും കാണും. വരട്ടെ😊.

യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ ആണ് എനിക്ക് മനസിലായത്, പ്രണയത്തിന്റെ നഷ്ടം നികത്താൻ പറ്റാത്തത് ആണെന്ന്.😊😊😊

ഹൃദയം ടീമിന് നന്ദി. എന്റെ പ്രണയം തിരികെ തന്നതിന്

Sunday, February 6, 2022

കാരുണ്യ ലോട്ടറി

കഴിഞ്ഞ ആഴ്ച ഒരു കാരുണ്യ ലോട്ടറി എടുത്തു. 3190 എന്ന നാലക്കം ആയിരുന്നു അവസാനിക്കുന്ന നമ്പർ.

റിസൾട്ട് വന്നു. സ്ഥിരമായി100 രൂപ ക്യാറ്റഗോറിയിൽ ആണ് നോക്കുന്നത്. അവിടെ കണ്ട രണ്ടു നമ്പറുകൾ 3090 യും 3290 യും. 

ഞാൻ ലോട്ടറി എടുക്കുന്നുണ്ട് എന്നു അറിഞ്ഞു, എനിക്ക് മാത്രം നറുക്ക് വീഴാത്തത് ആണോ?

ഹോ ശോകജീവിതം😎😎

ശാപവാക്കുകൾ

ഞാൻ ഒരു സാധാരണക്കാരൻ. ഞാൻ ഒരു കൊട്ടേഷൻ നൽകി. ഒരു പെണ്കുട്ടിയേ ഉപദ്രവിച്ചു അവളുടെ വിഡിയോ എടുക്കുക. "ആ വിഡിയോ കാണിച്ചു ബ്ലാക്ക്മയിൽ കാണിക്കുക ആയിരുന്നു ഉദ്ദേശം". പക്ഷെ പണി പാളി. അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടേഷൻ ടീം എന്നെ ഒറ്റി. കേരള പൊലീസ് എന്നെ പൊക്കി. 90 ദിവസം ജയിലിൽ. ആരുടെയൊക്കെയോ കാരുണ്യത്തിന്റെ ബലത്തിൽ ഞാൻ ജാമ്യത്തിൽ ഇറങ്ങി.

കുറച്ചു ദിവസങ്ങൾക്കു മുന്നേ എന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദോഗസ്ഥരെ തീർക്കണം എന്നു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു. എന്റെ നല്ലവനായ സുഹൃത്ത് അതു പൊലീസിന് കൈമാറി. പൊലീസുകാരെ വധിക്കാൻ ഉള്ള ഗൂഢാലോചന എന്നൊക്കെ പറഞ്ഞു, കേസ് കോടതിയിൽ എത്തി. 

പക്ഷെ ഞാൻ കോടതിയിൽ വാദിച്ചത്, "മദ്യത്തിന്റെ പുറത്തു ഞാൻ പറഞ്ഞ ശാപവാക്കുകൾ എന്നാണ്". കോടതി നാളെ എന്നെ വീണ്ടും അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് നാളെ പറയും.

വെയ്റ്റിംഗ്✌️

ഇനിയും ഒത്തിരി ശാപവാക്കുകൾ പറയാൻ ഉണ്ട്. നാളത്തെ വിധി വന്നിട്ട് വേണം ശാപവാക്കുകൾ പറയാൻ.

പാക്കലം😎😎😎

Monday, January 24, 2022

രണ്ടു കവിതകൾ

കഴിഞ്ഞ ആഴ്ച രണ്ടു പ്രധാന കവിതകൾ ഉണ്ടായിരുന്നു.

ഒന്ന് ജി സുധാകരൻ എഴുതിയതും മറ്റൊന്ന് റഫീഖ് അഹമ്മദ് എഴുതിയതും. ആദ്യം പുറത്തു വന്നത് ജി സുധാകരന്റേത് ആണ്.

അദ്ദേഹത്തെ അറഞ്ചം പുറഞ്ചം അലക്കി. ചിത്രം വിചിത്രം പോലുള്ള പരിപാടികളിൽ അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ഇതെല്ലാം കണ്ട അദ്ദേഹം ആയോ സാംസ്‌കാരിക നായകന്മാരെ ഓടി വരണേ എന്നെ കളിയാകുന്നേ എന്നു നിലവിളിച്ചില്ല. അതിനു പകരം പുള്ളി പുള്ളിയുടെ വഴിക്ക് പോയി.

റഫീഖ് അഹമ്മദിന്റെ കവിതയിൽ ഒത്തിരി കളിയക്കലുകൾ ഫേസ്ബുക് പേജിൽ നടന്നു. രചയിതാവ് ഒരു തൊട്ടവാടി ആയിരുന്നു. കരച്ചിലായി, നിലവിളി ആയി അങ്ങനെ മുന്നോട്ടു പോയി. ഇതിനൊക്കെ ഇട്ട പേരോ സൈബർ ആക്രമണം എന്നും. ആക്രമണത്തിന് വിരൽ ചൂണ്ടിയത് കമ്മ്യൂണിസ്റ്റ്കാർക്ക് നേർക്കും.

ഇതൊക്കെ ആണ് സൈബർ ആക്രമണം എങ്കിൽ ഇവരെയൊക്കെ ചിന്ത ജെറോമിന്റെയും, ശ്രീമതി ടീച്ചറിന്റെയും, എം എം മാണിയുടെയും അതും പോര എങ്കിൽ ആര്യ രാജേന്ദ്രന്റെയും അടുത്തു പറഞ്ഞു അയക്കണം. അവർ പറഞ്ഞു തരും സൈബർ ആക്രമണം എന്താണ് എന്ന്.

അതാത് നിങ്ങൾ കഴിച്ചാൽ അവലോസ്ഉണ്ട, ഞങ്ങൾ കഴിച്ചാൽ ഉണക്ക മുന്തിരി. ആ ലൈൻ വേണ്ട. 

ഇനിയും വിമർശ്ശിക്കും. അതേ തുടർന്നുകൊണ്ടേ ഇരിക്കും.

Dr. Chintha Jerome

Sunday, January 23, 2022

കെ എസ് ആർ ടി സി റോക്ക്‌സ്

കെ എസ് ആർ ടി സി റോക്ക്‌സ്.

കുറച്ചു മുന്നേ ആണ് ഒരു പോസ്റ്റ് കണ്ടത്. വരാന്ധ്യ ലോക്ക്ഡൗണിൽ തന്നെ മകളെ ഹോസ്റ്റലിൽ നിന്നും വിളിക്കാൻ പോയ അമ്മ. പോലീസ് വഴിയിൽ തടയുന്നു. തിരികെ പോകുവാൻ ആവശ്യപെടുന്നു. വിഷയം പർദ്ധയിൽ വരെ എത്തിക്കുന്നു. പട്ടി ഷോ ആകുന്നു.

ഇതൊന്നും അല്ല എന്നെ ആശ്ചര്യപ്പെടുത്തിയത്. ആ പോസ്റ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "അമ്മയെ ഞാൻ ആദ്യം ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി. പിന്നെ ബസ് ഒന്നും വരത്തിനാൽ 'അമ്മ എന്നെ തിരികെ വിളിച്ചു...."ഇങ്ങനെ പോകുന്നു ആ പോസ്റ്റ്.

ഇന്ന് ലോക്ക്ഡൗൻ ആണ് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് എല്ലാം അറിയാം.  എന്നിട്ടും കെ എസ് ആർ ടി സി ബസ് സർവീസ് നടത്തും എന്നു പ്രതീക്ഷിച്ചു അതിരാവിലെ തന്നെ ബസ് സ്റ്റോപ്പിൽ എത്തിയ അമ്മയും, അമ്മയെ അവിടെ കൊണ്ടാക്കിയ മകനും ആണ് കെ എസ് ആർ ടി സി പോലുള്ള സിസ്റ്റത്തിന്റെ നട്ടെല്ല്.

അവരെ ഇന്നത്തെ ദിവസം നിരാശ പെടുത്തിയ കെ എസ് ആർ ടി സി, നിങ്ങൾ അനുഭവിക്കും. നിങ്ങൾ ഇന്ന് സർവിസ് നടത്തിയിരുനെൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ലയിരുന്നു.

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS